Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ പുതിയ ഫാസ്റ്റ് ബൗളിംഗ് പ്രതീക്ഷ; ആരാണീ ഷാര്‍ദുല്‍ താക്കൂര്‍?

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഒരു യു ഫാസ്റ്റ് ബൗളറുണ്ട്. ഷാര്‍ദുല്‍ താക്കൂര്‍. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ് 25 കാരനായ ഈ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍. രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി മിന്നുന്ന ഫോമില്‍ പന്തെറിഞ്ഞതിന്റെ ഫലമാണ് ഷാര്‍ദുലിനെ തേടിയെത്തിയിരിക്കുന്ന ഈ ഇന്ത്യന്‍ ടീമിലേക്കുള്ള വിളി.

അത്ര എളുപ്പമായിരുന്നില്ല ഷാര്‍ദുലിന് ക്രിക്കറ്റിലേക്കുള്ള വഴികള്‍. സ്വന്തം ഗ്രാമമായ പാല്‍ഗറില്‍ നിന്നും മുംബൈയിലേക്ക് പുലര്‍ച്ചെ മൂന്നര മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താണ് ഷാര്‍ദുല്‍ പരിശീലനത്തിന് എത്തിയത്. ഫാസ്റ്റ് ബൗളറാകണം എന്നതായിരുന്നു കുഞ്ഞ് ഷാര്‍ദുലിന്റെ ആഗ്രഹം. പതിമൂന്നാം വയസ്സ് മുതല്‍ മുടങ്ങാതെ നടത്തിയ ഈ പരിശ്രമത്തിന്റെ ഫലമാണ് ഷാര്‍ദുലിന് കിട്ടിയ ഈ വിളി.

shardul-thakur

ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന് പഞ്ചാബിന്റെ താരമാണ് ഷാര്‍ദുല്‍. എന്നാല്‍ ഒമ്പതാം സീസണില്‍ ഒരു കളിയില്‍ പോലും ഇറങ്ങാന്‍ പറ്റിയില്ല. പഞ്ചാബാകട്ടെ ഏറ്റവും അവസാന ടീമായി മാറുകയും ചെയ്തു. എന്നാല്‍ രഞ്ജി ട്രോഫിയിലെ മികച്ച ബൗളിംഗ് ഷാര്‍ദുലിനെ തുണച്ചു. ഫൈനലിലെ എട്ട് വിക്കറ്റടക്കം രഞ്ജി സീസണില്‍ നേടിയത് 41 വിക്കറ്റുകള്‍. 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 133 വിക്കറ്റുകളുണ്ട് ഷാര്‍ദുലിന്റെ പേരില്‍.

മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ തുടങ്ങിയവരാണ് വെസ്റ്റ് ഇന്‍ഡീസ് ടൂറിനുള്ള മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍. ടീമില്‍ ഇടം കിട്ടുമോ എന്നോര്‍ത്ത് ഷാര്‍ദുലിന് ആശങ്കയൊന്നും ഇല്ല. ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നതില്‍ തന്നെ സന്തോഷവാനാണ് ഈ 25 കാരന്‍. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നാണ് ഷാര്‍ദുലിന്റെ പ്രിയപ്പെട്ട ബൗളര്‍.

Story first published: Tuesday, June 7, 2016, 16:30 [IST]
Other articles published on Jun 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+