വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പടയാളികള്‍ ഒരുങ്ങി... ഇനി പടയൊരുക്കം, ടീമുകള്‍ ഇങ്ങനെ

പുതിയ സീസണിനായി കച്ചമുറുക്കി ടീമുകള്‍

By Manu

ബെംഗളൂരു: രണ്ടു ദിവസം നീണ്ട താരലേലം പൂര്‍ത്തിയായതോടെ ഇനി ക്രിക്കറ്റ് ലോകം ഐപിഎല്‍ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലാണ്. വാശിയേറിയ ലേലത്തിനൊടുവില്‍ പല സൂപ്പര്‍ താരങ്ങളെയും പൊന്നും വിലയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. ചില പ്രമുഖ താരങ്ങള്‍ വില്‍ക്കപ്പെടാതെ പോയപ്പോള്‍ ചില യുവതാരങ്ങള്‍ക്ക് അപ്രതീക്ഷിത വില ലഭിക്കുകയും ചെയ്തു.

എട്ടു ടീമുകളാണ് ഇത്തവണ കിരീടത്തിനു വേണ്ടി അങ്കത്തട്ടിലിറങ്ങുക. വിലക്ക് കഴിഞ്ഞ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും തിരിച്ചുവരവാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഓരോ ടീമുകളും പുതിയ സീസണിലെ ഐപിഎല്ലില്‍ എങ്ങനെയാണ് അണിനിരക്കുകയെന്ന് ഇനി നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ആകെ കളിക്കാര്‍: 25

വിദേശ താരങ്ങള്‍: 8

ഓപ്പണര്‍മാര്‍
ഫഫ് ഡു പ്ലെസിസ്, ഷെയ്ന്‍ വാട്‌സന്‍, മുരളി വിജയ്
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍
സുരേഷ് റെയ്‌ന, കേദാര്‍ യാദവ്, അമ്പാട്ടി റായുഡു, ചൈതന്യ ബിഷ്‌നോയ്, സാം ബില്ലിങ്‌സ്, ധ്രുവ് ഷോറെ
വിക്കറ്റ് കീപ്പര്‍മാര്‍
എംഎസ് ധോണി, ജെ നാരായണ്‍
ഓള്‍റൗണ്ടര്‍മാര്‍
രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, മോനു കുമാര്‍ സിങ്, ഷിതിസ് ശര്‍മ
സ്പിന്നര്‍മാര്‍
കാണ്‍ ശര്‍മ, ഇമ്രാന്‍ താഹിര്‍, ഹര്‍ഭജന്‍ സിങ്, മിച്ചെന്‍ സാന്റ്‌നര്‍.
പേസര്‍മാര്‍
ശര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍, കെ എം ആസിഫ്, കനിഷ്‌ക് സേത്ത്, മാര്‍ക്ക് ലുഡ്, ലുംഗിഎ എന്‍ഗിഡി.

സാധ്യതാ ലൈനപ്പ്
ഷെയ്ന്‍ വാട്‌സന്‍/ ഫഫ് ഡു പ്ലെസിസ്, മുരളി വിജയ്, സുരേഷ് റെയ്‌ന, കേദാര്‍ യാദവ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍, ലുംഗി എന്‍ഗിഡി/ മാര്‍ക്ക് വുഡ്.

ലേലത്തിന്റെ ആദ്യദിനം അനുഭവസമ്പത്തുള്ള വെറ്ററന്‍ താരങ്ങളെ സ്വന്തമാക്കിയ ചെന്നൈ രണ്ടാം ദിനം എട്ടു പുതുമുഖ താരങ്ങളെയാണ് വാങ്ങിയത്. പലരെയും അടിസ്ഥാന വിലയ്ക്കു തന്നെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ആകെ താരങ്ങള്‍: 25
വിദേശ കളിക്കാര്‍: 8

ഓപ്പണര്‍മാര്‍
കോളിന്‍ മണ്‍റോ, ജാസണ്‍ റോയ്, ഗൗതം ഗംഭീര്‍, പൃഥ്വി ഷാ, മന്‍ജ്യോത് കല്‍റ
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍
ശ്രേയസ് അയ്യര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍
വിക്കറ്റ് കീപ്പര്‍മാര്‍
റിഷഭ് പന്ത്, നമാന്‍ ഓജ
ഓള്‍റൗണ്ടര്‍മാര്‍
ക്രിസ് മോറിസ്, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, ഗുര്‍കീരത് സിങ്, ഡാനിയേല്‍ ക്രിസ്റ്റിയന്‍.
സ്പിന്നര്‍മാര്‍
അമിത് മിശ്ര, രാഹുല്‍ തെവാട്ടിയ, സന്ദീപ് ലാമിച്ചാനെ, ജയന്ത് യാദവ്, ഷഹബാസ് നദീം.
പേസര്‍മാര്‍
ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, കാഗിസോ റബാദ, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, സയന്‍ ഷോഷ്.

സാധ്യതാ ലൈനപ്പ്
കോളിന്‍ മണ്‍റോ/ ജാസണ്‍ റോയ്, ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, വിജയ് ശങ്കര്‍, ക്രിസ് മോറിസ്, ഷഹബാസ് നദീം/ ജയന്ത് യാദവ്, അമിത് മിശ്ര, കാഗിസോ റബാദ/ ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി.

ലോക ക്രിക്കറ്റിലെ അപകടകാരികളായ ബാറ്റ്‌സ്മാന്‍മാര്‍ ഉള്‍പ്പെടുന്ന ശക്തമായ ബാറ്റിങ് നിരയാണ് ഡല്‍ഹിയുടേത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ മികവുള്ള വിദേശ താരങ്ങളുടെ അഭാവം അവര്‍ക്കു തിരിച്ചടിയായേക്കും.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ആകെ താരങ്ങള്‍: 21

വിദേശ കളിക്കാര്‍: 7

ഓപ്പണര്‍മാര്‍
ആരോണ്‍ ഫിഞ്ച്, ലോകേഷ് രാഹുല്‍, മയാങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍.
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍
കരുണ്‍ നായര്‍, യുവരാജ് സിങ്, ഡേവിഡ് മില്ലര്‍, മനോജ് തിവാരി
വിക്കറ്റ് കീപ്പര്‍മാര്‍
അക്ഷ്ദീപ് നാഥ്
ഓള്‍റൗണ്ടര്‍മാര്‍
അക്ഷര്‍ പട്ടേല്‍, മാര്‍ക്കസ് സ്റ്റോണിസ്, മന്‍സൂര്‍ ദാര്‍
സ്പിന്നര്‍മാര്‍: ആര്‍ അശ്വിന്‍, മയാങ്ക് ഡഗര്‍, മുജീബ് സദ്രാന്‍, പ്രദീപ് സാഹു.
പേസര്‍മാര്‍
അങ്കിത് രാജ്പൂത്ത്, മോഹിത് ശര്‍മ, ബരീന്ദര്‍ സ്രാന്‍, ആന്‍ഡ്രു ടൈ, ബെന്‍ ഡ്വാര്‍ഷിയസ്.

സാധ്യതാ ലൈനപ്പ്
ലോകേഷ് രാഹുല്‍, ആരോണ്‍ ഫിഞ്ച്/ ക്രിസ് ഗെയ്ല്‍, കരുണ്‍ നായര്‍, യുവരാജ് സിങ്, ഡേവിഡ് മില്ലര്‍, മാര്‍ക്കസ് സ്റ്റോണിസ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ (ക്യാപ്റ്റന്‍), മോഹിത് ശര്‍മ, ആന്‍ഡ്രു ടൈ, അങ്കിത് രാജ്പൂത്ത് / ബരീന്ദര്‍ സ്രാന്‍.

വിക്കറ്റ് കീപ്പര്‍മാരുടെ അഭാനമാണ് പഞ്ചാബിന്റെ പ്രധാന പ്രശ്‌നം. അക്ഷ്ദീപ് നാഥ് മാത്രമാണ് ടീമിലെ ഏക വിക്കറ്റ് കീപ്പര്‍. ഓപ്പണര്‍ ലേകേഷ് രാഹുലിന് വിക്കറ്റ് കീപ്പറുടെ ചുമതല കൂടി നല്‍കാനാണ് സാധ്യത.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ആകെ താരങ്ങള്‍: 19
വിദേശ കളിക്കാര്‍: 7

ഓപ്പണര്‍മാര്‍
ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, കാമറണ്‍ ഡെല്‍പോര്‍ട്ട്.
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍
ശുഭ്മാന്‍ ഗില്‍, ഇഷാങ്ക് ജഗ്ഗി, നിതീഷ് റാണ, അപൂര്‍വ്വ് വാംഖഡെ, റിങ്കു സിങ്
വിക്കറ്റ് കീപ്പര്‍
ദിനേഷ് കാര്‍ത്തിക്
ഓള്‍റൗണ്ടര്‍മാര്‍
ആന്ദ്രെ റസ്സല്‍, ജാവോണ്‍ സീള്‍സ്
സ്പിന്നര്‍മാര്‍
സുനില്‍ നരെയ്ന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്
പേസര്‍മാര്‍
മിച്ചെല്‍ സ്റ്റാര്‍ക്ക്, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, വിനയ് കുമാര്‍, മിച്ചെല്‍ ജോണ്‍സന്‍

സാധ്യതാ ലൈനപ്പ്
ക്രിസ് ലിന്‍, ശുഭ്മാന്‍ ഗില്‍, റോബിന്‍ ഉത്തപ്പ (ക്യാപ്റ്റന്‍), ദിനേഷ് കാര്‍ത്തിക്, നിതീഷ് റാണ, ആന്ദ്രെ റസ്സല്‍, പിയൂഷ് ചൗള/ ഇഷാങ്ക് ജഗ്ഗി, സുനില്‍ നരെയ്ന്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി/ ശിവം മാവി/ വിനയ് കുമാര്‍.

പ്ലെയിങ് ഇലവനില്‍ നാല് മികച്ച വിദേശതാരങ്ങളുണ്ട്. എന്നാല്‍ ഇവരില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റാല്‍ പകരം ടീമിലുള്‍പ്പെടുത്താവുന്ന മികച്ച താരങ്ങള്‍ കുറവാണ്. ഇതു തന്നെയാണ് അവരുടെ ഏറ്റവും വലിയ പോരായ്മ. കൂടാതെ മികച്ചൊരു ക്യാപ്റ്റനും കൊല്‍ത്തയ്ക്കില്ല. മൂന്നു ഇന്ത്യന്‍ പേസര്‍മാര്‍ മാത്രമേ കൊല്‍ക്കത്ത നിരയിലുള്ളൂ. ഇവരില്‍ രണ്ടു പേരാവട്ടെ അണ്ടര്‍ 19 ടീമിലെ താരങ്ങളുമാണ്. ഇതും കൊല്‍ക്കത്തയ്ക്കു തിരിച്ചടിയായേക്കും.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ആകെ താരങ്ങള്‍: 25

വിദേശ കളിക്കാര്‍: 8

ഓപ്പണര്‍
എവിന്‍ ലൂയിസ്, രോഹിത് ശര്‍മ,
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍
സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ജെപി ഡുമിനി, സിദ്ധേഷ് ലാദ്, ശരദ് ലുംബ
വിക്കറ്റ് കീപ്പര്‍മാര്‍
ഇഷാന്‍ കിഷന്‍, ആദിത്യ താരെ
ഓള്‍റൗണ്ടര്‍മാര്‍
ഹര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ബെന്‍ കട്ടിങ്, തജീന്ദര്‍ സിങ്
സ്പിന്നര്‍മാര്‍
അനുകുല്‍ റോയ്, അഖില ധനഞ്ജയ, മയാങ്ക് മര്‍കാന്‍ഡെ, രാഹുല്‍ ചഹാര്‍
പേസര്‍മാര്‍
ജസ്പ്രീത് ബുംറ, മുസ്തഫിസുര്‍ റഹമാന്‍, പാറ്റ് കമ്മിന്‍സ്, പ്രദീപ് സാങ്‌വാന്‍, ജാസണ്‍ ബെഹറെന്‍ഡോര്‍ഫ്, എംഡി നിതീഷ്, മൊഹസിന്‍ ഖാന്‍.

സാധ്യതാ ലൈനപ്പ്
എവിന്‍ ലൂയിസ്, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കിരോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ബെന്‍ കട്ടിങ്/അഖില ധനഞ്ജയ/മുസ്തഫിസുര്‍ റഹ്മാന്‍, പാറ്റ് കമ്മിന്‍സ്, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ.

സന്തുലിതമായ ടീമാണ് മുംബൈയുടേത്. മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയും അവര്‍ക്കുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ അഭാവവും സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ ഇല്ലാത്തതുമാണ് മുംബൈയുടെ പോരായ്മകള്‍.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ആകെ താരങ്ങള്‍: 23
വിദേശ കളിക്കാര്‍: 8

ഓപ്പണര്‍മാര്‍
അജിങ്ക്യ രഹാനെ, ആര്‍സി ഷോര്‍ട്ട്, രാഹുല്‍ ത്രിപാഠി
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍
സ്റ്റീവ് സ്മിത്ത്, ആര്യമാന്‍ ബിര്‍ല
വിക്കറ്റ് കീപ്പര്‍മാര്‍
ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, പ്രശാന്ത് ചോപ്ര
ഓള്‍റൗണ്ടര്‍മാര്‍
ബെന്‍ സ്‌റ്റോക്‌സ്, സ്റ്റുവര്‍ട്ട് ബിന്നി, ജോഫ്ര ആര്‍ച്ചെര്‍, കെ ഗൗതം, ജതിന്‍ സക്‌സേന, മഹിപാല്‍ ലോംറോര്‍
സ്പിന്നര്‍മാര്‍
ശ്രേയസ് ഗോപാല്‍, സാഹിര്‍ ഖാന്‍, എസ് മിഥുന്‍, അങ്കിത് ശര്‍മ.
പേസര്‍മാര്‍
അനുരീത് സിങ്, ജയദേവ് ഉനാട്കട്ട്, ധവാല്‍ കുല്‍ക്കര്‍ണി, ദുഷ്മന്ത ചമീര, ബെന്‍ ലോഫിന്‍.

സാധ്യതാ ലൈനപ്പ്
അജിങ്ക്യ രഹാനെ, രാഹുല്‍ ത്രിപാഠി, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചെര്‍, കെ ഗൗതം, ശ്രേയസ് ഗോപാല്‍/ അങ്കിത് ശര്‍മ/മഹിപാല്‍ ലോംറോര്‍, ജയദേവ് ഉനാട്കട്ട്, ധവാല്‍ കുല്‍ക്കര്‍ണി

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ രണ്ടു താരങ്ങളും രാജസ്ഥാന്‍ ടീമിലാണ് (സ്റ്റോക്‌സ്, ഉനാട്കട്ട്). മികച്ച പ്ലെയിങ് ഇലവനാണ് രാജസ്ഥാന്റേത്. സ്പിന്‍ ബൗളിങ് അല്‍പ്പം ദുര്‍ബലമാണെങ്കിലും അത് മറികടക്കാനുള്ള ശേഷി രാജസ്ഥാനുണ്ട്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ആകെ താരങ്ങള്‍: 24
വിദേശ കളിക്കാര്‍: 8

ഓപ്പണര്‍മാര്‍
ബ്രെന്‍ഡന്‍ മക്കുല്ലം, മനന്‍ വോറ
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍
വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിങ്, പവന്‍ ദേശ്പാണ്ഡെ
വിക്കറ്റ്കീപ്പര്‍മാര്‍
ക്വിന്റണ്‍ ഡി കോക്ക്, പാര്‍ഥിവ് പട്ടേല്‍
ഓള്‍റൗണ്ടര്‍മാര്‍
മോയിന്‍ അലി, കോൡ ഡി ഗ്രാന്‍ഡോം, ക്രിസ് വോക്‌സ്, അനിരുദ്ധ ജോഷി
സ്പിന്നര്‍മാര്‍
എം അശ്വിന്‍, യുസ്‌വേന്ദ്ര ചഹാല്‍, വാഷിങ്ടണ്‍ സുന്ദര്‍, പവന്‍ നേഗി.
പേസര്‍മാര്‍
കുല്‍വന്ത് ഖെജ്രോലിയ, ഉമേഷ് യാദവ്, അനികേത് ചൗധരി, നവദീപ് സെയ്‌നി, നതാന്‍ കോള്‍ട്ടര്‍ നൈല്‍, മുഹമ്മദ് സിറാജ്, ടിം സോത്തി.

സാധ്യതാ ഇലവന്‍
ബ്രെന്‍ഡന്‍ മക്കുല്ലം/ ക്വിന്റണ്‍ ഡികോക്ക്, മനന്‍ വോറ/ പാര്‍ഥിവ് പട്ടേല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സര്‍ഫ്രാസ് ഖാന്‍, എബി ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി/ കോളി ഡി ഗ്രാന്‍ഡോം/ ക്രിസ് വോക്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍, ഉമേഷ് യാദവ്, നതാന്‍ കോള്‍ട്ടര്‍ നൈല്‍/ ടിം സോത്തി, മുഹമ്മദ് സിറാജ് / അനികേത് ചൗധരി/ നവദീപ് സെയ്‌നി.

പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്നതാവും കോലിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെസ മാറ്റിനിര്‍ത്തിയാല്‍ മറ്റു റോളുകളില്‍ വിദേശ താരങ്ങളാണ് ബാംഗ്ലൂര്‍ നിരയില്‍ കൂടുതലുള്ളത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ആകെ താരങ്ങള്‍: 25
വിദേശ കളിക്കാര്‍: 8

ഓപ്പണര്‍മാര്‍
ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍
മനീഷ് പാണ്ഡെ, കെയ്ന്‍ വില്ല്യംസണ്‍, സച്ചിന്‍ ബേബി, റിക്കി ഭുയ്, തന്‍മയ് അഗര്‍വാള്‍
വിക്കറ്റ് കീപ്പര്‍മാര്‍
വൃധിമാന്‍ സാഹ, ശ്രീവത്സ് ഗോസ്വാമി
ഓള്‍റൗണ്ടര്‍മാര്‍
ഷാക്വിബ് ഹസന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, യൂസഫ് പത്താന്‍, ദീപക് ഹൂഡ, മുഹമ്മദ് നബി.
സ്പിന്നര്‍മാര്‍
റാഷിദ് ഖാന്‍, ബിപുല്‍ ശര്‍മ, മെഹ്ദി ഹസന്‍
പേസര്‍മാര്‍
ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍, ബാസില്‍ തമ്പി, ടി നടരാജന്‍, സന്ദീപ് ശര്‍മ, ക്രിസ് ജോര്‍ഡന്‍, ബില്ലി സ്റ്റാന്‍ലെക്ക്

സാധ്യതാ ഇലവന്‍
ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), കെയ്ന്‍ വില്ല്യംസണ്‍, മനീഷ് പാണ്ഡെ, ഷാകിബ് ഹസന്‍, വൃധിമാന്‍ സാഹ, യൂസഫ് പത്താന്‍/ ദീപക് ഹൂഡ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍, ഏതെങ്കിലുമൊരു ഇന്ത്യന്‍ പേസര്‍.

ശക്തമായ ടീമാണ് ഹൈദരാബാദിന്റേത്. ലേലത്തിന്റെ ആദ്യദിനം തന്നെ 16 കളിക്കാരെ അവര്‍ വാങ്ങികൂട്ടിയിരുന്നു. രണ്ടു മലയാളി താരങ്ങളും ഹൈദരാബാദ് നിരയിലുണ്ട് (സച്ചിന്‍ ബേബി, ബാസില്‍ തമ്പി). മികച്ചൊരു ഫിനിഷറുടെ അഭാവം മാത്രമാണ് സണ്‍റൈസേഴ്‌സിന്റെ ഏക പോരായ്മ.

Story first published: Monday, January 29, 2018, 13:20 [IST]
Other articles published on Jan 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X