വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എട്ടു പന്ത്, 26 റണ്‍സ്! അരങ്ങേറ്റത്തില്‍ ധോണി പഠിപ്പിച്ച പാഠം മറക്കില്ല- ഹാര്‍ദിക് പാണ്ഡ്യ

2016ല്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ഹാര്‍ദിക് ആദ്യമായി കളിച്ചത്

മുംബൈ: ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പുതിയ മാച്ച് വിന്നറെന്ന നിലയിലേക്കും ഹാര്‍ദിക് ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഹാര്‍ദിക് കരിയറില്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുക മുന്‍ നായകന്‍ എംഎസ് ധോണിയോടായിരിക്കും.

രണ്ട് ടീം ഇന്ത്യ, രണ്ട് ഫോര്‍മാറ്റ്... ഇതാവുമോ ഇലവന്‍? തിരഞ്ഞെടുത്തത് മുന്‍ സെലക്ടര്‍രണ്ട് ടീം ഇന്ത്യ, രണ്ട് ഫോര്‍മാറ്റ്... ഇതാവുമോ ഇലവന്‍? തിരഞ്ഞെടുത്തത് മുന്‍ സെലക്ടര്‍

മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു നാണംകെട്ട പ്രവര്‍ത്തി, കഠിന ശിക്ഷ വേണം... ആഞ്ഞടിച്ച് റെയ്‌ന, ഭാജിമനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു നാണംകെട്ട പ്രവര്‍ത്തി, കഠിന ശിക്ഷ വേണം... ആഞ്ഞടിച്ച് റെയ്‌ന, ഭാജി

അരങ്ങേറ്റ മല്‍സരത്തില്‍ തുടക്കം പാളിയ ഹാര്‍ദിക്കിനെ കൈവിടാന്‍ ധോണി ഒപ്പം നിര്‍ത്തുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ ഒരു ജീവിതകാലത്തേക്കു മുഴുവനുമുള്ള പാഠം ധോണി തന്നെ പഠിപ്പിച്ചതായി ഹാര്‍ദിക് പറയുന്നു. ക്രിക്ക് ബസില്‍ പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായി ലൈവില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

മറക്കാനാഗ്രഹിക്കുന്ന തുടക്കം

2016ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടി20 മല്‍സരത്തില്‍ കളിച്ചുകൊണ്ടാണ് ഹാര്‍ദിക് ഇന്ത്യക്കായി അരങ്ങേറിയത്. അഡ്‌ലെയ്ഡിലായിരുന്നു മല്‍സരം നടന്നത്. കളിയില്‍ ബൗള്‍ ചെയ്യാനാണ് ഹാര്‍ദിക്കിനോട് ആദ്യം ധോണി ആവശ്യപ്പെട്ടത്.
എന്നാല്‍ താരത്തിന്റെ തുടക്കം ദുരന്തസമാനമായിരുന്നു.ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ഹാര്‍ദിക്കിനെ നിലത്തു നിര്‍ത്തിയില്ല. ഹാര്‍ദിക്കിന്റെ ആദ്യ ഓവറിലെ ആദ്യ മൂന്നു പന്തുകളും വൈഡായിരുന്നു. ഈ ഓവറില്‍ ഓസീസ് 19 റണ്‍സ് അടിച്ചെടുത്തു. എട്ടു പന്തില്‍ 26 റണ്‍സാണ് അദ്ദേഹം ദാനം ചെയ്തത്. അന്നു കരിയര്‍ ഇതോടെ അവസാനിക്കുമെന്ന് ഭയപ്പെട്ടിരുന്നതായി ഹാര്‍ദിക് വെളിപ്പെടുത്തി.

