Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഹിറ്റ്മാന് മറ്റൊരു റെക്കോര്‍ഡ് കൂടി.... ഇത്തവണ ദാദയ്‌ക്കൊപ്പം സെഞ്ച്വറി റെക്കോര്‍ഡ്

ദാദയ്‌ക്കൊപ്പം സെഞ്ച്വറി റെക്കോര്‍ഡ് പങ്കുവെച്ച് രോഹിത് ശർമ

ലണ്ടന്‍: ലോകകപ്പില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഇംഗ്ലണ്ടിനെതിരെ രോഹിത് സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇത്. നേരത്തെ ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരെയും രോഹിത് സെഞ്ച്വറി നേടിയിരുന്നു. ഇതോടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. ഗാംഗുലിയാണ് ഒരു ലോകകപ്പില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരം.

1

ഗാംഗുലിക്ക് ശേഷം ഒരു ലോകകപ്പില്‍ മൂന്ന് സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടമാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം മത്സരത്തില്‍ രോഹിത് സെഞ്ച്വറി നേടുകയും വിരാട് കോലി അര്‍ധ സെഞ്ച്വറി നേടുകയും ചെയ്‌തെങ്കിലും ഇന്ത്യ പരാജയത്തിന്റെ വക്കിലാണ്. ഇന്ത്യയുടെ റണ്‍റേറ്റ് മത്സരത്തില്‍ ഒരിക്കല്‍ പോലും ആറ് റണ്‍സിന് മുകളില്‍ പോയിട്ടില്ല. പതിഞ്ഞ തുടക്കവുമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്.

ഗാംഗുലി 2003ലെ ലോകകപ്പിലാണ് മൂന്ന് സെഞ്ച്വറി അടിച്ചത്. നമീബിയക്കെതിരെ ഒന്നും കെനിയക്കെതിരെ രണ്ടും സെഞ്ച്വറികളാണ് ഗാംഗുലി അടിച്ചത്. ആദ്യത്തെ രണ്ട് സെഞ്ച്വറികള്‍ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു. മൂന്നാമത്തെ സെഞ്ച്വറി സെമി ഫൈനലിലാണ് പിറന്നത്. ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറിയടിച്ചെങ്കിലും രോഹിത് തുടക്കത്തില്‍ പതറിയിരുന്നു. പിന്നീട് വിരാട് കോലി ഗിയര്‍ മാറ്റിയതോടെയാണ് രോഹിത്തും അതേ താളത്തിലേക്ക് എത്തിയത്.

രോഹിത്തും വിരാട് കോലിയും ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തില്‍ ഉണ്ടാക്കിയത്. മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു. അതേസമയം 50 റണ്‍സിലധികമുള്ള കൂട്ടുകെട്ടില്‍ രോഹിത്തും കോലിയും വീരേന്ദര്‍ സെവാഗിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ഒപ്പമെത്തുകയും ചെയ്തു. നിലവില്‍ രോഹിത്താണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.വിരാട് കോലി അഞ്ച് അര്‍ധ സെഞ്ച്വറികളുമായി പിന്നാലെയുണ്ട്.

Story first published: Sunday, June 30, 2019, 23:37 [IST]
Other articles published on Jun 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+