ക്രിക്കറ്റിലെ മഹാത്ഭുതം; ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന്‍ പ്രണവ് 1002 നോട്ടൗട്ട്!!!
മുംബൈ: ക്രിക്കറ്റില്‍ ഇന്നുവരെ ഒരാളും ഈ നേട്ടത്തിലെത്തിയിട്ടില്ല. ഏതൊരു ലെവല്‍ ക്രിക്കറ്റിലും ഇങ്ങനെ ഒരു നേട്ടം ഇതിന് മുമ്പ് അടയാളപ്പെടുത്തിയിട്ടില്ല. മുംബൈക്കാരന്‍ പ്രണവ് ധന്‍വാഡെ അടിച്ചുകൂട്ടിയ ഒരായിരം റണ്‍സുകളെക്കുറിച്ചാണ് പറയുന്നത്. അണ്ടര്‍ 16 സ്‌കൂള്‍ ക്രിക്കറ്റ് കളിക്കുന്ന പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍ മുംബൈയില്‍ അടിച്ചുകൂട്ടിയത് 1002 റണ്‍സുകളാണ്.
ഇന്നലെ (ജനുവരി 4, തിങ്കളാഴ്ച) 199 പന്തില്‍ 652 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു പ്രണവ്. അത് തന്നെ ഒരു ലോകറെക്കോര്‍ഡായിരുന്നു. എന്നാല്‍ അവിടം കൊണ്ടും കളി നിന്നില്ല. ചൊവ്വാഴ്ച ബാറ്റിംഗ് തുടങ്ങിയ പ്രണവ് അതിവേഗം റണ്‍സുകള്‍ അടിച്ചെടുത്തു. ആയിരവും കടന്ന് പ്രണവ് ബാറ്റിംഗ് തുടരുമ്പോള്‍ ടീം ടോട്ടല്‍ 1400 കടന്നു. അതും ഒരു റെക്കോര്‍ഡ്.

ഓട്ടോഡ്രൈവറുടെ മകന്‍
മുംബൈയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനാണ് 15 കാരനായ പ്രണവ്. ശ്രീമതി കെ സി ഗാന്ധി സ്‌കൂളിന് വേണ്ടിയാണ് പ്രണവ് കളിക്കുന്നത്.

അത്ഭുതം ഭണ്ഡാരി കപ്പില്‍
ആര്യ ഗുരുകുല്‍ സ്‌കൂളിനെതിരെയാണ് പ്രണവിന്റെ ഈ ലോകാത്ഭുത ഇന്നിംഗ്‌സ്. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് ഭണ്ഡാരി കപ്പ് സംഘടിപ്പിക്കുന്നത്.

ലാറയെക്കാള്‍ രണ്ടര ഇരട്ടി
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 400 നോട്ടൗട്ടാണ്. ലാറയുടെ പേരില്‍. അതിന്റെ രണ്ടര ഇരട്ടിയോളം വരും പ്രണവിന്റെ ഈ നേട്ടം.

സേവാഗിനും മേലെ
ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന റണ്‍സ് എന്നത് സേവാഗിന്റെ പേരിലാണ്. രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ സേവാഗിന്റെ പേരിലുണ്ട്.

സച്ചിന് പോലും പറ്റിയിട്ടില്ല
ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരിക്കല്‍ പോലും 300 കടക്കാന്‍ പറ്റിയിട്ടില്ല എന്നറിയുമ്പോഴാണ് 1000 റണ്‍സൊക്കെ ഒരു ഇന്നിംഗ്‌സില്‍ അടിക്കുക എന്നത് ചില്ലറക്കാര്യമല്ല എന്ന് തിരിച്ചറിയുക.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications