വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: റണ്‍വേട്ടയില്‍ ഇവരാണ് ടോപ്പ് 5, ഇത്തവണ കളിക്കുന്നത് ഒരാള്‍ മാത്രം!!

ആദ്യ ടി20 ഞായറാഴ്ച ധര്‍മശാലയില്‍ നടക്കും

Highest Run Scorer in India vs South africa t20 match | Oneindia Malayalam

മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ഞായറാഴ്ച ധര്‍മശാലയില്‍ തുടക്കാവും. ജയത്തോടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങുക. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റിലും പരമ്പര നേടിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യയെങ്കില്‍ ലോകകപ്പിലെ ദുരന്തത്തിനു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് പുതിയ നായകന്റെയും ടീം മാനേജ്‌മെന്റിന്റേയും കീഴില്‍ ദക്ഷിണാഫ്രിക്ക.

സ്മിത്തിന്റെ കളി ഇവരോട് നടന്നില്ല!! പൂട്ടി, പൂജ്യത്തിന് തന്നെ... ഇന്ത്യക്കാര്‍ ആരുമില്ലസ്മിത്തിന്റെ കളി ഇവരോട് നടന്നില്ല!! പൂട്ടി, പൂജ്യത്തിന് തന്നെ... ഇന്ത്യക്കാര്‍ ആരുമില്ല

ടി20യില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പോര് തുടങ്ങിയത് ഏകദേശം 13 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. വെറും 13 ടി20കളില്‍ മാത്രമേ ഇക്കാലയളവില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളൂ. ഇതുവരെ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മല്‍സരങ്ങളിലെ ഏറ്റവും മികച്ച അഞ്ചു റണ്‍ വേട്ടക്കാര്‍ ആരൊക്കെയെന്നു നോക്കാം.

എംഎസ് ധോണി (204 റണ്‍സ്)

എംഎസ് ധോണി (204 റണ്‍സ്)

മുന്‍ നായകനും ഇത്തവണ പരമ്പരയില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുന്ന എംഎസ് ധോണി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20യില്‍ 204 റണ്‍സ് നേടിയിട്ടുണ്ട്. ഇതിനു മുമ്പ് ദക്ഷിണാഫ്രിക്കയുമായി നടന്ന 13 ടി20കളിലും ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹമുണ്ടായിരുന്നു. 34 ശരാശരിയില്‍ 138 സ്‌ട്രൈക്ക് റേറ്റിലാണ് ധോണി 204 റണ്‍സ് നേടിയിട്ടുള്ളത്. ഇതില്‍ ഒരു ഫിഫ്റ്റി മാത്രമേയുള്ളൂ. കഴിഞ്ഞ വര്‍ഷം സെഞ്ച്വൂറിയനില്‍ നടന്ന ടി20യിലാണ് ധോണി 28 പന്തില്‍ നിന്നും 52 റണ്‍സുമായി കസറിയത്.

എബി ഡിവില്ലിയേഴ്‌സ് (208 റണ്‍സ്)

എബി ഡിവില്ലിയേഴ്‌സ് (208 റണ്‍സ്)

അന്താരാഷ്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകുമായ എബി ഡിവില്ലിയേഴ്‌സ് ഇന്ത്യക്കെതിരേ ടി20യില്‍ 208 റണ്‍സെടുത്തിട്ടുണ്ട്. വെറും ഒമ്പത് മല്‍സരങ്ങളിലാണ് എബിഡി 200ന് മുകളില്‍ നേടിയിട്ടുള്ളത്. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 2009ല്‍ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ 51 പന്തില്‍ നേടിയ 63 റണ്‍സാണ് എബിഡിയുടെ ഉയര്‍ന്ന സ്‌കോര്‍.

ജെപി ഡുമിനി (295 റണ്‍സ്)

ജെപി ഡുമിനി (295 റണ്‍സ്)

ഇന്ത്യക്കെതിരേ ടി20യില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് മുന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി. 10 ടി20കളില്‍ നിന്നും ഇന്ത്യക്കെതിരേ 59 എന്ന മികച്ച ശരാശരിയില്‍ 122 സ്‌ട്രൈക്ക് റേറ്റോടെ 295 റണ്‍സാണ് ഡുമിനി അടിച്ചെടുത്തത്. മൂന്നു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയായിരുന്നു ഇത്. 2016ല്‍ ധര്‍മശാലയില്‍ നടന്ന ടി20യില്‍ നേടിയ 64 റണ്‍സാണ് ഡുമിനിയുടെ കരിയര്‍ ബെസ്റ്റ്.

സുരേഷ് റെയ്‌ന (339 റണ്‍സ്)

സുരേഷ് റെയ്‌ന (339 റണ്‍സ്)

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന ഈ ലിസ്റ്റിലുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 12 ടി20കളില്‍ നിന്നും 34 ശരാശരിയില്‍ 148 സ്‌ട്രൈക്ക് റേറ്റോടെ 339 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ച്വറിയുമുണ്ടെന്നതാണ് ശ്രദ്ധേയം. 2010ലെ ടി20 ലോകകപ്പിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 60 പന്തില്‍ 101 റണ്‍സുമായി റെയ്‌ന മിന്നിയത്. അന്താരാഷ്ട്ര ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്.

രോഹിത് ശര്‍മ (341 റണ്‍സ്)

രോഹിത് ശര്‍മ (341 റണ്‍സ്)

റണ്‍വേട്ടയില്‍ തലപ്പത്ത് നില്‍ക്കുന്നത് നിലവില്‍ ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ്. റണ്‍വേട്ടയില്‍ ആദ്യ അഞ്ചു സ്ഥാനത്തുള്ള താരങ്ങളില്‍ ഇത്തവണ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ കളിക്കുന്ന ഏക ബാറ്റ്‌സ്മാനും ഹിറ്റ്മാന്‍ തന്നെയാണ്. 11 ടി20കളില്‍ നിന്നും 38 ശരാശരിയില്‍ 136 സ്‌ട്രൈക്ക് റേറ്റില്‍ 341 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രോഹിത് നേടിയത്.ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.
2016ല്‍ ധര്‍മശാലയില്‍ നടന്ന ടി20യില്‍ 66 പന്തില്‍ നേടിയ 106 റണ്‍സാണ് രോഹിത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അന്ന് 55 പന്തുകളില്‍ മൂന്നക്കം തികച്ച അദ്ദേഹം ടി20യിലെ വേഗമേറിയ ഇന്ത്യന്‍ സെഞ്ച്വറിയെന്ന റെയ്‌നയുടെ റെക്കോര്‍ഡും തകര്‍ത്തിരുന്നു.

Story first published: Saturday, September 14, 2019, 14:06 [IST]
Other articles published on Sep 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X