പാക് പടയെ കെട്ടുകെട്ടിച്ച ഇംഗ്ലണ്ടിന് നന്ദി! ഇന്ത്യ ഫൈനലിലേക്ക്, എങ്ങനെ എന്നറിയാം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും ഇന്ത്യ ഫൈനല്‍ കളിച്ചേക്കും. അതിനുള്ള സാധ്യതകള്‍ ഇപ്പോള്‍ കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. ഇതിനു രോഹിത് ശര്‍മയും സംഘവും നന്ദി പറയേണ്ടത് ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ടിനോടാണ്. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്താനെതിരേ ഇംഗ്ലണ്ട് നേടിയ 74 റണ്‍സിന്റെ കിടിലന്‍ വിജയമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് വിശദമായി അറിയാം.

Also Read:2.5 ലക്ഷം വാടക വാങ്ങി 'ബിസിനസ് മാന്‍' രോഹിത്! 2.76 ലക്ഷത്തിന് വാടകയ്ക്ക് താമസിച്ച് കോലിAlso Read:2.5 ലക്ഷം വാടക വാങ്ങി 'ബിസിനസ് മാന്‍' രോഹിത്! 2.76 ലക്ഷത്തിന് വാടകയ്ക്ക് താമസിച്ച് കോലി

ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍

ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍

അടുത്ത വര്‍ഷമാണ് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ അരങ്ങേറുന്നത്. നിലില്‍ ആരും തന്നെ ഫൈനലില്‍ സ്ഥാനമുറപ്പാക്കിയിട്ടില്ല. എങ്കിലും ഇപ്പോഴത്തെ പൊസിഷനില്‍ ഓസ്‌ട്രേലിയ ഫൈനലിലുണ്ടാവുമെന്നാണ പ്രതീക്ഷിക്കപ്പെടുന്നത്. ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാവാന്‍ മൂന്നു പേര്‍ മല്‍സരരംഗത്തുണ്ട്. ഒന്ന് ഇന്ത്യയാണെങ്കില്‍ മറ്റു രണ്ടു ടീമുകള്‍ പാകിസതാനും സൗത്താഫ്രിക്കയുമാണ്. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമടക്കമുള്ള ശേഷിച്ച ടീമുകളുടെയെല്ലാം സാധ്യത നേരത്തേ അസ്തമിച്ചിരുന്നു.

തലപ്പത്ത് ഓസ്‌ട്രേലിയ

തലപ്പത്ത് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയാണ് നിലവില്‍ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 72.73 ശതമാനം വിജയ ശരാശരിയോടെയാണ് ഓസീസ് തലപ്പത്ത്. ഈ സീസണില്‍ ഏഴു ടെസ്റ്റുകള്‍ ജയിച്ച അവര്‍ ഒന്നില്‍ തോറ്റപ്പോള്‍ മൂന്നെണ്ണത്തില്‍ സമനിലയും വഴങ്ങുകയായിരുന്നു.
സൗത്താഫ്രിക്കയാണ് രണ്ടാംസ്ഥാനത്ത്. അവരുടെ വിജയശരാശരി 60 ശതമാനമാണ്. ശ്രീലങ്ക, ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുണ്ട്. ലങ്കയുടെ വിജയശരാശരി 53.33ഉം ഇന്ത്യയുടേത് 52.08ഉം പാകിസ്താന്റേത് 46.67 ഉം ആണ്.

