Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പണ്ട് അപമാനിച്ച മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച് യാദവിന്റെ മധുരപ്രതികാരം

കൊല്‍ക്കത്ത: സൂര്യകുമാര്‍ യാദവിനെ ഓര്‍മയില്ലേ. യാദവിനെ പരിക്കാണെന്ന് പറഞ്ഞ് നാട്ടിലേക്കയച്ച് 2011 ലെ ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍സ് നേടാന്‍ ശ്രമിച്ചത് 5 വിദേശ കളിക്കാരുടെ ആനുകൂല്യം. സെമിഫൈനല്‍ വരെ അവര്‍ 5 വിദേശ താരങ്ങളെ കളിപ്പിക്കുകയും ചെയ്തു. യാദവാകട്ടെ മുംബൈയില്‍ തിരിച്ചെത്തി അണ്ടര്‍ 22 കളിച്ച് 191 റണ്‍സടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു.

ഐപിഎല്‍ ഫോട്ടാ ഗ്യാലറി കാണാം

സെമിഫൈനലില്‍ ഗത്യന്തരമില്ലാതെ സൂര്യകുമാര്‍ യാദവിനെ തിരിച്ചുവിളിക്കേണ്ടിവന്നു മുംബൈ ഇന്ത്യന്‍സിന്. പക്ഷേ അധികം അവസരങ്ങളൊന്നും കിട്ടിയില്ല. 2014 ല്‍ കൊല്‍ക്കത്ത ടീമിലെത്തിയതോടെ യാദവിന്റെ രാശി തെളിഞ്ഞു. ഐ പി എല്‍ 2015 ന്റെ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അടിച്ചുതോല്‍പ്പിച്ചത് തങ്ങളുടെ തന്നെ പഴയ താരമായ യാദവാണ്. വെറും 20 പന്തില്‍ 46 റണ്‍സെടുത്താണ് യാദവ് മുംബൈയോടുള്ള തന്റെ കണക്ക് തീര്‍ത്തത്.

മലിംഗയെ വരെ സിക്‌സറിന് പറത്തി

മലിംഗയെ വരെ സിക്‌സറിന് പറത്തി

ലസിത് മലിംഗ എന്ന സൂപ്പര്‍ ഫാസ്റ്റ് ബൗളറെ വരെ യാദവ് സിക്‌സറിന് പറത്തി. ആകെ അഞ്ച് സിക്‌സറുകള്‍ പറത്തി യാദവ് തന്നെയാണ് ഇക്കാര്യത്തില്‍ കേമനായത്. കഞ്ജി ട്രോഫിയില്‍ മുംബൈയുടെ താരമാണ് യാദവ്.

ബാറ്റൊടിഞ്ഞ് ഗംഭീര്‍

ബാറ്റൊടിഞ്ഞ് ഗംഭീര്‍

മുംബൈ ഫാസ്റ്റ് ബൗളര്‍ വിനയ് കുമാറിന്റെ പന്ത് കൊണ്ട് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗംഭീറിന്റെ ബാറ്റ് പൊട്ടിയപ്പോള്‍. ഗംഭീര്‍ 57 റണ്‍സെടുത്തു.

പത്താന്റെ അടികള്‍

പത്താന്റെ അടികള്‍

അവസാന ഓവറുകളില്‍ ചടങ്ങ് തീര്‍ക്കേണ്ട പണിയേ പത്താന് ബാക്കിയുണ്ടായിരുന്നുള്ളൂ. ഓരോ സിക്‌സും ഫോറും പറത്തി പത്താന്‍ അത് ഉജ്വലമാക്കി.

പാണ്ഡെയുടെ സാഹസം

പാണ്ഡെയുടെ സാഹസം

ഉത്തപ്പ ഔട്ടായതിന് പിന്നാലെ ക്രീസിലെത്തിയ മനീഷ് പാണ്ഡെയുടെ തകര്‍പ്പനടികളാണ് കൊല്‍ക്കത്തെയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പാണ്ഡെ 24 പന്തില്‍ 40 റണ്‍സെടുത്തു.

എന്തെങ്കിലുമൊന്ന് ചെയ്യൂ

എന്തെങ്കിലുമൊന്ന് ചെയ്യൂ

കൊല്‍ക്കത്ത അടിച്ച് മുന്നേറുമ്പോള്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണം

ക്യാപ്റ്റന്റെ കളി

ക്യാപ്റ്റന്റെ കളി

98 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിത് ശര്‍മയാണ് മുംബൈയെ 168 റണ്‍സിലെത്തിച്ചത്. എന്നാല്‍ വിജയത്തിന് അതും മതിയായില്ല.

കൊല്‍ക്കത്ത മുതലാളി

കൊല്‍ക്കത്ത മുതലാളി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍ കുടുംബ സമേതം കളി കാണാനെത്തിയപ്പോള്‍.

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മോണി മോര്‍ക്കലാണ് ഐ പി എല്‍ എട്ടിലെ ആദ്യ മാന്‍ ഓഫ് ദ മാച്ച്

Story first published: Thursday, April 9, 2015, 10:03 [IST]
Other articles published on Apr 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+