കോലി ഒറ്റയ്ക്കല്ല, പാകിസ്താനെ തോല്‍പ്പിച്ചവര്‍ ഇവര്‍!
അഡലെയ്ഡ്: 126 പന്തില്‍ 107 റണ്‍സടിച്ച വിരാട് കോലി മാന്‍ ഓഫ് ദ മാച്ച്. വേണ്ടത് തന്നെ. കോലിയുടെ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. അേവസരോചിതമായി കോലി ആ കളി കളിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോറിലെത്താനും ജയിക്കാനും ഒരു പക്ഷേ കഴിയില്ലായിരുന്നു.
പക്ഷേ കോലി ഒറ്റയ്ക്കാണോ പാകിസ്താനെ തോല്‍പിച്ചത്. കളിക്ക് ശേഷം ധോണി നടത്തിയ പ്രതികരണത്തില്‍ കോലിയുടെയും ധവാന്റെയും റെയ്‌നയുടെയും പേര് പറഞ്ഞു. അവരെ പ്രശംസിച്ചു. എന്നാല്‍ കളി ജയിപ്പിച്ച ബൗളര്‍മാരെ ആരും കണ്ടില്ല. ആരും പ്രശംസിച്ചത് പോലുമില്ല. ദുര്‍ബലമെന്ന് പേരുള്ള ഇന്ത്യന്‍ ബൗളിംഗ് 300 റണ്‍സിനെ എത്ര സമര്‍ഥമായാണ് പ്രതിരോധിച്ചത്. എന്നിട്ടും അവരോടൊര് നല്ലവാക്ക് പറയാന്‍ ആരുമില്ലേ
പാകിസ്താനെതിരെ കളിയില്‍ ഇന്ത്യയുടെ ഹീറോസ് ഇവരാണ്. കാണൂ.

മുഹമ്മദ് ഷമി @ ബെസ്റ്റ്
ഒമ്പതോവറില്‍ 35 റണ്‍സിന് 4 വിക്കറ്റ്. അതില്‍ ഒരോവര്‍ മെയ്ഡന്‍. ഓപ്പണര്‍ യൂനിസ് ഖാന്‍, മിസ്ബാ, അഫ്രീദി, വഹബ് റിയാസ് എന്നിവരാണ് ഷമിയുടെ ഇരകള്‍. ഇതില്‍ ആദ്യത്തെ മൂന്നും പ്രൈസ് വിക്കറ്റുകള്‍.

മോഹിത് മനോഹരം
മോഹിതിന്റെ മിലിട്ടറി മീഡിയം പേസിന് മുന്നില്‍ പാകിസ്താന്‍ കുരുങ്ങി. ഷമിയെപോലെ തന്നെ 9 ഓവറില്‍ 35 റണ്‍സ് മാത്രമേ മോഹിതും വിട്ടുകൊടുത്തുള്ളു. രണ്ട് വിക്കറ്റും വീഴ്ത്തി.

കളി തിരിച്ചത് ഉമേഷ് യാദവ്
നല്ല പേസുണ്ടെങ്കിലും ഉമേഷ് യാദവ് ധാരാളം റണ്‍സ് വിട്ടുകൊടുക്കുന്നു. മികച്ച രീതിയില്‍ കളിക്കുകയായിരുന്ന ഷെഹ്‌സാദിനെയും ഷോയിബിനെയും ഒരോവറില്‍ യാദവ് പുറത്താക്കിയതോടെയാണ് കളിയിലേക്ക് ഇന്ത്യ തിരിച്ചുവന്നത്.

കോലി സൂപ്പര്‍
സാഹചര്യം അറിഞ്ഞു കളിച്ച ഇന്നിംഗ്‌സായിരുന്നു കോലിയുടേത്. ശരിക്കും ഒരു മില്യണ്‍ ഡോളര്‍ സെഞ്ചുറി. ഒരേസമയം നങ്കൂരമിടുകയും സ്‌കോര്‍ ചെയ്യുകയും ചെയ്ത ക്ലാസിക് ഇന്നിംഗ്‌സ്.

ധവാന്‍ ഫോമിലെത്തി
നിര്‍ണായക മത്സരത്തില്‍ ശിഖര്‍ ധവാന്‍ ഫോമിലെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. 73 റണ്‍സെടുത്തു ധവാന്‍

റെയ്‌ന തകര്‍ത്തു
മധ്യ ഓവറുകളില്‍ സുരേഷ് റെയ്‌നയാണ് ഇന്ത്യയുടെ ഇന്നിംഗ്‌സിന് വേഗം പകര്‍ന്നത്. വെറും 56 പന്തിലാണ് റെയ്‌നയുടെ 74 റണ്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications