വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2022ലും നയിക്കാമായിരുന്നു, ലോകകപ്പ് വിജയത്തോടെ അവസാനിക്കട്ടെ- ഫാന്‍സിന് ഞെട്ടല്‍

ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നായകസ്ഥാനമൊഴിയും

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന വിരാട് കോലിയുടെ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി ഇതു സംഭവിച്ച് ചില അഭ്യൂഹങ്ങളുയര്‍ന്നിരുന്നെങ്കിലും അതു സത്യമാവാനിടയില്ലെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

Thank you for your service King Kohli | Oneindia Malayalam

എന്നാല്‍ ഇക്കാര്യം ഇന്നു വൈകീട്ടോടെ കോലി തന്നെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചതോടെ അതു പലര്‍ക്കും ഷോക്കായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ടി20 ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അവസാനത്തേത് ആയിരിക്കും ടി20 ലോകകപ്പെന്നു കോലി അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് കോലിയുടെ തീരുമാനത്തില്‍ ഞെട്ടലും നിരാശയും പ്രകടിപ്പിച്ചിരിക്കുന്നത്. ചില പ്രതികരണങ്ങള്‍ നോക്കാം.

 ആര്‍സിബിയുടെ ക്യാപ്റ്റന്‍സി

ആര്‍സിബിയുടെ ക്യാപ്റ്റന്‍സി

വിരാടിന്റെ പോരാട്ടവീര്യം അസാധാരണമാണ്. ആര്‍സിബിയുടെ ക്യാപ്റ്റന്‍സി അദ്ദേഹം ഒഴിയുമെന്നായിരുന്നു ഞാന്‍ കരുതിയത്, അത് നായകനെന്ന നിലയില്‍ രണ്ടു മാസം കോലിക്ക് ഒഴിവ് നല്‍കുമായിരുന്നു. ഇപ്പോഴത്തെ തീരുമാനം അദ്ദേഹത്തിന് മനസ്സിന് ആവശ്യമായ വിശ്രമം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ടി20 ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം കരിയറിലെ ഏറ്റവും വലിയ ഉയരങ്ങളിലെത്തില്ലെന്ന് ഇനി ആര്‍ക്കറിയാമെന്നും പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ ട്വിറ്ററില്‍ കുറിച്ചു.

 വിശ്രമിക്കൂ, ഓള്‍ ദി ബെസ്റ്റ്

വിശ്രമിക്കൂ, ഓള്‍ ദി ബെസ്റ്റ്

അതു സാരമില്ല ഭായ്. നന്നായി വിശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യു, ഓള്‍ ദി ബെസ്‌റ്റെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
നിങ്ങളുടെ ടി20 ക്യാപ്റ്റന്‍സി ലോകകപ്പ് കിരീടത്തോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓള്‍ ദി ബെസ്റ്റ് കിങ് എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

 വളരെയധികം ദുഖകരം

വളരെയധികം ദുഖകരം

ഞങ്ങളെല്ലാം വളരെയധികം ദുഖത്തിലാണ്. ദയവു ചെയ്ത് ടി20 ലോകകപ്പ് വിജയിക്കൂ... ഇന്ത്യയുടെ എക്കാലത്തെയും വലിയ ടി20 ക്യാപ്റ്റനെന്ന് നിങ്ങളെ വിളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന് ഒരേയൊരു ട്രോഫി മാത്രം മതിയെന്നായിരുന്നു മറ്റൊരു പ്രതികരണം.
നിങ്ങളുടെ ക്യാപ്റ്റന്‍സിയുടെ തുടക്കകാലത്ത് ടി20 ലോകകപ്പൊന്നു നടന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. അന്നു നിങ്ങള്‍ അന്യഗ്രഹ ജീവിയെപ്പോലെയായിരുന്നു ബാറ്റ് ചെയ്തത്. ഈ ലോകകപ്പില്‍ നിങ്ങള്‍ തലയുയര്‍ത്തി തന്നെ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ടി20 ക്യാപ്റ്റനെന്ന നിലയില്‍ ഉജ്ജ്വല കരിയറിന് അഭിനന്ദനങ്ങളെന്നു ഒരു യൂസര്‍ കുറിച്ചു.
2022ലെ ടി20 ലോകകപ്പ് വരെയെങ്കിലും വിരാട് കോലിക്കു ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാമെന്നായിരുന്നു ഒരു യൂസറുടെ അഭിപ്രായം.

 നന്ദി അറിയിച്ച് ജയ് ഷാ

നന്ദി അറിയിച്ച് ജയ് ഷാ

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങളുടെ സംഭാവനകള്‍ക്കു നന്ദി. യുവ പ്രതിഭയെന്ന നിലയില്‍ നിങ്ങള്‍ കാണിച്ച നിശ്ചയദാര്‍ഝ്യവും ഏകാഗ്രതയും സമാനതകളില്ലാത്തതാണ്. ക്യാപ്റ്റന്‍സിയും വ്യക്തിഗത പ്രകടനവും തമ്മിലുള്ളള സന്തുലിതാവസ്ഥ നിലനിര്‍ത്തിയെന്നതായിരുന്നു ഏറ്റവും ശ്രദ്ധേയമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തു.

 അപ്രതീക്ഷിതമായിരുന്നില്ല

അപ്രതീക്ഷിതമായിരുന്നില്ല

ഇതു പൂര്‍ണമായി അപ്രതീക്ഷിതമായിരുന്നില്ല. കാരണം ഒരുപാട് വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു, സമ്മര്‍ദ്ദവും ഉയര്‍ന്നു കൊണ്ടിരുന്നു. തന്നെ ഒരു മൂലയിലേക്കു തള്ളിയിടാന്‍ പലരും ശ്രമിക്കുന്നതായി കോലിക്കു തോന്നിയിട്ടുണ്ടാവുമോ എന്ന് എനിക്കറിയില്ല. പക്ഷെ എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോള്‍ വളരെ നല്ല തീരുമാനമാണിത്. അദ്ദേഹത്തിനു മേലുള്ള ഭാരം കുറയ്ക്കുകുയം ടീമിനെ നയിക്കാനുള്ള പുതിയ മനസ്സ് നല്‍കിയിരിക്കുകയാണെന്നായിരുന്നു ഒരു ട്വീറ്റ്.

 ആശംസകള്‍ നേര്‍ന്ന് പ്രസാദ്

ആശംസകള്‍ നേര്‍ന്ന് പ്രസാദ്

ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് കോലിക്കു ആശംസകള്‍ നേര്‍ന്നു. ടി20 ലോകകപ്പിനു എല്ലാ വിധ ആശംസകളും നേരുകയാണ്. നിങ്ങള്‍ രാജ്യത്തേക്കു വിജയം കൊണ്ടു വരുമെന്ന് തനിക്കുറപ്പുണ്ടെന്നും പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

Story first published: Thursday, September 16, 2021, 20:19 [IST]
Other articles published on Sep 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X