For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലീഷ് പട വീണ്ടും നാണംകെട്ടു; ടെസ്റ്റ് പരമ്പര കൈക്കലാക്കി വിന്‍ഡീസ്... കെമര്‍ റോച്ച് ഹീറോ

ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. ബൗളര്‍മാരുടെ ആധിപത്യം കണ്ട മല്‍സരത്തില്‍ വിന്‍ഡീസ് 10 വിക്കറ്റിന് ഇംഗ്ലീഷ് പടയെ തുരത്തുകയായിരുന്നു. വിജയത്തോടെ പരമ്പര വിന്‍ഡീസ് കൈക്കലാക്കുകയും ചെയ്തു.

മൂന്ന് മല്‍സരങ്ങളുടെടെസ്റ്റ് പരമ്പരയില്‍ വിന്‍ഡീസ് 2-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാമിന്നിങ്‌സില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 24 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രണ്ടാമിന്നിങ്‌സില്‍ സന്ദര്‍കരുടെ ടോപ്‌സ്‌കോറര്‍. വിന്‍ഡീസിനായി കെമര്‍ റോച്ചും ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറും നാല് വിക്കറ്റ് വീതം വീഴ്ത്തി രണ്ടാമിന്നിങ്‌സിലും മികച്ചുനിന്നു.

westindies

അമ്മയുടെ വേര്‍പാടുമായി കളത്തിലിറങ്ങിയ അല്‍സാറി ജോസഫ് രണ്ടാമിന്നിങ്‌സിലും രണ്ട് വിക്കറ്റുമായി തിളങ്ങി. 14 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ വിന്‍ഡീസ് വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാംദിനം തന്നെ വിജയം കൈക്കലാക്കുകയായിരുന്നു.

സ്‌കോര്‍: ഇംഗ്ലണ്ട് 187, 132. വിന്‍ഡീസ് 306, 17/0. രണ്ടിന്നിങ്‌സിലായി എട്ട് വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസിന്റെ കെമര്‍ റോച്ചാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, February 3, 2019, 12:29 [IST]
Other articles published on Feb 3, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+