കോലിക്ക് ഇന്ത്യയേക്കാള്‍ വലുത് ഐപിഎല്‍!! രൂക്ഷവിമര്‍ശനവുമായി മുന്‍ ഓസീസ് താരം..
സിഡ്‌നി: കളിച്ചാല്‍ മാത്രമല്ല കളിച്ചില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വെറുതെ വിടാന്‍ ഓസ്‌ട്രേലിയക്കാര്‍ക്കു താല്‍പ്പര്യമില്ലെന്നു തോന്നുന്നു. ഓസീസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കിനെത്തുടര്‍ന്നു കോലി കളിക്കാതിരുന്നതാണ് പുതിയ വിവാദത്തിനു കാരണം. ഓസീസിന്റെ മുന്‍ സ്പിന്നര്‍ ബ്രാഗ് ഹോഡ്ജാണ് കോലിക്കെതിരേ ഇത്തവണ രംഗത്തുവന്നിരിക്കുന്നത്.

വരാനിരിക്കുന്ന ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി കളിക്കുന്നതിനായാണ് കോലി അവസാന ടെസ്റ്റില്‍ കളിക്കാതിരുന്നതെന്ന് ഹോഡ്ജ് ആരോപിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ പരിശീലകന്‍ കൂടിയാണ് അദ്ദേഹം.

കോലിക്ക് സാരമായി പരിക്കേറ്റിട്ടുണ്ടോയെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ ? ഗുജറാത്തിന്റെ കോച്ചെന്ന നിലയില്‍ ഐപിഎല്ലിലെ ആദ്യ കളിയിലും അദ്ദേഹം കളിക്കരുത്. ഇനി കോലി ആ മല്‍സരത്തില്‍ കളിക്കുകയാണെങ്കില്‍ അതു വളരെ മോശമാവും. ഓസീസിനെതിരായ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ രാജ്യത്തെ ജയിപ്പിക്കാതെ ഐപിഎല്ലില്‍ കളിക്കാന്‍ വിശ്രമിക്കുന്നത് രാജ്യത്തെ ചതിക്കുന്നതിനു തുല്യമാണെന്നും ഹോഡ്ജ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications