വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിപിഎല്‍: ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍, പട്ടിക ഇങ്ങനെ

കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2020 സീസണ്‍ ആഗസ്റ്റിന് 18ന് ആരംഭിക്കുകയാണ്. 33 മത്സരങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് സെപ്തംബര്‍ 10നാണ് അവസാനിക്കുന്നത്. കരുത്തരായ ആറ് ടീമുകളാണ് ലീഗ് കിരീടത്തിനായി പോരടിക്കുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാരുടെ തട്ടകമായ വെസ്റ്റ് ഇന്‍ഡീസിലെ താരങ്ങളുടെ കുട്ടിക്രിക്കറ്റ് പ്രകടനങ്ങളെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇത്തവണയും സൂപ്പര്‍ താരനിര തന്നെ സിപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ബാറ്റിങ് റെക്കോഡുകള്‍ നിരവധി പിറന്നിട്ടുള്ള സിപിഎല്ലിലെ ഉയര്‍ന്ന മൂന്ന് ടീം ടോട്ടലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് (267)

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് (267)

2019 സീസണില്‍ ജമൈക്ക തല്‍വാസിനെതിരേ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് നേടിയ 267 റണ്‍സാണ് സിപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ടീം ടോട്ടല്‍. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ട്രിന്‍ബാഗോ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. ലിന്‍ഡല്‍ സിമ്മന്‍സ് (86), കോളിന്‍ മണ്‍റോ (96),കീറോണ്‍ പൊള്ളാര്‍ഡ് (45) എന്നിവരുടെ പ്രകടനമാണ് ട്രിന്‍ബാഗോയ്ക്ക് കരുത്തായത്. 42 പന്തുകള്‍ നേരിട്ട സിമ്മന്‍സ് എട്ട് ഫോറും അഞ്ച് സിക്‌സും പറത്തിയപ്പോള്‍ 50 പന്തില്‍ ആറ് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു മണ്‍റോയുടെ വെടിക്കെട്ട്. പൊള്ളാര്‍ഡ് 17 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും പറത്തി. ജമൈക്കന്‍ നിരയില്‍ പന്തെറിഞ്ഞ ആറ് പേരില്‍ അഞ്ച് പേരും 40ന് മുകളില്‍ റണ്‍വഴങ്ങി. മറുപടിക്കിറങ്ങിയ ജമൈക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടിയെങ്കിലും വിജയത്തിന് അതി മതിയാവുമായിരുന്നില്ല.

സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് (242)

സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് (242)

2019 സീസണില്‍ ജമൈക്ക തല്‍വാസിനെതിരേ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് നേടിയ 242 റണ്‍സാണ് സിപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടല്‍. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്‍വാസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സെന്റ് കിറ്റ്‌സ് 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഡിവോന്‍ തോമസ് (40 പന്തില്‍ 71),എവിന്‍ ലെവിസ് (18 പന്തില്‍ 53),ലൗറി ഇവാന്‍സ് (20 പന്തില്‍ 41),ഫാബിയന്‍ അലന്‍ (15 പന്തില്‍ 37) എന്നിവരുടെ പ്രകടനമാണ് സെന്റ് കിറ്റ്‌സിനെ വിജയത്തിലെത്തിച്ചത്.

ജമൈക്ക തല്‍വാസ് (241)

ജമൈക്ക തല്‍വാസ് (241)

സിപിഎല്ലിലെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ ജമൈക്ക തല്‍വാസ് ആന്റ് സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനെതിരെ നേടിയ 141 റണ്‍സാണ്. ക്രിസ് ഗെയ്‌ലിന്റെ സെഞ്ച്വറിയാണ് ജമൈക്കെയ മികച്ച സ്‌കോറിലെത്തിച്ചത്. 62 പന്തില്‍ ഏഴ് ഫോറും 10 സിക്‌സും ഉള്‍പ്പെടെ 116 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ചാഡ്‌വിക്ക് വാല്‍ട്ടനും (36 പന്തില്‍ 73) തിളങ്ങി. 8 സിക്‌സും 3 ഫോറുമാണ് താരം നേടിയത്. കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും മത്സരത്തില്‍ ജമൈക്ക തല്‍വാസ് പരാജയപ്പെട്ടു.

Story first published: Saturday, August 15, 2020, 17:29 [IST]
Other articles published on Aug 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X