Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിക്ക് അലഭ്യലഭ്യശ്രീ യോഗമാണോ?

മര്‍ലോണ്‍ സാമുവല്‍സും ആന്‍ഡ്രെ റസലും സാമുവല്‍ ബദ്രിയും ചാള്‍സ് ബ്രാത് വൈറ്റും എന്ന് വേണ്ട സെമിഫൈനലില്‍ കയറിക്കൂടിയ ലെന്‍ഡല്‍ സിമ്മണ്‍സ് വരെ മാച്ച് വിന്നര്‍മാരായി. പക്ഷേ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിക്ക് മാത്രം ലോകകപ്പില്‍ ഒരു കളി ജയിക്കാന്‍ പറ്റിയിട്ടില്ല. കൂടെയുള്ളവര്‍ക്കെല്ലാം നന്മ വരുന്ന അലഭ്യലഭ്യശ്രീ യോഗമാണ് ഡാരന്‍ സമിക്ക് എന്ന് ചിലര്‍ പറയും. എന്നാലെന്താ മറ്റുള്ളവരുടെ ചെലവില്‍ ഒരു ലോകകപ്പ് ജയിച്ചില്ലേ സമി.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും ഭാഗ്യവാന്‍ ഹര്‍ദീക് പാണ്ഡ്യയും ലെന്‍ഡല്‍ സിമ്മണ്‍സുമൊന്നുമല്ല, അത് ഡാരണ്‍ സമിയാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലുമില്ല അത്ഭുതം. വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് ജയിച്ചപ്പോള്‍ അതില്‍ സമിയുടെ സംഭാവന എന്ന് പറയുന്നത് മൂന്ന് ഇന്നിംഗ്‌സുകളിലായി 8 റണ്‍സാണ്. ആകെ ബൗള്‍ ചെയ്തത് 3 ഓവറുകള്‍. 31 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റ് കിട്ടി. എന്നിട്ടും ലോകചാമ്പ്യന്മാരുടെ ക്യാപ്റ്റനായി തിരിച്ചുപോകുക എന്ന് പറഞ്ഞാല്‍ ചില്ലറ ഭാഗ്യമാണോ.

darrensammy-08

ലോകകപ്പിലെ സമിയുടെ പ്രകടങ്ങള്‍ ഓരോ ടീമിനെതിരെയും ഇങ്ങനെ - ഇംഗ്ലണ്ടിനെതിരെ ആദ്യകളിയില്‍ ബാറ്റ് ചെയ്തില്ല. ബൗളും ചെയ്തില്ല. കളി ജയിച്ചു. ശ്രീലങ്കയ്‌ക്കെതിരെയും ബാറ്റും ബോളും ചെയ്തില്ല. കളി ജയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. ബൗള്‍ ചെയ്തില്ല. അഫ്ഗാനിസ്ഥാനെതിരെ രണ്ടോവറില്‍ 17 റണ്‍സിന് 1 വിക്കറ്റ്. 10 പന്തില്‍ 6 റണ്‍സ്. 1 ക്യാച്ച്. കളി തോറ്റു.

സെമിയില്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റും ബൗളും ചെയ്തില്ല. കളി ജയിച്ചു. ഫൈനലില്‍ ഒരോവര്‍ പന്തെറിഞ്ഞു. 14 റണ്‍സ് വഴങ്ങി. രണ്ട് പന്തില്‍ 2 റണ്‍സടിച്ച് ഔട്ടായി കളി ജയിച്ചു. ലോകചാമ്പ്യന്മാരുമായി. ഇപ്പോഴിതാ സ്വന്തം നാടായ സെന്റ് ലൂസിയയില്‍ ഡാരന്‍ സമിയുടെ പേരില്‍ ഒരു സ്റ്റേഡിയം തന്നെ വരികയാണ്. ലോകകപ്പ് നേടിയ ക്യാപ്റ്റനോടുള്ള ബഹുമാന സൂചകമായിട്ടാണ് സെന്റ് ലൂസിയ ഗവണ്‍മെന്റ് സ്‌റ്റേഡിയത്തിന് സമിയുടെ പേരിടുന്നത്.

ടോസ് ഇടലും കളി ജയിക്കുമ്പോള്‍ ഡാന്‍സ് കളിക്കലും മാത്രമാണോ വിന്‍ഡീസ് ടീമില്‍ സമിയുടെ ജോലി. 2016 ട്വന്റി 20 ലോകകപ്പില്‍ സമിയുടെ പ്രകടനങ്ങള്‍ കാണൂ..

Story first published: Thursday, April 7, 2016, 14:18 [IST]
Other articles published on Apr 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+