ലോകകപ്പ്: അഫ്ഗാനിസ്ഥാന് അത്ഭുതജയം!
ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ അരങ്ങേറ്റക്കാരായ അഫ്ഗാനിസ്ഥാന് അവിശ്വസനീയ ജയം. സ്‌കോട്‌ലന്‍ഡിനെ ഒരേയൊരു വിക്കറ്റിനാണ് ഏഷ്യന്‍ ടീമായ അഫ്ഗാനിസ്ഥാന്‍ തോല്‍പിപ്പത്. അവസാന ഓവറിലായിരുന്നു അഫ്ഗാന്റെ ജയം. ജയിക്കാന്‍ നാല് പന്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ ഫാസ്റ്റ് ബൗളര്‍ ഷാപൂര്‍ സര്‍ദാനാണ് അഫ്ഗാനെ ബൗണ്ടറിയടിച്ച് ജയിപ്പിച്ചത്.
അവസാന മൂന്നോവറില്‍ 1 വിക്കറ്റ് ശേഷിക്കേ 19 റണ്‍സ് വേണമായിരുന്നു അഫ്ഗാനിസ്ഥാന്. അവിടെ നിന്നും ഹമീദ് ഹസനും ഷാപൂര്‍ സദ്രാനും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 19 റണ്‍സടിച്ചാണ് അഫ്ഗാനിസ്ഥാന് ലോകകപ്പിലെ ആദ്യജയം സമ്മാനിച്ചത്. പത്താമനായ ഹസന്‍ 15 റണ്‍സടിച്ചപ്പോള്‍ പതിനൊന്നാമനായി ക്രീസിലെത്തിയ ഷാപൂര്‍ സദ്രാന്‍ 12 റണ്‍സെടുത്തു.

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ മികച്ച ബൗളിംഗ് പുറത്തെടുത്ത അവര്‍ സ്‌കോട്‌ലന്‍ഡിനെ കൃത്യം 50 ഓവറില്‍ ഓളൗട്ടാക്കി. 210 റണ്‍സാണ് അവര്‍ അടിച്ചത്. എട്ട് വിക്കറ്റിന് 144 എന്ന നിലയില്‍ തകര്‍ന്ന അവര്‍ക്ക് ഒമ്പതാമാനായി ഇറങ്ങിയ ഹഖിന്റെ 31 റണ്‍സാണ് തുണയായത്. ഹഖാണ് ടോപ് സ്‌കോറര്‍. ഷാപൂര്‍ സദ്രാന്‍ 4 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ 96 റണ്‍സോടെ സമിനുള്ള ഷെന്‍വാരി അഫ്ഗാനെ മുന്നോട്ട് നയിച്ചു. എന്നാല്‍ മറുവശത്ത് കൃത്യമായി വിക്കറ്റുകള്‍ വീണത് അഫ്ഗാനെ പ്രതിരോധത്തിലാക്കി. 49.3 ഓവറിലാണ് അഫ്ഗാന്‍ 211 റണ്‍സായ വിജയലക്ഷ്യത്തിലെത്തിയത്. സമിനുള്ള ഷെന്‍വാരിയാണ് മാന്‍ ഓഫ് ദ മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications