വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹൂഡയുടെ ആസ്തിയറിയുമോ? സഞ്ജുവിന്റെ പകുതി പോലുമില്ല!

ഏഷ്യാ കപ്പിനുള്ള ടീമില്‍ ഹൂഡ ഇടം നേടിയിട്ടുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു വന്ന് വളരെ പെട്ടെന്നു തന്നെ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. ഓള്‍റൗണ്ടര്‍മാര്‍ക്കു നിലവില്‍ പഞ്ഞമില്ലാതിരുന്നിട്ടും ദേശീയ ടി20 ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനായത് ഹൂഡയുടെ മിടുക്ക് തന്നെയാണ്. ലഭിച്ച അവസരങ്ങള്‍ വളരെ നന്നായി പ്രയോജനപ്പെടുത്താന്‍ സാധിച്ചുവെന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

T20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനംT20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനം

1

സഞ്ജു സാംസണിനെപ്പോലെ പ്രതിഭയുള്ള കളിക്കാര്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനാവാതെ പാടുപെടുമ്പോഴാണ് വെറും ഒമ്പതു ടി20കളിലൂടെ തന്നെ ഹൂഡ ഇതു കൈക്കലാക്കിയിരിക്കുന്നത്. ഈ വര്‍ഷം ശ്രീലങ്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. സഞ്ജുവിനെയടക്കം കാഴ്ചക്കാരനാക്കി ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റിയെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ സഞ്ജുവിനേക്കാള്‍ ഏറെ പിറകിലാണ് ഹൂഡ. താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ആസ്തിയെക്കുറിച്ചുമെല്ലാം കൂടുതലറിയാം.

2

1995 ഏപ്രില്‍ ഒമ്പതിനു ഹരിയാനയിലെ റോത്തക്കിലാണ് ദീപക് ഹൂഡ ജനിച്ചത്. അച്ഛന്‍ സൈനികനായിരുന്നതിനാല്‍ ഇവിടെയുള്ള കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഹൂഡ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടക്കം കാലം മുതല്‍ തന്നെ അദ്ദേഹത്തിനു ക്രിക്കറ്റിനോടു വലിയ പാഷനായിരുന്നു. സ്‌കൂള്‍ കാലത്തു തന്നെ ഹൂഡ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. 14ാം വയസ്സില്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ അണ്ടര്‍ 17 ടീമിനു വേണ്ടി താരം സീനിയര്‍ ക്രിക്കറ്റില്‍ കളിച്ചു.

3

2014-15ലെ രഞ്ജി ട്രോഫിയിലൂടെയാണ് ഹൂഡ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ആദ്യ കളിയില്‍ ബറോഡയ്ക്കു വേണ്ടി സെഞ്ച്വറിയുമായി വരവറിയിച്ചു. പിന്നാലെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമായിരുന്നു ഹൂഡ. കൂടാതെ വിക്കറ്റ് നേട്ടത്തിലും താരം രണ്ടാമനായി. ഇതു 2014ലെ ഐപിഎല്ലില്‍ ഹൂഡയെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 40 ലക്ഷം രൂപയ്ക്കായിരുന്നു ഇത്.

എല്ലാം ഓക്കെ, ഒരു കുഴപ്പം മാത്രം, സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം കിട്ടില്ല!

4

2014ല്‍ 4.2 കോടി രൂപയ്ക്കു ദീപക് ഹൂഡയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങി. മൂന്നു വര്‍ഷം താരം ടീമില്‍ തുടര്‍ന്നു. 2020ല്‍ അദ്ദേഹം അടിസ്ഥാന വിലയായ 50 ലക്ഷത്തിനു പഞ്ചാബ് കിങ്‌സിലേക്കു വന്നു. മോശമല്ലാത്ത ചില പ്രകടനങ്ങള്‍ ഹൂഡ പഞ്ചാബിനായി കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

5

2021ലെ സീസണിനു ശേഷം പഞ്ചാബ് ഒഴിവാക്കിയ ഹൂഡയെ മെഗാ ലേലത്തില്‍ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 5.75 കോടി രൂപയ്ക്കു സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ടീമിനായി 450ന് മുകളില്‍ റണ്‍സുമായി ഹൂഡ കസറുകയും ചെയ്തു. ലഖ്‌നൗവിനൊപ്പമുള്ള സീസണിനു മുമ്പ് തന്നെ താരം ഇന്ത്യക്കായി അരങ്ങേറിയുരുന്നു. ഈ വര്‍ഷം ഫെബ്രുവരി 22ന് ശ്രീലങ്കയ്‌ക്കെതിരേനടന്ന ടി20യിലൂടെയായിരുന്നു ഇത്.

T20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനം

6

ദീപക് ഹൂഡയുടെ ആസ്തിയിലേക്കു വരികയാണെങ്കില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 26 കോടി രൂപയുടെ ആസ്തിയാണുള്ളത്. ദേശീയ ടീമിനായി കളിക്കുന്നതിലൂടെയും ഐപിഎല്ലിലൂടെയും ലഭിക്കുന്ന വരുമാനമാണിത്. ഐപിഎല്ലില്‍ ഹൂഡയുടെ നിലവിലെ ശമ്പളം 5.75 കോടി രൂപയാണ്.

7

അതേസമയം, ദേശീയ ടീമില്‍ ഇനിയും സ്ഥാനമുറപ്പിച്ചിട്ടില്ലാത്ത സഞ്ജു സാംസണിന്റെ ആകെ ആസ്തി 67 കോടിയോളം രൂപയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയായ അദ്ദേഹത്തിനു ഒരു സീസണിലേക്കു ഫ്രാഞ്ചൈസി നല്‍കുന്നത് 14 കോടി രൂപയാണ്.

Story first published: Friday, August 12, 2022, 19:12 [IST]
Other articles published on Aug 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X