Also Read: 24 വര്‍ഷമെടുത്ത് പാക് ടീം നേടിയത് ധോണി 7 വര്‍ഷം കൊണ്ട് സാധിച്ചു! മിശ്രയുടെ മാസ് മറുപടി

ഇനിയുള്ള പരമ്പരകള്‍

ഇനിയുള്ള പരമ്പരകള്‍

പോയിന്റ് പട്ടികയില്‍ ഇന്ത്യക്കും മുകളിലാണ് ശ്രീലങ്കയെങ്കിലും അവര്‍ക്കു ഫൈനലില്‍ കടക്കുക കടുപ്പമായിരിക്കും. കാരണം ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയാണ് കിവികള്‍ക്കു ബാക്കിയുളളത്. ന്യൂസിലാന്‍ഡിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് പരമ്പര നേടുക ലങ്കയ്ക്കു ദുഷ്‌കരമായിരിക്കും.
അതേസമയം, ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലാണ് മറ്റൊരു ശ്രദ്ധേയമായ പരമ്പര. ഈ മാസം മൂന്നു ടെസ്റ്റുകളിലാണ് ഇരുടീമും ഏറ്റുമുട്ടുക. ഓസീസിനെ അവരുടെ നാട്ടില്‍ വീഴ്ത്താനായാല്‍ മാത്രമേ സൗത്താഫ്രിക്കയ്ക്കു പ്രതീക്ഷയ്ക്ക് വകയുള്ളൂ.

ഇന്ത്യക്കു ആറു ടെസ്റ്റുകള്‍

ഇന്ത്യക്കു ആറു ടെസ്റ്റുകള്‍

ഫൈനലില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇന്ത്യക്കു മുന്നിലുള്ളത് ആറു ടെസ്റ്റുകളാണ്. ഇതില്‍ രണ്ടെണ്ണം ഈ മാസം ബംഗ്ലാദേശിനെതിരേയാണ്. ശേഷിച്ച നാലു ടെസ്റ്റുകള്‍ നാട്ടില്‍ വച്ച് അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരേയുമാണ്. ഇവയില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഇന്ത്യക്കു ഫൈനലിലേക്കുള്ള വഴി തുറക്കുകയും ചെയ്യും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുകയായിരിക്കും ഇന്ത്യയുടെ ആദ്യത്തെ ദൗത്യം.

Also Read: സച്ചിന്റെ വിവാദ പുറത്താവല്‍, ഗവാസ്‌കറടക്കം എന്നെ വന്നുകണ്ടു! അക്രമിന്റെ വെളിപ്പെടുത്തല്‍

എത്ര ടെസ്റ്റുകള്‍ ജയിക്കണം?

എത്ര ടെസ്റ്റുകള്‍ ജയിക്കണം?

നേരത്തേ പാകിസ്താനും ഫൈനല്‍ ബെര്‍ത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വി അവരുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിക്കുകയും ചെയ്തു.
ശേഷിക്കുന്ന ആറു ടെസ്റ്റുകളില്‍ അഞ്ചെണ്ണത്തില്‍ വിജയിക്കാനായാല്‍ രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും ഫൈനലില്‍ ഇടം പിടിക്കാം. പക്ഷെ അതു അത്ര എളുപ്പമുള്ള കാര്യമാവില്ല. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ വിജയസാധ്യത കൂടുതലാണെങ്കിലും ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുക കടുപ്പമായിരിക്കും.

ഇന്ത്യയുടെ പ്രകടനം

ഇന്ത്യയുടെ പ്രകടനം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യയുടെ പ്രകടനമെടുത്താല്‍ നാട്ടിലും വിദേശത്തുമായി കളിച്ചത് 12 ടെസ്റ്റുകളാണ്. ഇതില്‍ ആറെണ്ണത്തിലാണ് ഇന്ത്യക്കു വിജയം കൊയ്യാനായത്. നാലു ടെസ്റ്റുകളില്‍ സമനില വഴങ്ങിയപ്പോള്‍ രണ്ടു ടെസ്റ്റുകളില്‍ പരാജയം രുചിക്കുകയും ചെയ്തു.
വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ചത്. അന്നു കെയന്‍ വില്ല്യംസണിന്റെ കെയ്ന്‍ വില്ല്യംസണിനോടു ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, December 6, 2022, 14:04 [IST]
Other articles published on Dec 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X