വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹൂഡയെ ഹീറോയാക്കിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്, പിന്നില്‍ ഒരാള്‍ മാത്രം- ഗംഭീര്‍!

ഇന്ത്യക്കു വേണ്ടിയും മിന്നുന്ന പ്രകടനമാണ് താരം നടത്തുത്

സൂര്യകുമാര്‍ യാദവിനു ശേഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. അഗ്രസീവ് ബാറ്റിങിലൂടെ അദ്ദേഹം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനു തൊട്ടുമുമ്പ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ കന്നി ടി20 സെഞ്ച്വറി നേടാന്‍ ഹൂഡയ്ക്കായിരുന്നു. കൂടാതെ പ്ലെയര്‍ ഓഫ് ദി സീരീസുമായി മാറി.

IND vs ZIM: നായകനായി രാഹുല്‍, ടീമില്‍ കോലിയും? സഞ്ജുവിനും നറുക്കുവീഴുംIND vs ZIM: നായകനായി രാഹുല്‍, ടീമില്‍ കോലിയും? സഞ്ജുവിനും നറുക്കുവീഴും

1

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലേക്കു പോലും അദ്ദേഹം അവകാശവാദമുന്നയിച്ചു കഴിഞ്ഞു. മോശം ഫോമിലുള്ള വിരാട് കോലിക്കു പകരം മൂന്നാം നമ്പറില്‍ ഹൂഡയെ ഇറക്കണമെന്ന് പോലും പലരും ആവശ്യപ്പെടുത്തന് താരത്തിന്റെ മികവിനുള്ള അംഗീകാരം കൂടിയാണ്. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കുന്നതിനൊപ്പം ഓഫ് സ്പിന്നറായി ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടാവാന്‍ സാധിക്കുമെന്നത് ഹൂഡയുടെ പ്ലസ് പോയിന്റാണ്.

2

എന്നാല്‍ ഹൂഡയെ ഇങ്ങനെയൊരു മാച്ച് വിന്നറാക്കി മാറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനു അവകാശപ്പെട്ടതാണ്. കരിയറിലെ വഴിത്തിരിവായ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗംഭീര്‍ മുഖ്യ ഉപദേശകനായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയായിരുന്നു ഹൂഡ കളിച്ചത്. ഗംഭീര്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണ തന്നെയാണ് താരത്തിന്റെ ഈ വളര്‍ച്ചയ്ക്കു പിന്നിലെന്നു ലഖ്‌നൗവിന്റെ അസിസ്റ്റന്റ് കോച്ച് വിജയ് ദാഹിയയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

തിരക്കേറിയ ഷെഡ്യൂള്‍ ഇനിയും താങ്ങില്ല- ഇവര്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കും!

3

എന്തൊക്കെ സംഭവിച്ചാലും സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും നീ ടീമിനു വേണ്ടി കളിക്കുമെന്നു അന്നു ഗൗട്ടി (ഗൗതം ഗംഭീര്‍) ദീപക് ഹൂഡയോടു പറഞ്ഞിരുന്നു. ഇതുകേട്ട ദീപയ്ക്കു സന്തോഷവും ആശ്ചര്യവും തോന്നി. കാരണം അത്തരമൊരു പിന്തുണ മുമ്പൊരിക്കലും ഐപിഎല്ലില്‍ അവനു ലഭിച്ചിട്ടില്ലെന്നും വിജയ് ദാഹിയ വ്യക്തമാക്കി.
ഗംഭീറിന്റെ ഈ പിന്തുണയ്ക്കു ശേഷം ഹൂഡയ്ക്കു പിന്നീട് കരിയറില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യക്കു വേണ്ടി 47*, 104, 33, 59 (ഡെര്‍ബിഷെയറിനെതിരേ) എന്നിങ്ങനെയാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ താരത്തിന്റെ സ്‌കോറുകള്‍.

4

ഗെയിമിലെ നല്ലൊരു വിദ്യാര്‍ഥി കൂടിയാണ് ദീപക് ഹൂഡ. ഓരോ ദിവസയും സ്വയം മെച്ചപ്പെടുത്താനാണ് അവന്‍ ആഗ്രഹിക്കുന്നത്. ഒരു ലക്ഷ്യത്തോടെയാണ് ദീപക് പരിശീലനം നടത്തുന്നത്. ഗെയിമിനോടു അടങ്ങാത്ത ദാഹവും പാഷനും അവനുണ്ട്. ചിലപ്പോള്‍ അവന്‍ കൂടുതല്‍ തീവ്രതയോടെയാണ് കളിക്കാറുള്ളത്. ഈ കാരണത്താല്‍ ചിലപ്പോള്‍ ഇതു കുറച്ച് കുറയ്ക്കുവാന്‍ ഞങ്ങള്‍ ദീപക്കിനോടു ആവശ്യപ്പെട്ടിരുന്നുവെന്നും വിജയ് ദാഹിയ പറയുന്നു.

5

ചെറിയ ഫോര്‍മാറ്റുകള്‍ ക്ഷമിക്കാന്‍ കഴിയാത്തതാണ്. ഇങ്ങനെ തീവ്രമായ മാനസികാവസ്ഥയോടെ കളിക്കുമ്പോള്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ കാര്യങ്ങല്‍ പ്രതീക്ഷിക്കുന്നതു പോലെ സംഭവിക്കുന്നില്ലെങ്കില്‍ കുഴപ്പമാണ്. പക്ഷെ ദീപക് ഇതില്‍ നിന്നും പഠിക്കും. തൊഴിലിനോടു അത്രയും ആത്മാര്‍ഥത രപുലര്‍ത്തുന്നയാളാണ് അവന്‍. ഒരു കളിക്കാരനെന്ന നിലയില്‍ ഇവയെല്ലാം ദീപക്കിന്റെ വളര്‍ച്ചയുടെ ഭാഗമാണെന്നും വിജയ് ദാഹിയ കൂട്ടിച്ചേര്‍ത്തു.

LLC: വീരു- പാര്‍ഥീവ് ഓപ്പണര്‍മാര്‍, ബൗളിങ് നിരയില്‍ ശ്രീശാന്തും! ഇന്ത്യന്‍ സാധ്യതാ ടീം

6

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി കഴിഞ്ഞ സീസണില്‍ പല മികച്ച ഇന്നിങ്‌സുകളും ദീപക് ഹൂഡ കളിച്ചിരുന്നു. സീസണിലെ ആദ്യത്തെ മല്‍സരം മുതല്‍ മറ്റൊരു ഐപിഎല്‍ ഫ്രാഞ്ചൈസിയിലും കണ്ടിട്ടില്ലാത്ത വളരെ വ്യത്യസ്തമായ ഒരു താരമായിരുന്നു അദ്ദേഹം. സാഹചര്യത്തിനു അനുസരിച്ച് ആംഗറുടെ റോളിലും അഗ്രസീവ് ബാറ്ററുടെ റോളിലും ഹൂഡ തകര്‍ത്തു കളിച്ചു. സീസില്‍ 451 റണ്‍സാണ് താരം അടിച്ചെടുത്തത്. കന്നി സീസണില്‍ തന്നെ ലഖ്‌നൗവിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

Story first published: Friday, July 22, 2022, 18:58 [IST]
Other articles published on Jul 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X