ഒരിക്കും നേരിട്ടിട്ടില്ല

ഓസ്‌ട്രേലിയക്കെതിരായ അരങ്ങറ്റ മല്‍സരത്തില്‍ എട്ടു പന്തില്‍ 26 റണ്‍സ് വഴങ്ങിയപ്പോള്‍ ഇനിയൊരിക്കലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നു കരുതിയിരുന്നു, ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും അതുപോലൊരു പ്രഹരം അതിനു മുമ്പ് തനിക്കു നേരിട്ടിട്ടില്ലെന്നും ഹാര്‍ദിക് പറയുന്നു.
തുടക്കം പാളിയെങ്കിലും ശക്തമായി തിരിച്ചുവന്ന ഹാര്‍ദിക് 37 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്ത് പ്രായശ്ചിത്തം ചെയ്തിരുന്നു. മല്‍സരത്തില്‍ 37 റണ്‍സിന് ഇന്ത്യ ജയിക്കുകയും ചെയ്തു.

ധോണി വിളിച്ചു

ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ തുടക്കത്തില്‍ കണക്കിന് പ്രഹരിച്ചപ്പോള്‍ ശരിക്കും ഷോക്കായിപ്പോയെന്നും മഹി ഭായി തന്നെ അരികിലേക്കു വിളിച്ചപ്പോള്‍ രണ്ട്, മൂന്ന് സെക്കന്റുകള്‍ ഇളകാതെ തന്നെ അവിടെ നിന്നതായും ഹാര്‍ദിക് വെളിപ്പെടുത്തി.
അത്രയും മോശമായി ബൗള്‍ ചെയ്തിട്ടും ധോണി അന്നു ഹാര്‍ദിക്കിനോടു ഒന്നും പറഞ്ഞില്ല, സ്വന്തം അനുഭവത്തില്‍ നിന്നു തന്നെ പാഠം പഠിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

അന്നത്തെ പാഠം

തുടക്കം അത്രയും മോശമായിട്ടും ധോണി ഒരക്ഷരം പോലും തന്നോടു പറഞ്ഞില്ല. അന്നത്തെ അനുഭവത്തില്‍ നിന്നും താന്‍ സ്വയം പാഠമുള്‍ക്കൊള്ളണമെന്നാണ് ധോണി ആഗ്രഹിച്ചിരുന്നത്. വളരെ നല്ല കാര്യമാണ് അദ്ദേഹം അന്നു ചെയ്തത്. അന്നത്തെ അനുഭവം പലതും പഠിക്കാന്‍ സഹായിച്ചു.
ഇന്ത്യക്കു വേണ്ടിയാണ് താന്‍ കളിക്കുന്നതെന്ന് അന്ന് മനസ്സിലേക്കു വന്നു. ആറു മാസങ്ങള്‍ മുമ്പ് വരെ ആരാധനയോടെ കണ്ടിരുന്ന ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം താന്‍ ഇപ്പോള്‍ കളിക്കുകയാണ്. ഇതു തനിക്കു വലിയ പ്രചോദനവും ആത്മവിശ്വാസവുമാണ് നല്‍കിയത്. ഒരു വാക്ക് പോലും പറയാതെ ജീവിതകാലത്തേക്കു മുഴുവനുമുള്ള പാഠം അന്ന് ധോണി തന്നെ പഠിപ്പിച്ചതായും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. ധോണിയുടെ സ്ഥാനത്ത് മറ്റൊരു ക്യാപ്റ്റന്‍ ആയിരുന്നെങ്കില്‍ അത്രയും തല്ലു വാങ്ങിയ ഒരു താരത്തെക്കൊണ്ട് പിന്നീട് ബൗള്‍ ചെയ്യിക്കില്ലായിരുന്നു. എന്നാല്‍ ഹാര്‍ദിക്കിനെ വിശ്വസിച്ച് ഈ കളിയില്‍ വീണ്ടും പന്ത് നല്‍കിയ ധോണിക്കു ഫലം ലഭിക്കുകയും ചെയ്തു. രണ്ടു നിര്‍ണായക വിക്കറ്റുകളെടുത്താണ് ക്യാപ്റ്റന്റെ വിശ്വാസത്തിന് ഹാര്‍ദിക് നന്ദി അറിയിച്ചത്.

Story first published: Thursday, June 4, 2020, 12:14 [IST]
Other articles published on Jun 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X