Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍; ഇങ്ങനെയുണ്ടോ ഒരു വിരമിക്കല്‍ ബഹളം!

മുംബൈ: ലോകത്ത് ഇതിനുമുമ്പ് കളിക്കാരാരും വിരമിച്ചിട്ടില്ലേ എന്നാണ് ഒരു ക്രിക്കറ്റ് പ്രേമി കഴിഞ്ഞ ദിവസം ചോദിച്ചത്. ചോദിച്ചതല്ല, പാവം ചോദിച്ചുപോയതാണ് എന്ന് വേണം പറയാന്‍. അല്ലെങ്കില്‍ ചോദിപ്പിച്ചതാണ് എന്ന്. അത്രയ്ക്കുണ്ട് സച്ചിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് നാട്ടില്‍ നടക്കുന്ന കോലാഹലങ്ങള്‍.

സച്ചിന് വേണ്ടി ഒരു ടീമിനെ വിളിച്ചുകൊണ്ടുവരുന്നു. സച്ചിന്റെ ഇഷ്ടഗ്രൗണ്ടില്‍ സ്വന്തം ആവശ്യപ്രകാരം കളി, 500 ടിക്കറ്റ്, ടിക്കറ്റില്‍ സച്ചിന്റെ ഫോട്ടോ, സച്ചിന്‍ തലയുള്ള നാണയം ടോസിടാന്‍ എന്ന് വേണ്ട എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്താണ് ബി സി സി ഐയും എം സി എയും സച്ചിന്റെ വിടവാങ്ങല്‍ കൊഴുപ്പിക്കുന്നത്.

സച്ചിന് മുന്‍പും മഹാന്മാരായ കളിക്കാര്‍ ഉണ്ടായിട്ടുണ്ട്. അവരെല്ലാം വിരമിച്ചും കഴിഞ്ഞു. സച്ചിനോളം വരില്ലെങ്കിലും ഇതുപോലൊരു വിടവാങ്ങലോ മീഡിയ ഹൈപ്പോ മറ്റാര്‍ക്കും കിട്ടിയിട്ടില്ല, സാക്ഷാല്‍ സുനില്‍ ഗാവസ്‌കറിന് പോലും. കാണൂ, സച്ചിന് മുന്‍പ് നടന്നുപോയവരുടെ വിരമിക്കല്‍.

സുനില്‍ ഗാവസ്‌കര്‍

സുനില്‍ ഗാവസ്‌കര്‍

ലോകം കണ്ട എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍. സച്ചിന് മുന്‍പത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാര്‍. പാകിസ്ഥാനെതിരെ അവസാനം വരെ പൊരുതിയിട്ടും ഗാവസ്‌കറിന് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. എട്ടാമതായി പുറത്തായ ഗാവസ്‌കര്‍ ഒരു കവര്‍ ഡ്രൈവ് കളിക്കുന്ന ലാഘവത്തോടെ കളി നിര്‍ത്തി പിരിഞ്ഞുപോയി. വിശ്വസിക്കുമോ, 96 റണ്‍സായിരുന്നു അവസാന ഇന്നിംഗ്‌സില്‍ സണ്ണിയുടെ സ്‌കോര്‍. 1987 ലായിരുന്നു ഇത്.

കപില്‍ദേവ്

കപില്‍ദേവ്

ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ആദ്യത്തെ ക്യാപ്റ്റന്‍. രാജ്യം സൃഷ്ടിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍. 1994 ല്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു കപിലിന്റെ അവസാന ഇന്നിംഗ്‌സ്. 18 റണ്‍സും 72 ന് രണ്ട് വിക്കറ്റുമായിരുന്നു കപിലിന്റെ അവസാന കളിയിലെ സമ്പാദ്യം.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയെ ടീം ഇന്ത്യയാക്കിയ നായകന്‍. കൊല്‍ക്കത്തയുടെ ദാദ. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയോടെ കളിജീവിതം ആരംഭിച്ച ഗാംഗുലി അവസാന ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായി. എന്നാലും ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയത്തോടെ ദാദയ്ക്ക് വിടവാങ്ങല്‍ നല്‍കാന്‍ ടീമിന് സാധിച്ചു.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ വന്‍മതില്‍. പ്രതിഭാ ശാലിയായ ടെസ്റ്റ് ബാറ്റ്‌സ്മാന്‍. 2012 ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായി അവസാന ടെസ്റ്റ്. അവസാന ഇന്നിംഗ്‌സില്‍ 26 റണ്‍സിന് ദ്രാവിഡ് പുറത്തായി.

അസ്ഹറുദ്ദീന്‍

അസ്ഹറുദ്ദീന്‍

കോഴ വിവാദത്തിന്റെ ഏറ്റവും വിലകൂടിയ ഇര. മുന്‍ നായകന്‍. 99 ടെസ്റ്റുകള്‍ കളിച്ച അസ്ഹര്‍ തുടക്കത്തിലും ഒടുക്കത്തിലും സെഞ്ചുറിയോടെ കളം നിറഞ്ഞു. 2000 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായിട്ടാണ് അസ്ഹര്‍ അവസാന ഇന്നിംഗ്‌സ് കളിച്ചത്.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇതിഹാസ ലെഗ് സ്്പിന്നറും മുന്‍ ക്യാപ്റ്റനുമായ അനില്‍ കുംബ്ലെ കളിക്കളത്തിലും പുറത്തും തികഞ്ഞ ജെന്റില്‍മാനായി അറിയപ്പെട്ടു. 2008 ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു കുംബ്ലെ വിരമിച്ചത്.

വി വി എസ് ലക്ഷ്മണ്‍

വി വി എസ് ലക്ഷ്മണ്‍

വെരി വെരി സ്‌പെഷല്‍ ഇന്നിംഗ്‌സുകള്‍ക്ക് പേരുകേട്ട വി വി എസ് ലക്ഷ്മണ്‍ ഇന്ത്യന്‍ മധ്യനിരയിലെ പകരം വെക്കാനാളില്ലാത്ത പ്രതിഭാസമായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ 2012 ലെ കളിയില്‍ 53 റണ്‍സെടുത്ത് ലക്ഷ്മണ്‍ കളി ജീവിതത്തിന് തിരശ്ശീലയിട്ടു.

രവി ശാസ്ത്രി

രവി ശാസ്ത്രി

ഓള്‍റൗണ്ടര്‍ രവി ശാസ്ത്രി 1992 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തോടെയാണ് കളിയവസാനിപ്പിച്ചത്. 80 ടെസ്റ്റുകള്‍ കളിച്ച ശാസ്ത്രി നാലായിരത്തോളം റണ്‍സും 151 വിക്കറ്റുകളും നേടിയിട്ടുണ്ട്.

സച്ചിന്‍

സച്ചിന്‍

വിരമിക്കലിന്റെ വക്കിലാണ് സച്ചിന്‍. നവംബര്‍ 14 മുതല്‍ 18 വരെ മുംബൈയില്‍ നടക്കുന്ന ടെസ്‌റ്റോടെ സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം ചരിത്രത്തിന്റെ ഭാഗമായി മാറും. 24 വര്‍ഷം, കളിക്കമ്പക്കാരെ പരമാനന്ദത്തില്‍ ആറാടിച്ച ക്രിക്കറ്റ് സപര്യയ്ക്കാണ് സച്ചിന്‍ ഹോം ഗ്രൗണ്ടില്‍ വിരാമമിടുന്നത്.

Story first published: Friday, November 1, 2013, 14:18 [IST]
Other articles published on Nov 1, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+