Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിന്‍റെ ബൗളിംഗ് പ്രതീക്ഷയായി ഷിനാസ് ഹാഷിം

വടകര: ചെമ്മരത്തൂർ സ്വദേശി ഷിനാസ് ഹാഷിം അണ്ടർ 25 കേരള ക്രിക്കറ്റ് ടീമില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി ആറാം തവണയാണ് ഷിനാസ് സംസ്ഥാന ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുന്നത്. ആന്ധ്രപ്രദേശിൽ നടക്കുന്ന പി.എസ്.റാം മോഹൻ ട്രോഫിക്ക് വേണ്ടിയുള്ള ടൂർണ്ണമെന്റിനു വേണ്ടിയുള്ള കേരള ടീമിലാണ് ഷിനാസ് ഇടം നേടിയത്.

ടൂർണ്ണമെന്റില്‍ പങ്കെടുക്കാനായി കേരള ടീം ആന്ധ്രയിലേക്ക് പുറപ്പെട്ടു. വലിയ പ്രതീക്ഷയോടെയാണ് കേരള ടീം ആന്ധ്രയിലേക്ക് തിരിക്കുന്നതെന്ന് ഷിനാസ് പറഞ്ഞു. കഴിഞ്ഞ തവണയും അണ്ടർ 25 വിഭാഗത്തിൽ ഷിനാസ് കേരള ടീമിൽ ഇടം നേടിയിരുന്നു. പക്ഷെ ശരീരത്തിനേറ്റ പരിക്ക് കാരണം ഫാസ്റ്റ് ബൗളറായ ഷിനാസിന് കളിക്കാൻ കഴിഞ്ഞില്ല. മികച്ച തിരിച്ചു വരവ് ലക്ഷ്യമിട്ടാണ് ആന്ധ്രയിലേക്ക് തിരിക്കുന്നതെന്നും ഷിനാസ് കൂടിച്ചേര്‍ത്തു. അണ്ടർ 16 വിഭാഗത്തിലാണ് ഷിനാസ് ആദ്യമായി സംസ്ഥാന ടീമിൽ ഇടം നേടിയത്.

shinashashim2

പിന്നീട് അണ്ടർ 19 വിഭാഗത്തിൽ തുടർച്ചയായി മൂന്ന് തവണ സംസ്ഥാന ടീമിൽ കളിച്ചു. ഇതിന് ശേഷം അണ്ടർ 23 വിഭാഗത്തിലും കേരള ടീമിന്റെ ഭാഗമായി. ഇതിനിടെ സൗത്ത് ഇന്ത്യൻ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ചാമ്പൻഷിപ്പിൽ എം.ജി യൂണിവേഴ്സിറ്റിയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു യൂണിവേഴ്സിറ്റി ടീം സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ കപ്പുയർത്തിയത്. പരേതനായ പി.വി.ഹാഷിമിന്‍റെയും വില്യാപ്പള്ളി വെസ്റ്റ്‌ എം.എല്‍.പി.സ്കൂള്‍ അധ്യാപിക പി.നഫീസയുടെയും മകനാണ് ഷിനാസ്.

Story first published: Tuesday, February 27, 2018, 8:44 [IST]
Other articles published on Feb 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+