വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ധോണിയുണ്ടെങ്കില്‍ ഇന്ത്യക്കു മൂന്നു നേട്ടം! വിശദമാക്കി ആകാശ് ചോപ്ര

ടീമിന്റെ ഉപദേശകനമാണ് മുന്‍ ഇതിഹാസ നായകന്‍

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ നിയമിച്ച തീരുമാനത്തെ പ്രശംസിച്ച് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. അദ്ദേഹത്തിന്റെ സാന്നിധ്യം ലോകകപ്പില്‍ ടീമിനു മൂന്നു തരത്തിലാണ് ഗുണം ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീര്‍ത്തും അപ്രതീക്ഷിതമായാണ് ലോകകപ്പില്‍ ധോണി ഇന്ത്യയുടെ ഉപദേശകനായി വന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. ബിസിസിഐയിലെ മറ്റു അംഗങ്ങള്‍ പോലും ഇക്കാര്യം വൈകിയായിരുന്നു അറിഞ്ഞത്.

ധോണിയെ ഉപദേശകനാക്കിയതിനെ ഭൂരിഭാഗം പേരും അഭിനന്ദിച്ചപ്പോള്‍ ചിലര്‍ ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, അജയ് ജഡേജ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ടീമിനു എന്തു നേട്ടമാണ് ധോണിയെക്കൊണ്ട് ഉണ്ടാവുകയെന്നും ഇവര്‍ ചോദിച്ചിരുന്നു. വിമര്‍ശിച്ചവര്‍ക്കെല്ലാമുള്ള മറുപടി കൂടിയാണ് ചോപ്ര തന്റെ യൂട്യുബ് ചാനലിലൂടെ നല്‍കിയത്.

 ധോണിയുടെ ഗുണങ്ങള്‍

ധോണിയുടെ ഗുണങ്ങള്‍

ധോണിയുടെ രണ്ട്- മൂന്ന് ഗുണങ്ങള്‍ ഒരിക്കലും വിലകുറച്ച് കാണാന്‍ പാടില്ല. ആദ്യത്തേത് പിച്ചിനെ വായിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവാണ്. പിച്ച് ഏതു തരത്തിലുള്ളതാണെന്നും അതില്‍ നിന്നും എന്തു പ്രതീക്ഷിക്കാമെന്നും വ്യക്തമായി മനസ്സിലാക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് ധോണി. രണ്ടാമത്തെ ഗുണം പിച്ചിന്റെ സ്വഭാവമനുസരിച്ച് പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കാനുള്ള കഴിവാണ്. ഈ രണ്ടു കാര്യങ്ങളിലും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ടീമിനു വലിയ സംഭാവനകള്‍ നല്‍കാന്‍ ധോണിക്കാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇവ രണ്ടും കൂടാതെ ടീമിലെ യുവതാരങ്ങള്‍ക്കു ഒരു പുതിയ കാഴ്ചപ്പാട് നല്‍കാനും അവരെ പ്രചോദിപ്പിക്കാനും കാര്യങ്ങള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കി കൊടുക്കാന്‍ സഹായിക്കുകയും ചെയ്യും. കാരണം അവരുമായി വളരെ വ്യത്യസ്ത ബന്ധം പങ്കിടുന്നതിനാല്‍ പരസ്പര ബഹുമാനവും ആദരവും അവര്‍ക്ക് ഉണ്ടായിരിക്കുകയും ചെയ്യുമെന്നും ചോപ്ര നിരീക്ഷിച്ചു.

 ഉത്തരവാദിത്വം നിശ്ചയിക്കണം

ഉത്തരവാദിത്വം നിശ്ചയിക്കണം

ധോണിക്കു ടീമില്‍ ഏതൊക്കെ കാര്യങ്ങളിലാണ് ഉത്തരവാദിത്വമുണ്ടായിരിക്കുകയെന്ന് നിര്‍വചിക്കേണ്ടത് വളരെ പ്രധാനമാണെന്നു ചോപ്ര പറഞ്ഞു. മുതിര്‍ന്ന കളിക്കാര്‍ക്കും കോച്ചിങ് സ്റ്റാഫുകള്‍ക്കുമായി ടീമില്‍ ധോണിയുടെ പങ്ക് നിര്‍വചിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാരണം അധികാരമുള്ള ഒരുപാട് പേര്‍ ഒത്തുചേരുമ്പോള്‍ അതിരുകള്‍ മറികടന്നേക്കാം, ഇതു അസ്വസ്ഥതയുണ്ടാക്കുകയും കളിക്കാര്‍ക്കു ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും. കോച്ചിങ് സ്റ്റാഫുമാര്‍ക്കിടയില്‍ സംഘര്‍ഷത്തിനും ഇടയാക്കിയേക്കാം. നിങ്ങള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതു തന്നെയാണ്. കാരണം എംഎസ് ധോണിയെപ്പോലെയൊരാളെ നിങ്ങള്‍ ടീമിലേക്കു പ്രത്യേക റോളില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ എല്ലാവരും ഒരേ മനസ്സോടെ, ഒറ്റക്കെട്ടായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ട്രോഫി നമ്മുടെ നാട്ടിലേക്കു കൊണ്ടു വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

 അശ്വിന്‍ ആദ്യ മല്‍സരം മുതല്‍ കളിക്കണം

അശ്വിന്‍ ആദ്യ മല്‍സരം മുതല്‍ കളിക്കണം

ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 24ന് പാകിസ്താനെതിരേ നടക്കുന്ന ആദ്യത്തെ മല്‍സരം മുതല്‍ ആര്‍ അശ്വിന്‍ ഇന്ത്യക്കു വേണ്ടി കളിക്കണമെന്ന് ചോപ്ര ആവശ്യപ്പെട്ടു. ഇത്തവണത്തെ ടീം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു അദ്ദേഹത്തിന്റെ വരവ്. കാരണം 2017നു ശേഷം അശ്വിന്‍ ഇന്ത്യക്കു വേണ്ടി ടി20 ഫോര്‍മാറ്റില്‍ കളിച്ചിരുന്നില്ല.
ഒരു ചൂതാട്ടം ഇന്ത്യ നടത്തിയിരിക്കുന്നത് കൡക്കാരെ പുറത്തിരുത്താനല്ല. ബെഞ്ചിലിരുത്താന്‍ വേണ്ടി നിങ്ങള്‍ സീനിയര്‍ താരങ്ങളെ ടീമിലെടുക്കാറില്ല. നിങ്ങള്‍ അവരെ ടീമിലെടുത്തിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ലക്ഷ്യം ഒന്നു മാത്രമേയുള്ളൂ, നിങ്ങള്‍ അയാളെ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അയാളെ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അയാള്‍ ടീമിലുണ്ടാവാന്‍ പാടില്ല. പാകിസ്താനെതിരായ ആദ്യ മല്‍സരം മുതല്‍ ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കണം. രവീന്ദ്ര ജഡേജയും അശ്വിനുമായിരിക്കണം സ്പിന്നര്‍മാര്‍. വേണമെങ്കില്‍ മൂന്നാമതൊരു സ്പിന്നറെ കൂടിയെടുക്കാം. ഞാനാണെങ്കില്‍ രാഹുല്‍ ചാഹറിനെ കൂടി കളിപ്പിക്കും. കാരണം മൂന്നു ഫാസ്റ്റ് ബൗളര്‍ാരെ കളിപ്പിക്കാന്‍ നിങ്ങള്‍ ടീമില്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടില്ല. രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ പിന്നെ ഹാര്‍ദിക് പാണ്ഡ്യ അതോടൊപ്പം മൂന്നു സ്പിന്നര്‍മാരുമെന്നതാണ് ഞാന്‍ നോക്കുന്ന കോമ്പിനേഷനെന്നും .ചോപ്ര വിശദമാക്കി.

Story first published: Tuesday, September 14, 2021, 19:42 [IST]
Other articles published on Sep 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X