ഐപിഎല്‍ : ഫേസ്ബുക്കില്‍ താരങ്ങളായത് ആരൊക്കെയാണെന്നോ?
ദില്ലി : ഐപിഎല്‍ എട്ടാം സീസണിലെ കലാശപ്പോരാട്ട ദിവസം ഫേസ്ബുക്കിലെ താരങ്ങളായത് ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണിയും മുംബൈ നായകന്‍ രോഹിത് ശര്‍മ്മയും.
ലോകത്താകമാനം 1.2 മില്യണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ 2.4 മില്യണ്‍ ആശയവിനിമയമാണ് കലാശപ്പോരാട്ടത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ നടന്നത്. ഇതില്‍ 75 ശതമാനം ആശയവിനിമയങ്ങളും നടന്നത് ഇന്ത്യയിലാണ്. ധോണിയും രോഹിത് ശര്‍മയും ആയിരുന്നു ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട താരങ്ങള്‍.

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതലായി കലാശപ്പോരാട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ മുഴുകിയത് മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് . തമിഴ്‌നാടും ഗുജറാത്തുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ശതമാന നിരക്കില്‍ പോണ്ടിച്ചേരിയാണ് ഒന്നാമത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തും.
ഐപിഎല്‍ എട്ടാം എഡിഷനില്‍ ഇന്ത്യയില്‍ നിന്നുും 21 മില്യണ്‍ പേരാണ് ഫേസ്ബുക്കിലെ ചര്‍ച്ചകളില്‍ പങ്കാളികളായത്. ആഗോളതലത്തില്‍ 29 മില്യണ്‍ പേരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications