വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: മായങ്ക് ബൗള്‍ ചെയ്തത് ഇതാദ്യമല്ല, രാഹുലും സ്‌റ്റോക്‌സുമെല്ലാം ഇരകള്‍!

ഓസീസിനെതിരേ ഒരോവറാണ് താരം ബൗള്‍ ചെയ്തത്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ഞെട്ടിയവര്‍ കുറച്ചൊന്നുമായിരിക്കില്ല. ആറാം ബൗളറുടെ അഭാവത്തില്‍ ഓസീസിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യ വിഷമിക്കവെയായിരുന്നു മായങ്കിനെ ക്യാപ്റ്റന്‍ വിരാട് കോലി പന്തേല്‍പ്പിച്ചത്.

മായങ്ക് കരിയറില്‍ ഇതാദ്യമായല്ല ബൗള്‍ ചെയ്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേരത്തേ അദ്ദേഹം കുറച്ചു മല്‍സരങ്ങളില്‍ പന്തെറിഞ്ഞിട്ടുണ്ട്. ഇതാവാം മായങ്കിനെ ബൗള്‍ ചെയ്യിക്കാന്‍ കോലിക്കു ധൈര്യം നല്‍കിയത്. താരത്തിന്റെ ബൗളിങ് പ്രകടനം ഒന്നു പരിശോധിക്കാം.

മായങ്കിന്റെ ബൗളിങ്

മായങ്കിന്റെ ബൗളിങ്

ഓസീസിനെതിരേ കളിയുടെ 35ാമത്തെ ഓവറിലായിരുന്നു കോലി മായങ്കിനു ബൗള്‍ ചെയ്യാനുള്ള ചുമതല നല്‍കിയത്. ആദ്യത്തെ നാലു പന്തുകളില്‍ രണ്ടു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നും രണ്ടു വീതം പന്തുകള്‍ നേരിട്ടു.
ഇതോടെ മായങ്കിന്റെ നീക്കം ക്ലിക്കായെന്ന് ഏവരും കരുതിയിരിക്കെയാണ് അടുത്ത രണ്ടു ബോളുകളും സ്മിത്ത് ബൗണ്ടറിയിലേക്കു പായിച്ചത്. ഒരോവറില്‍ 10 റണ്‍സ് വിട്ടുകൊടുത്ത മായങ്കിനെ പിന്നീട് കോലി ബൗള്‍ ചെയ്യിച്ചതുമില്ല. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ അദ്ദേഹം തിരിച്ചു വിളിക്കുകയായിരുന്നു.

മൂന്നു വിക്കറ്റുകള്‍

മൂന്നു വിക്കറ്റുകള്‍

കര്‍ണാടക താരമായ മായങ്ക് ആക്രമണോത്സുക ബാറ്റിങിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും അപൂര്‍വ്വമായി അദ്ദേഹം ബൗള്‍ ചെയ്തിട്ടുമുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്നു വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്. ടി20 മല്‍സരത്തില്‍ ദേശീയ ടീമിലെ സഹതാരമായ കെഎല്‍ രാഹുല്‍, അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെയും മായങ്ക് പുറത്താക്കിയിട്ടുണ്ട്. 19 ഇന്നിങ്‌സുകളിലായി ആകെ 59.3 ഓവറുകള്‍ പന്തെറിഞ്ഞ അദ്ദേഹം 3.81 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 227 റണ്‍സ് മാത്രമേ വഴങ്ങിയിട്ടുള്ളൂ.
18 റണ്‍സിന് രണ്ടു വിക്കറ്റെടുത്തതാണ് ആഭ്യന്തര ക്രിക്കറ്റില്‍ മായങ്കിന്റെ മികച്ച ബൗളിങ് പ്രകടനം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നാലോവറുകള്‍ മാത്രമേ അദ്ദേഹം ബൗള്‍ ചെയ്തിട്ടുള്ളൂ. ഇവയില്‍ വിക്കറ്റൊന്നും താരത്തിനു ലഭിച്ചിട്ടില്ല.

സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍

സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍

മായങ്കിനെ ഓസീസിനെതിരേ കോലി ബൗള്‍ ചെയ്യിച്ചപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ പ്രതികരിച്ചിരുന്നു. പലരും ഈ നീക്കത്തില്‍ അദ്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു.
കര്‍ണാടകയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി കളിച്ചിരുന്ന കാലം മുതല്‍ മായങ്കിന്റെ പ്രകടനം ശ്രദ്ധിക്കാറുണ്ട്. ഒരിക്കല്‍പ്പോലും താരത്തെ ഒരു ബൗളിങ് ഓപ്ഷനായി കര്‍ണാടക കണ്ടിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. നെറ്റ്‌സിലും അപൂര്‍വ്വമായി മാത്രമേ മായങ്ക് ബൗള്‍ ചെയ്തിട്ടുള്ളൂ. ഇപ്പോഴിതാ ഇന്ത്യയുടെ ആറാം ബൗളറായി താരം മാറിയിരിക്കുന്നുവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

Story first published: Sunday, November 29, 2020, 15:30 [IST]
Other articles published on Nov 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X