Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലൂടെ കൂടുതല്‍ വരുമാനം ആര്‍ക്ക്? ധോണി ഒന്നാമത്, കോലിക്കും മുകളില്‍ രോഹിത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെത്തന്നെ ഏറ്റവും വലിയ പണമൊഴുകുന്ന ടൂര്‍ണമെന്റാണ്. ലോക ക്രിക്കറ്റിലെ പ്രമുഖരായ ഒട്ടുമിക്ക താരങ്ങളും കളിക്കുന്ന ഐപിഎല്ലില്‍ ഓരോ സീസണിലും കോടികളാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത്. ഐപിഎല്ലില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം മുന്നില്‍ത്തന്നെയുണ്ട്. എന്നാല്‍ ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമാരാണ്? ആ പട്ടിക നമുക്ക് പരിശോധിക്കാം.

ഐപിഎല്ലിലൂടെ കൂടുതല്‍ വരുമാനം ആര്‍ക്ക്? | Oneindia Malayalam
തലയെടുപ്പോടെ 'തല' തലപ്പത്ത്

തലയെടുപ്പോടെ 'തല' തലപ്പത്ത്

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ നായകനായിരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയാണ് ഇതുവരെ കൂടുതല്‍ പ്രതിഫലം പറ്റിയ താരം. 137 കോടിയാണ് കഴിഞ്ഞ 13 സീസണുകളില്‍ നിന്നായി ധോണി നേടിയത്. ഇതില്‍ അദ്ദേഹത്തിന് പുരസ്‌കാരമായി ലഭിച്ച പണത്തിന്റെയോ മറ്റ് അവാര്‍ഡുകളുടെ തുകയോ ചേര്‍ത്തിട്ടില്ല. സിഎസ്‌കെയെ മൂന്ന് തവണ കിരീടത്തിലെത്തിച്ച ധോണിക്ക് വലിയ ആരാധക പിന്തുണയാണ് സിഎസ്‌കെയിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി അടുത്ത വര്‍ഷവും സിഎസ്‌കെയ്ക്കുവേണ്ടി കളിക്കും. അവസാന മൂന്ന് സീസണുകളില്‍ നിന്ന് മാത്രം 45 കോടി നേടിയ ധോണി ഇനിയും ഐപിഎല്ലില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷം കൂടിയെങ്കിലും കളിച്ചേക്കും.

രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മ

രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലെത്തിച്ച നായകന്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഐപിഎല്ലിന്റെ തുടക്ക സമയത്ത് ഒരു മധ്യനിര താരമെന്ന നിലയില്‍ മാത്രം ഒതുങ്ങിയിരുന്ന രോഹിത് മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷമാണ് അസാമാന്യ വളര്‍ച്ച കൈവരിച്ചത്. 2008-2010വരെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടി 3 കോടി രൂപയ്ക്കാണ് രോഹിത് കളിച്ചത്. 2011-2013 വരെ മുംബൈ ഇന്ത്യന്‍സില്‍ 9.2 കോടി രൂപയാണ് രോഹിതിന് ലഭിച്ചത്. നായകനായ ശേഷം 15 കോടിക്ക് മുകളിലാണ് മുംബൈ രോഹിതിന് നല്‍കുന്നത്. 131 കോടിയാണ് രോഹിതിന്റെ ഐപിഎല്ലിലെ ആകെ വരുമാനം.

കോലി മൂന്നാം സ്ഥാനത്ത്

കോലി മൂന്നാം സ്ഥാനത്ത്

ആര്‍സിബിയെ ഇതുവരെ കിരീടത്തിലെത്തിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ താരപ്രഭയ്ക്ക് യാതൊരു കോട്ടവുമില്ല. ഐപിഎല്ലില്‍ വലിയ ആരാധക പിന്തുണ ഇന്ത്യന്‍ നായകനുണ്ട്. 126 കോടിയാണ് കോലിയുടെ ഐപിഎല്ലിലെ സമ്പാദ്യം. 2008-2010 വരെ 12 ലക്ഷം രൂപയാണ് കോലിക്ക് ലഭിച്ചത്. 2011 മുതല്‍ 14വരെ 8.2 കോടി രൂപയായിരുന്നു കോലിക്ക് ലഭിച്ചത്. 2014 മുതല്‍ 2018വരെ 12.5 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. 2018 മുതല്‍ ഇതുവരെ 17 കോടിയാണ് കോലിയുടെ പ്രതിഫലം. അവസാന മൂന്ന് സീസണിലൂടെ മാത്രം 51 കോടി കോലി നേടിയെടുത്തു.

Story first published: Thursday, December 10, 2020, 12:43 [IST]
Other articles published on Dec 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+