Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഹോട്ട് സിംഗിള്‍സ്!

മുംബൈ: അങ്ങനെ ഫഹദ് ഫാസിലും നസ്രിയ നസീനും പോയി. ഇനിയാരാണ് ഇത്ര ഹോട്ടായ 'സിംഗിള്‍' സ്റ്റാറ്റസുകാര്‍. സിനിമക്കാര് പോയാലും ജീവിക്കണമല്ലോ, തല്‍ക്കാലം നമുക്ക് സ്‌പോര്‍ട്‌സിലേക്ക് നോക്കാം. സ്‌പോര്‍ട്‌സിലാകുമ്പോള്‍ നല്ല ഹോട്ടായ താരങ്ങള്‍ ഒരുപാടുണ്ട് സിംഗിള്‍ സ്റ്റാറ്റസുമായി ജീവിക്കുന്നു.

സാനിയ മിര്‍സ ചെയ്തത് പോലെ ആരാധകരുടെ ഹൃദയം തകര്‍ത്ത് പോകുന്നത് വരെയും സ്വപ്‌നം കണ്ടിരിക്കാന്‍ നമുക്കും വേണ്ടേ ഒരു താരം. ഒരു കാലത്ത് എം എസ് ധോണിയായിരുന്നു സ്‌പോര്‍ട്‌സിലെ മിസ്റ്റര്‍ എലിജിബിള്‍ ബാച്ചിലര്‍. സാക്ഷി ധോണിയെ വിവാഹം ചെയ്തതോടെ എത്രയെത്രെ ആരാധകരാണ് നിരാശരായതെന്നോ.

ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഇന്നത്തെ സിംഗിള്‍ സ്റ്റാറ്റസുകാരായ ഹോട്ടീസ് ആരൊക്കെയെന്ന് നോക്കൂ.

സൈന നേവാള്‍

സൈന നേവാള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള ബാഡ്മിന്റണ്‍ താരമാണ് സൈന നേവാള്‍ എന്ന ഹൈദരാബാദുകാരി. തല്‍ക്കാലം സൈനയ്ക്ക് കളിയിലാണ് പ്രേമം, കളത്തിന് പുറത്ത് എക്‌സ്ട്രാ ഡീസന്റാണ് താരം.

അശ്വിനി പൊന്നപ്പ

അശ്വിനി പൊന്നപ്പ

ബാഡ്മിന്റണ്‍ കളത്തിലെ ഈ ചൂടന്‍ സുന്ദരിക്ക് പ്രായം 24. ജ്വാല ഗുട്ടയുമായി കളത്തില്‍ ഡബിള്‍സാണ് പ്രിയമെങ്കിലും അശ്വിനി പൊന്നപ്പയുടെ ജീവിതത്തിലെ സ്റ്റാറ്റസ് സിംഗിളാണ്

ഷര്‍മിള നിക്കോളെറ്റ്

ഷര്‍മിള നിക്കോളെറ്റ്

ബാംഗ്ലൂരില്‍ നിന്നുള്ള ഈ 22 കാരി ഗോള്‍ഫിംഗ് സുന്ദരിക്ക് കളത്തിന് അകത്തും പുറത്തുമായി ആരാധകരേറെയുണ്ട്.

താനിയ സച്ദേവ്

താനിയ സച്ദേവ്

27 കാരി താനിയ ഇപ്പോഴും ചിന്തയിലാണ്. കളിച്ചുനടന്നാല്‍ ജയിക്കാന്‍ പറ്റുന്ന കളിയല്ല ചെസ് എന്ന തിരിച്ചറിവുതന്നെയാണ് താനിയയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.

വിരാട് കോലി

വിരാട് കോലി

ധോണിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്താന്‍ പോകുന്ന കോലി, ധോണി ഒഴിച്ചിട്ട ഒരു കസേരയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ മിസ്റ്റര്‍ എലിജിബിള്‍ ബാച്ചിലര്‍ എന്ന പട്ടമാണത്.

യുവരാജ് സിംഗ്

യുവരാജ് സിംഗ്

സ്റ്റുവര്‍ട്ട് ബ്രോഡിനെതിരായ ആറ് സിക്‌സറുകള്‍ എത്രയെത്ര ആരാധികമാരുടെ ഹൃദയത്തിലാണ് മാലപ്പടക്കങ്ങള്‍ തീര്‍ത്തിട്ടുണ്ടാകുക. ഇടയ്ക്ക് ചില സിനിമാനടിമാരുടെ കൂടെ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും യുവി ഇപ്പോഴും സിംഗിളാണ്.

മിതാലി രാജ്

മിതാലി രാജ്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരമാണ് മിതാലി രാജ്. വയസ്് മുപ്പത്തൊന്നായെങ്കിലും ക്രിക്കറ്റ് ഗ്രൗണ്ട് വിട്ടൊരു ജീവിതമില്ല മിതാലിക്ക്

ജ്വാല ഗുട്ട

ജ്വാല ഗുട്ട

ജ്വാല ഗുട്ട സിംഗിളോ, നെറ്റി ചുളിക്കണ്ട. ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ വിവാദനായികയായ ജ്വാല 2011 ലാണ് ഭര്‍ത്താവ് ചേതന്‍ ആനന്ദില്‍ നിന്നും വിവാഹമോചനം നേടിയത്.

Story first published: Tuesday, September 2, 2014, 12:01 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+