വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: സച്ചിനെ വീഴ്ത്തിയ ധോണിയുടെ തന്ത്രം, 2010ലെ ഫൈനലില്‍ സംഭവിച്ചത്... മുന്‍ താരം പറയുന്നു

കന്നി ഐപിഎല്‍ കിരീടമാണ് 2010ല്‍ സിഎസ്‌കെ സ്വന്തമാക്കിയത്

2010 ipl final

മുംബൈ: 2010ലെ ഐപിഎല്‍ ഫൈനലില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി പയറ്റിയ തന്ത്രത്തെക്കുറിച്ച് മുന്‍ സിഎസ്‌കെ സ്പിന്നര്‍ ഷതാബ് ജകാത്തി വെളിപ്പെടുത്തി. കന്നിക്കിരീടം കൂടിയായിരുന്നു അന്നു സിഎസ്‌കെ കൈക്കലാക്കിയത്. അന്നു 22 റണ്‍സിനായിരുന്നു സിഎസ്‌കെയുടെ വിജയം.

Kohli vs Smith: നിലവിലെ ബെസ്റ്റ് കോലിയല്ല, സ്മിത്താണ്... തിരഞ്ഞെടുത്ത് ലീ, കാരണം ചൂണ്ടിക്കാട്ടിKohli vs Smith: നിലവിലെ ബെസ്റ്റ് കോലിയല്ല, സ്മിത്താണ്... തിരഞ്ഞെടുത്ത് ലീ, കാരണം ചൂണ്ടിക്കാട്ടി

IPL: ഈ ടീമെങ്കില്‍ ആര്‍സിബിക്കു കിരീടമുറപ്പ്! കോലി നയിക്കും, ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്ത് ചോപ്രIPL: ഈ ടീമെങ്കില്‍ ആര്‍സിബിക്കു കിരീടമുറപ്പ്! കോലി നയിക്കും, ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 22 റണ്‍സിന്റെ വിജയമാണ് സിഎസ്‌കെ ആഘോഷിച്ചത്. ബൗളിങ് മികവിലായിരുന്നു അന്നു സിഎസ്‌കെയുടെ വിജയം. ബൗളിങില്‍ ധോണി പയറ്റിയ തന്ത്രം വിജയത്തില്‍ നിര്‍ണായകമായായി ജകാത്തി ചൂണ്ടിക്കാട്ടി.

ആദ്യ രണ്ടോവറില്‍ 21 റണ്‍സ്

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ചു വിക്കറ്റിന് 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ മുംബൈ ഓപ്പണര്‍ ശിഖര്‍ ധവാനെ പൂജ്യത്തിന് പുറത്താക്കി ഡഗ് ബൊല്ലിങര്‍ മികച്ച തുടക്കമാണ് സിഎസ്‌കെയ്ക്കു നല്‍കിയത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് സിഎസ്‌കെ പിടിമുറുക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിന് 146 റണ്‍സില്‍ മുംബൈയുടെ പോരാട്ടം അവസാനിച്ചു.
ആദ്യ ഓവറില്‍ താന്‍ 21 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ അഭിഷേക് നായര്‍ മുംബൈയ്ക്കു വേണ്ടി ബാറ്റ് ചെയ്യവെ മധ്യ ഓവറുകളിലായിരിക്കും ഇനി നീ ബൗള്‍ ചെയ്യുകയെന്നു ധോണി തന്നോടു പറഞ്ഞിരുന്നതായും ജകാത്തി വ്യക്തമാക്കി.

സച്ചിന്‍ പൊരുതി

മുംബൈ നിരയില്‍ പൊരുതി നോക്കിയത് സച്ചിന്‍ മാത്രമായിരുന്നു. എന്നാല്‍ ഫിഫ്റ്റിക്കു രണ്ട് റണ്‍സ് അകലെ സച്ചിന്‍ വീണതോടെ മുംബൈയ്ക്കു കാര്യങ്ങള്‍ ദുഷ്‌കരമായി മാറി. ജക്കാത്തിയുടെ ബൗളിങില്‍ മുരളി വിജയ് പിടിച്ചാണ് സച്ചിന്‍ പുറത്തായത്.
ജകാത്തിയെ പന്തേല്‍പ്പിച്ച ധോണിയുടെ നീക്കം ക്ലിക്കാവുകയായിരുന്നു. തന്റെ അവസാന ഓവര്‍ എറിഞ്ഞ ജകാത്തി സച്ചിനെ മാത്രമല്ല സൗരഭ് തിവാരിയെയും ഒരൊറ്റ ഓവറില്‍ പുറത്താക്കി കളി സിഎസ്‌കെയ്ക്കു അനുകൂലമാക്കുകയും ചെയ്തു. രണ്ടാമത്തെ പന്തിലാണ് സച്ചിന്‍ ക്രീസ് വിട്ടതെങ്കില്‍ അഞ്ചാം പന്തില്‍ തിവാരിയെ റണ്ണെടുക്കും മുമ്പ് സുരേഷ് റെയ്‌ന പിടികൂടി.

ധോണിയുടെ മാസ്റ്റര്‍ പ്ലാന്‍

സച്ചിന്‍ ക്രീസില്‍ ഉള്ളടിത്തോളം കാലം മുംബൈയ്ക്കു വിജയസാധ്യതയുണ്ടെന്ന് തങ്ങള്‍ക്കു അറിയാമായിരുന്നുവെന്ന് ജകാത്തി പറഞ്ഞു. മുംബൈയുടെ വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ തന്നെക്കൊണ്ട് ബൗള്‍ ചെയ്യിക്കുകയെന്നതായിരുന്നു സച്ചിന്റെ പ്ലാന്‍. സച്ചിനെക്കൂടാതെ അമ്പാട്ടി റായുഡു, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരും വലംകൈ ബാറ്റ്‌സ്മാന്‍മാരാണ്. കൃത്യമായ തയ്യാറെടുപ്പ് നടത്തിയാണ് ഫൈനലില്‍ മുംബൈയുടെ വലം കൈ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ താന്‍ ബൗള്‍ ചെയ്തത്. ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ അവര്‍ക്കു അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതാണ് ധോണി വലംകൈ ബാറ്റ്‌സ്മാന്‍മാരെ ലക്ഷ്യമിടാന്‍ തന്നെ ഉപദേശിക്കാന്‍ കാരണമെന്ന് ജകാത്തി വിശദമാക്കി.
സച്ചിന്‍ നായകന്റെ ഇന്നിങ്‌സ് കളിച്ച് മുംബൈയെ നയിക്കവെയാണ് ധോണിയൊരുക്കിയ ജകാത്തി കെണിയില്‍ അദ്ദേഹം വീഴുന്നത്. പൊള്ളാര്‍ഡ് അവസാന ഓവറുകളില്‍ വെടിക്കെട്ട് ഇന്നിങ്‌സ് കളിച്ചെങ്കിലും അപ്പോഴേക്കും മല്‍സരം സിഎസ്‌കെ വരുതിയിലാക്കിയിരുന്നു. സച്ചിനെക്കൂടാതെ പൊള്ളാര്‍ഡ് (27), അഭിഷേക് (27), റായുഡു (21) എന്നിവരാണ് അന്നു മുംബൈ നിരയില്‍ രണ്ടക്കം കടന്നത്. സിഎസ്‌കെയ്ക്കു ജകാത്തി രണ്ടു വിക്കറ്റെടുത്തു. പുറത്താവാതെ 57 റണ്‍സെടുത്ത റെയ്‌നയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, May 27, 2020, 11:35 [IST]
Other articles published on May 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X