150 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന യോര്‍ക്കറെ എങ്ങനെ നേരിടും? രസകരമായ മറുപടിയുമായി സ്മിത്ത്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. 27ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് വാശിയേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഓസീസ് ടീമിലേക്ക് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും മടങ്ങിയെത്തിയത് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് സംവധിക്കുന്നതിനിടെ സ്മിത്തിനോട് ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും സ്മിത്ത് അതിന് നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

150 കിലോമീറ്റര്‍ വേഗതയില്‍ പന്തെത്തിയാല്‍ എങ്ങനെ നേരിടുമെന്നായിരുന്നു ആരാധകന്‍ ചോദ്യം, പ്രതീക്ഷയോടെ ബാറ്റുകൊണ്ട് എന്നാണ് സ്മിത്ത് നല്‍കിയ മറുപടി. ഇന്ത്യയുടെ ബൗളര്‍മാരെല്ലാം മികച്ച രീതിയില്‍ യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ളവരാണ്. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി എന്നിവര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാല്‍ത്തന്നെ ഓസ്‌ട്രേലിയക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നുറപ്പാണ്.

ടി20 ടീമില്‍ ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന ടി നടരാജനും ഇന്ത്യന്‍ നിരയിലുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ എറിഞ്ഞത് നടരാജനായിരുന്നു. എന്നാല്‍ യോര്‍ക്കറുകളെ നന്നായി കളിക്കുന്ന താരമാണ് സ്മിത്ത്. ഷോര്‍ട്ട് ബോളുകളാണ് പലപ്പോഴും സ്മിത്തിന് തിരിച്ചടിയാവുന്നത്. ഇംഗ്ലണ്ട് പരമ്പരയിലും ന്യൂസീലന്‍ഡ് പരമ്പരയിലും ഷോര്‍ട്ട് ബോളുകളെ കളിക്കാന്‍ സ്മിത്ത് നന്നായി ബുദ്ധിമുട്ടിയിരുന്നു. ജസ്പ്രീത് ബൂംറയും മുഹമ്മദ് ഷമിയും ഷോര്‍ട്ട് ബോളുകള്‍ എറിയാന്‍ മിടുക്കന്മാരാണ്.

2019ല്‍ ഷോര്‍ട്ട് ബോളുകളിലൂടെ നേട്ടം കൊയ്യാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് തന്നെ കുരുക്കാമെന്ന് കരുതേണ്ടെന്ന് സ്മിത്ത് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരായ വെല്ലുവിളിയായിരുന്നു ഇത്. ഓസ്‌ട്രേലിയയിലെ മൈതാനങ്ങള്‍ വേഗവും ബൗണ്‍സും ഒരുപോലെ ഉള്ളതാണ്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ പേസര്‍മാരെ സ്മിത്ത് എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.

പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ കളിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ് ഇഷാന്ത് ശര്‍മ. രണ്ട് ദിവസത്തിനുള്ളില്‍ ഇഷാന്ത് കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരും. മൂന്ന് വീതം ടി20യും ഏകദിനവും നാല് ടെസ്റ്റുമാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്്റ്റ് പരമ്പര നേടിയിരുന്നു. ഇതിന് പ്രതികാരം വീട്ടാന്‍ കാത്തിരിക്കുകയാണ് കംഗാരുപ്പട. അന്ന് സ്മിത്തും വാര്‍ണറും ഓസീസ് നിരയിലില്ലായിരുന്നു. ഇവരോടൊപ്പം ലാബുഷാനെയും എത്തിയതോടെ ഇന്ത്യയുടെ വിജയ സാധ്യതകള്‍ക്ക് വലിയ വെല്ലുവിളി തന്നെയായി മാറിയിരിക്കുകയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, November 25, 2020, 11:40 [IST]
Other articles published on Nov 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X