For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്വന്തം ജീവിതം സിനിമയാക്കാന്‍ ധോണി വാങ്ങിയത് 60 കോടിയോ 80 കോടിയോ... വിവാദം കൊഴുക്കുന്നു!

By Kishor

മില്‍ഖാ സിംഗ്, മേരി കോം, പാന്‍ സിംഗ് തോമര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ജീവിതകഥയും സിനിമയാകുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും പുറത്തുവന്നു. ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന് പേരിട്ട ചിത്രത്തില്‍ ധോണിയുടെ വേഷമിടുന്നത് സുശാന്ത് രജ്പുത് ആണ്. നീരജ് പാണ്ഡെയാണ് സംവിധായകന്‍.

സ്വന്തം ജീവിതം സിനിമയാക്കുന്നതിന് എം എസ് ധോണി എത്ര രൂപ പ്രതിഫലം വാങ്ങി എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 80 കോടി രൂപയാണ് ധോണി ആവശ്യപ്പെട്ടിരുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്ന കാലത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അല്ല ധോണി 60 രൂപയാണ് പ്രതിഫലമായി പറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

dhoni-

ഈ റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ച് ധോണിക്ക് അനുകൂലമായും പ്രതികൂലമായും സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്ത് വന്നിട്ടുണ്ട്. മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വേണ്ട എന്ന് വെച്ച ലഹരി പരസ്യം ധോണി ഏറ്റെടുത്ത കഥകള്‍ വരെ പറയുന്നവരുണ്ട്. എം എസ് ധോണി പണം വാങ്ങിയെങ്കില്‍ അത് തെറ്റായിപ്പോയി എന്നും തെറ്റൊന്നുമില്ല എന്നും ആരാധകര്‍ പറയുന്നു.

Read Also: ഫേസ്ബുക്കില്‍ ട്രെന്‍ഡിങ് പുരാണചളികള്‍... ട്രോളന്മാരുടെ സൂപ്പർ ഹീറോ ബ്രഹ്മാവും യേശുവും!

ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ റൈറ്റ്‌സുമായി ബന്ധപ്പെട്ട ധോണി എന്തെങ്കിലും പ്രതിഫലം പറ്റിയതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. ധോണിയോ സംവിധായകന്‍ നീരജ് പാണ്ഡെയെ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്തായാലും ചിത്രം റിലീസാകുന്നതിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു എന്ന് ചുരുക്കം. അടുത്ത മാസം ചിത്രം തീയറ്ററിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Sunday, August 14, 2016, 14:44 [IST]
Other articles published on Aug 14, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+