വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസീസിന്റെ വല്ല്യേട്ടന്‍മാരെ വീഴ്ത്തിയ ഇന്ത്യന്‍ 'പയ്യന്‍മാര്‍', ഇതാണ് ഹീറോയിസം

ടെസ്റ്റ് ടീമിലെ പലര്‍ക്കും ടെസ്റ്റ് പുതിയ അനുഭവമായിരുന്നു

ഓസ്‌ട്രേലിയയുടെ വല്ല്യേട്ടന്‍മാരെ അവരുടെ നാട്ടില്‍ പോയി 'തല്ലിയാണ്' ഇന്ത്യടുടെ പയ്യന്‍മാര്‍ നാട്ടിലേക്കു മടങ്ങുന്നത്. ഇതു ഹീറോയിസം മാത്രമല്ല, അതുക്കും മേലെയാണ്. കാരണം ഇങ്ങനെയൊരു ടീമിനെ വച്ച് കരുത്തരായ ഓസീസിനെ അവരുടെ മടയില്‍ വീഴ്ത്തുകയെന്നത് സ്വപ്‌നം കാണാന്‍ പോലും പറ്റാത്തതാണ്. 2018-19ലെ കഴിഞ്ഞ പരമ്പരയില്‍ ഓസീസിന്റെ തോല്‍വിക്കു പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത് ഡേവിഡ് വാര്‍ണറുടെയും സ്റ്റീവ് സ്മിത്തിന്റെയും അഭാവമായിരുന്നു. ഇത്തവണ ഇവര്‍ കൂടിയുള്‍പ്പെട്ട ഓസീസിനെ ഇന്ത്യയുടെ പരിചയസമ്പത്ത് കുറഞ്ഞ യുവനിര മലര്‍ത്തിയടിച്ചപ്പോള്‍ ആരും കൈയടിച്ചു പോവും.

How India's young players becomes heroes after beating Australia

ടി നടരാജന്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍ തുടങ്ങിയവരൊന്നും 2018-19ലെ കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യ ജയം കൊയ്യുമ്പോള്‍ ചിത്രത്തില്‍ ഇല്ല. അന്ന് ഇവരില്‍ ചിലര്‍ വീട്ടില്‍ ടെസ്റ്റ് പരമ്പര ടിവിയില്‍ കണ്ടവരും മറ്റു ചിലര്‍ കാണികളില്ലാത്ത സ്‌റ്റേഡിത്തില്‍ മുഷ്താഖ് അലി ട്രോഫി കളിച്ചവരുമായിരിക്കാം. ടി20 പയ്യര്‍മാര്‍ മാത്രമായിരുന്ന ഇവരാണ് ഇപ്പോള്‍ ഗാബയില്‍, അതും ഓസീസിന്റെ കോട്ടയില്‍ പോയി അവര്‍ക്കു പ്രഹരം നല്‍കിയിരിക്കുന്നത്. ഗാബ ടെസ്റ്റില്‍ താക്കൂര്‍ ഏഴും സിറാജ് ആറും സുന്ദര്‍ നാലും നടരാജന്‍ മൂന്നും വിക്കറ്റുകളെടുത്തിരുന്നു.

നടരാജന്‍, വാഷിങ്ടണ്‍

നടരാജന്‍, വാഷിങ്ടണ്‍

തമിഴ്‌നാട്ടുകാരായ ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കു അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു ഗാബയിലേത്. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന ബയോ ബബ്‌ളിനകത്തു കഴിഞ്ഞ ഐപിഎല്‍ മുതല്‍ തുടരുന്ന നടരാജനു പുതുതായി ജനിച്ച മകളെപ്പോലും നേരില്‍ കാണാനായിട്ടില്ല. എന്നാല്‍ നട്ടുവിന് ഇതിലൊന്നും പരാതിയോ, പരിഭവമോ ഇല്ല. ടീമിനായി കഴിവിന്റെ പരമാവധി താരം നല്‍കുകയും ചെയ്തു.
സുന്ദറിനും ഇതു സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ്. ടി20 ടീമിന്റെ ചട്ടക്കൂടില്‍ നിന്നും പുറത്തുവന്ന സുന്ദര്‍ ടെസ്റ്റിലും തനിക്കു മികവ് പുലര്‍ത്താന്‍ കഴിയുമെന്ന് ഈയൊരു ടെസ്റ്റിലൂടെ തെളിയിച്ചു. രവീന്ദ്ര ജഡേജയ്ക്കു പകരമാരെന്ന ഇന്ത്യയുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് താരം നല്‍കിയത്.

ശര്‍ദ്ദുലിനെ സഹായിച്ചത് സച്ചിന്‍

ശര്‍ദ്ദുലിനെ സഹായിച്ചത് സച്ചിന്‍

മുംബൈയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരുന്ന താക്കൂറിനും ടെസ്റ്റെന്നത് പുതിയ അനുഭവമായിരുന്നു. അതും ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ഗാബയില്‍ ബാറ്റിങിലും ബൗളിങിലും താരം കസറി. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് ക്രിക്കറ്റിലേക്കു വന്ന താരമാണ് താക്കൂര്‍.
തുടക്കകാലത്ത് മുന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉപദേശമാണ് അദ്ദേഹത്തിനു പ്രചോദനമായിട്ടുള്ളത്. ഫാസ്റ്റ് ബൗളിങ് താക്കൂര്‍ പഠിച്ചതാവട്ടെ മുന്‍ ഇതിഹാസ പേസര്‍ ജെഫ് തോംസണിന്റെ ശിക്ഷണത്തിലുമായിരുന്നു.

സെയ്‌നിയെ കൈപിടിച്ചുയര്‍ത്തിയത് ഗംഭീര്‍

സെയ്‌നിയെ കൈപിടിച്ചുയര്‍ത്തിയത് ഗംഭീര്‍

സെയ്‌നിയും തുടക്കകാലത്ത് ഏറെ പ്രതിസന്ധികള്‍ നേരിട്ട ക്രിക്കറ്ററാണ്. സര്‍ക്കാര്‍ ഡ്രൈവറായിരുന്നു സെയ്‌നിയുടെ അച്ഛന്‍. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സെയ്‌നി ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടാണ് മുന്നോട്ടു പോയിരുന്നത്. ഒരു മല്‍സരം കളിച്ചാല്‍ താരത്തിനു ലഭിച്ചിരുന്നത് വെറും 300 രൂപയായിരുന്നു.
ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് സെയ്‌നിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് സഹായവുമായി ആദ്യം രംഗത്തുവന്നത്. ഡല്‍ഹിക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ സെയ്‌നിക്കു ഗംഭീര്‍ അവസരമൊരുക്കി. അവിടെ നിന്നും തുടങ്ങിയ സെയ്‌നിയുടെ യാത്ര ഐപിഎല്ലിലും ഇപ്പോള്‍ ടെസ്റ്റ് ടീമിലും എത്തിനില്‍ക്കുകയാണ്.

സിറാജാണ് ഹീറോ

സിറാജാണ് ഹീറോ

പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്ത സിറാജും ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോയായി മാറിയ താരമാണ്. ഓട്ടോറിക്ഷ ഡ്രൈവറുടെ മകനില്‍ നിന്നാണ് സിറാജ് ഇപ്പോള്‍ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സെന്‍സേഷനായി തീര്‍ന്നിരിക്കുന്നത്. 2014ലായിരുന്നു അന്നത്തെ ഹൈദരാബാദ് ടീമിന്റെ കോച്ചും ഇപ്പോള്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനുമായ ബി അരുണിനെ അവസരങ്ങള്‍ തേടി സിറാജ് സമീപിക്കുന്നത്. നെറ്റ്‌സില്‍ സിറാജിന്റെ പ്രകടനം അദ്ദേഹത്തെ ആകര്‍ഷിച്ചു. വ്യത്യസ്ത തലങ്ങളില്‍ സിറാജിനു ഹൈദരാബാദ് ടീമിനു വേണ്ടി കളിക്കാന്‍ അരുണ്‍ അവസരം നല്‍കി.
ഓസ്‌ട്രേലിയക്കെതിരായ ഈ പരമ്പരയില്‍ തീര്‍ത്തും അപ്രതീക്ഷിതായാണ് സിറാജിന് കളിക്കാന്‍ അവസരം ലഭിച്ചത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ പരിക്കേറ്റ് പിന്‍മാറിയതോടെ മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ സിറാജിന് നറുക്കുവീണു. ഇതിനിടെ താരത്തിന്റെ അച്ഛന്‍ ഇന്ത്യയില്‍ വച്ചു മരിച്ചിരുന്നു. എന്നാല്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ബയോ ബബ്‌ളിനകത്തായതിനാല്‍ സിറാജിന് നാട്ടിലേക്കു മടങ്ങാനായില്ല. എങ്കിലും ഇന്ത്യക്കു വേണ്ടി മകന്‍ ടെസ്റ്റില്‍ കളിക്കണമെന്ന അച്ഛന്റെ ഏറ്റവും വലിയ സ്വപ്‌നം പേസര്‍ നിറവേറ്റി.
സിഡ്‌നി, ഗാബ ടെസ്റ്റുകളില്‍ കാണികളുടെ ഭാഗത്തു നിന്നും അധിക്ഷേപം നേരിട്ട താരം കൂടിയാണ് സിറാജ്. പക്ഷെ ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത് ഓസീസിന്റെ നടുവൊടിച്ചാണ് സിറാജ് കളിക്കളത്തില്‍ മറുപടി നല്‍കിയത്.

Story first published: Tuesday, January 19, 2021, 18:17 [IST]
Other articles published on Jan 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X