സച്ചിന്‍ ജൂനിയറോ കോലി ഒന്നാമനോ? എല്ലാം വിരാട് കോലി മയം, ട്രോളുകള്‍ പോലും, കാണൂ...
ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം എന്നൊക്കെ പേരിന് വേണ്ടി പറയാമെങ്കിലും കളി നടന്നത് വിരാട് കോലിയും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു. അവസാന മൂന്നോവറില്‍ 39 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ 5 പന്ത് ബാക്കിനില്‍ക്കേയാണ് വിരാട് കോലി ജയിപ്പിച്ചത്. സോഷ്യല്‍ മീഡിയ വിരാട് കോലിക്ക് വേണ്ടി ജയ് വിളിച്ച് മരിക്കും, സ്വാഭാവികമാണ് അത്.
ജൂനിയര്‍ സച്ചിനാണ് കോലി എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കോലി ഫാന്‍സ് പറയുന്നത് സച്ചിന്‍ ജൂനിയറല്ല കോലി ഒന്നാമനാണ് ഇതെന്ന്. സച്ചിന്‍ കളി നിര്‍ത്തിയതിന് ശേഷം കോലിയുടെ കളി കാണാനായി മാത്രം ക്രിക്കറ്റ് കാണുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയ മുഴുവന്‍ കോലിക്കുള്ള ട്രോളാണ്. പക്ഷേ ഒന്ന് പോലും നെഗറ്റീവ് അല്ല എന്ന് മാത്രം.. കാണൂ സോഷ്യല്‍ മീഡിയയുടെ കോലി ആരാധന പോകുന്ന പോക്ക്...

സച്ചിനും കോലിയും
ഇന്ത്യക്കാരെ ക്രിക്കറ്റ് ഇഷ്ടപ്പെടുത്തിയവന്‍ സച്ചിന്‍. സച്ചിന്‍ വിരമിച്ച ശേഷവും കളി കാണാന്‍ കാരണം കോലി.

ഇന്ത്യന്‍ ബാറ്റിംഗ് സത്യകഥ
കോലിയാണ് പണി മൊത്തം എടുക്കുന്നത്. മറ്റുള്ളവര്‍ പിന്നാലെ നടക്കും. മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഒരു രംഗം.

ബൗളിംഗിലെ കോലി
ഇന്നലെ ഇന്ത്യന്‍ ബൗളിംഗിലെ വിരാട് കോലി ആശിഷ് നെഹ്‌റ ആയിരുന്നു

കോലി ഒരു അനുഭവം
സച്ചിന്‍ ഒരു വികാരമായിരുന്നു. കോലിയോ ഒരു അനുഭവമാണ്

യുവരാജ് ഔട്ടായതോ
ഇന്ത്യ കളി ജയിക്കാന്‍ കാരണം യുവരാജ് കൃത്യസമയത്ത് ഔട്ടായത് കൊണ്ടാണത്രെ

വിന്നിങ് ഷോട്ട്
വിന്നിങ് ഷോട്ട് അതെന്റേതാണ്. ലെ ധോണി

ഇത്രേം റണ്‍ ആരെടുക്കും
ഇത്രേം റണ്‍ ആരെടുക്കും, കോലി എടുക്കൂലേ.. ആട് സിനിമയിലെ ഒരു രംഗം

കോലിയേട്ടാ എന്ന് വിളിച്ചാല്‍
കോലിയേട്ടാ എന്ന് വിളിച്ചാല്‍ ദാ ഇത് പോലെ ഓടിവരും വിരാട് കോലി

പ്രഷര്‍ സിറ്റുവേഷന്‍
ടീം പ്രഷറിലാണോ എങ്കില്‍ രോഹിത് ശര്‍മയും ധവാനും റെയ്‌നയും ഇങ്ങനെയാണ്, കോലിയോ

കോലി മുകളിലേക്ക് നോക്കിയത്
കളി തീര്‍ന്ന ശേഷം കോലി മുകളിലേക്ക് കൈ ചൂണ്ടിയത് സച്ചിന് നേരെ ആണത്രെ. സച്ചിനാണല്ലോ ദൈവം

ഐപിഎല്‍ ആയിരുന്നെങ്കി
ഇന്റര്‍നാഷണല്‍ ആയത് കൊണ്ടാണ്. ഐപിഎല്‍ ആയിരുന്നെങ്കില്‍ റെയ്‌ന തകര്‍ത്തേനെ

കോലിയും ധോണിയും
കോലിയും ധോണിയും ഒരുമിച്ച് ക്രീസിലുണ്ടെങ്കില്‍ അത് മാസാണ്.

നീ എന്തിനാ കളിക്കുന്നത്
നീ എന്തിനാ കളിക്കുന്നത്, ഓപ്പണിങ്. അതല്ല നീ എന്തിനാ കളിക്കുന്നത്.. വെറുതെ ടീമിന്റെ പേര് കളയാന്‍

മാറ്റമില്ലാത്ത മൂന്ന് കാര്യങ്ങള്‍
കോലിയുടെ ചേസിങ്, യുവിയുടെ ഫൈറ്റിങ്, ധോണിയുടെ ഫിനിഷിങ്

അയ്യാ എന്‍ പേര് വിരാട് കോലി
അയ്യാ എന്‍ പേര് വിരാട് കോലി, എനക്ക് എന്നൊരു പേരിറുക്ക്.. ജൂനിയര്‍ സച്ചിന്‍

ബ്രേക്ക് അപ്പിന് ശേഷം
അനുഷ്‌കയ്ക്കുമുണ്ട് ട്രോളുകള്‍. ബ്രേക്ക് അപ്പിന് ശേഷം കോലിയും സാധാരണക്കാരും.

കോലിയോടാണ് തോറ്റത്
ഓസ്‌ട്രേലിയ തോറ്റത് ഇന്ത്യയോടല്ല, വിരാട് കോലിയോടാണ്

ദ്രാവിഡിനെയോ
പുതിയ മൂന്നാം നമ്പറിനെ കാണുമ്പോഴാണത്രെ പഴയ മൂന്നാം നമ്പറിനെ കിണറ്റിലിടാന്‍ തോന്നുന്നത്

പെണ്ണ് തേച്ചതിനോ
ഏതോ പെണ്ണ് തേച്ചിട്ട് പോയതിന് ഞങ്ങളെ എടുത്തിട്ട് തല്ലുന്നത് എന്തിനാണ് എന്നാണേ്രത ബൗളര്‍മാര്‍ ചോദിക്കുന്നത്.

വെറുതെ കളയണ്ടല്ലോ
അടുത്ത കളിക്ക് കോലിയും യുവരാജും ഓപ്പണിങ് ഇറങ്ങട്ടേ, വെറുതെ മൂന്ന് വിക്കറ്റ് കളയണ്ട കാര്യമില്ലല്ലോ

ആ ആ ആരാ...
ആ ആ ആരാ... ഞാനാ വിരാട് കോലി.

വേണേല്‍ പഴയ പോലെ
വേണേല്‍ പഴയ പോലെ ലൈനാകാം എന്ന് അനുഷ്‌ക ശര്‍മ, വോ വേണ്ടെന്ന് വിരാട് കോലി

സ്മിത്ത് പോലും
ഇത് വിരാട് കോലി ഷോ ആയിരുന്നു എന്ന് ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് പോലും സമ്മതിച്ച് പോയി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications