സാറ ദി ഗ്രേറ്റ്: പുരുഷന്മാരുടെ ക്രിക്കറ്റ് ടീമില്‍ ഒരു പെണ്‍കുട്ടി!
ലണ്ടന്‍: പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ക്രിക്കറ്റില്‍ വെവ്വേറെ ടീമുകളുണ്ട്. ഇന്ത്യയടക്കമുള്ള പല ക്രിക്കറ്റ് രാജ്യങ്ങള്‍ക്കും വനിതാ ടീമും പ്രശസ്തരായ കളിക്കാരും ഉണ്ട്. എന്നാല്‍ പുരുഷ ടീമില്‍ ഒരു വനിതാ താരം കളിച്ചാലോ. ഇതുവരെ അന്തര്‍ദേശീയ ക്രിക്കറ്റില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഉടന്‍ അങ്ങനെ ഒരു അത്ഭുതം നടക്കും.
കൃത്യമായി പറഞ്ഞാല്‍ നാളെ (ഒക്ടോബര്‍ 17 ശനിയാഴ്ച). ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ സാറ ടെയ്‌ലറാണ് പുരുഷ എ ഗ്രേഡ് ക്രിക്കറ്റ് ടീമില്‍ കളിച്ച് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. പോര്‍ട്ട് അഡിലെയ്ഡ് ടീമിനെതിരെ നോര്‍തേണ്‍ ഡിസ്ട്രിക്ടിന് വേണ്ടിയാണ് സാറ പുരുഷ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യമായിട്ടാണ് കളി
1987 ല്‍ തുടങ്ങിയ ഈ ടൂര്‍ണമെന്റില്‍ ഇതുവരെ വനിതകളാരും കളിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കഴിഞ്ഞാല്‍ സൗത്ത് ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രമുഖമായ ക്രിക്കറ്റ് മത്സരങ്ങളിലൊന്നാണിത്.

ചില്ലറക്കാരിയല്ല
ഐ സി സി വനിതാ അന്താരാഷ്ട്ര ഏകദിനറാങ്കിംഗിലെ ഒന്നാം റാങ്കുകാരിയാണ് സാറ ടെയ്‌ലര്‍.

ആകാംക്ഷയുണ്ട്
പുരുഷ ടീമിനൊപ്പം കളിക്കാനിറങ്ങുന്നതിനെ വളരെ ആകാംക്ഷയോടെയാണ് താന്‍ കാണുന്നതെന്ന് സാറ പറഞ്ഞു.

സ്ലെഡ്ജ് ചെയ്‌തോട്ടെ
എതിര്‍ കളിക്കാര്‍ തന്നെ സ്ലെഡ്ജ് ചെയ്യുമോ എന്ന ആശങ്കയൊന്നും സാറയ്ക്കില്ല. അവരില്‍ ഒരാളായി കാണുന്നത് കൊണ്ടാകും അവര്‍ സ്ലെഡ്ജ് ചെയ്യുക എന്നാണ് സാറ കരുതുന്നത്.

പരിചയസമ്പന്നയാണ്
എട്ട് ടെസ്റ്റുകളും 98 ഏകദിനങ്ങളും 73 ട്വന്റി 20 മത്സരങ്ങളും സാറ കളിച്ചിട്ടുണ്ട്. നോര്‍തേണ്‍ ഡിസ്ട്രിക്കിന് വേണ്ടി വിക്കറ്റ് കീപ്പറായിട്ടാകും സാറ കളിക്കുക. എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തും.

ആദ്യമായിട്ടല്ല
ഇംഗ്ലണ്ടിലെ ഡിസ്ട്രിക്റ്റ് പ്രീമിയര്‍ ലീഗില്‍ പുരുഷ ടീമിന് വേണ്ടി കളിക്കാനിറങ്ങിയ പരിചയസമ്പത്ത് സാറയ്ക്ക് കൂട്ടായി ഉണ്ട്. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇത്.

കാതറിന്‍ മുമ്പ് കളിച്ചിട്ടുണ്ട്
ഓസ്‌ട്രേലിയ വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്ന കാതറിന്‍ ഫിറ്റ്‌സ്പാട്രിക് വിക്ടോറിയ ക്ലബിന് വേണ്ടി പുരുഷ ടീമില്‍ കളിച്ചിട്ടുണ്ട്. 2006 - 07 ല്‍ ഒരു ട്വന്റി 20 മത്സരത്തിലാണ് കാതറിന്‍ ഇറങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications