ഐപിഎല്ലിന്റെ ഒറ്റ സീസണില്‍ അംപയര്‍മാര്‍ക്ക് കിട്ടിയ പ്രതിഫലം എത്രയെന്നോ... ഞെട്ടും!
മുംബൈ: പണക്കൊഴുപ്പിന്റെ കളി എന്നാണ് ക്രിക്കറ്റ് പൊതുവേ അറിയപ്പെടുന്നത്. കളി ഐ പി എല്ലില്‍ എത്തുമ്പോള്‍ പിന്നെ പറയാനും ഇല്ല. ക്രിക്കറ്റിന്റെയും എന്റര്‍ടെയ്ന്‍മെന്റിന്റെയും ഒരു ചെറുപൂരമാണ് ഒന്നരമാസത്തെ ഐ പി എല്‍. കളിക്കാര്‍ക്ക് കോടിയിലാണ് പ്രതിഫലം. അന്താരാഷ്ട്ര മത്സരം പോയിട്ട് ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ലാത്ത താരങ്ങള്‍ പോലും കോടിയിലാണ് പ്രതിഫലം പറ്റുന്നത്.
വിരാട് കോലി, എം എസ് ധോണി, രോഹിത് ശര്‍മ തുടങ്ങിയവരാണ് ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഐ പി എല്‍ താരങ്ങള്‍. കളിക്കാര്‍ക്ക് മാത്രമല്ല, മത്സരങ്ങള്‍ നിയന്ത്രിക്കുന്ന അംപയര്‍മാര്‍ക്കും കിട്ടും കനത്ത പ്രതിഫലം. ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ മത്സരങ്ങള്‍ നിയന്ത്രിച്ച അംപയര്‍മാരുടെ പ്രതിഫലത്തുക അടുത്തിടെയാണ് ബി സി സി ഐ പുറത്തുവിട്ടത്.

ദില്ലിയില്‍ നിന്നുള്ള അംപയര്‍ അനില്‍ ചൗധരി 39.63 ലക്ഷം രൂപയാണ് പോയ സീസണില്‍ പ്രതിഫലമായി വാങ്ങിയത്. നന്ദന്‍, ഷംസുദ്ദീന്‍ എന്നിവരുടെ ശമ്പളമാകട്ടെ ഇതിലും കൂടുതലാണ്. 40.83 ലക്ഷം രൂപയാണ് ഇരുവരും പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. മലയാൡതാരം അനന്തപദ്മനാഭന്‍ ടി വി അംപയറായി പ്രവര്‍ത്തിച്ച വകയില്‍ 26.65 ലക്ഷവും മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥ് 26 ലക്ഷവും പ്രതിഫലം പറ്റി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications