Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കപ്പില്ലെങ്കിലെന്ത്? പ്രതിഫലത്തില്‍ ധോണിക്കു മുകളില്‍ കോലി!! പക്ഷെ ഞെട്ടിച്ചത് പാണ്ഡ്യ

IPL 2018 : കോടിക്കണക്കില്‍ ധോണിയേയും മറികടന്ന കോലി | Oneindia Malayalam

മുംബൈ: കോടികളുടെ കിലുക്കമുള്ള ഐപിഎല്ലില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കടത്തിവെട്ടാന്‍ മറ്റൊരു താരമില്ല. ഐപിഎല്ലില്‍ ഇതുവരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രതിഫലത്തില്‍ കോലി തന്നെയാണ് താരം.

വിരാട് കോലി (17 കോടി)

വിരാട് കോലി (17 കോടി)

ആര്‍സിബിക്കായി ബാറ്റ്‌സ്മാനെന്ന തന്റെ റോള്‍ ഭംഗിയായി നിറവേറ്റാന്‍ കോലിക്കാവുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ താരം പരാജയമാണ്. ഇത്തവണ പ്ലേഓഫ് പോലും കാണാതെയാണ് കോലിയുടെ ആര്‍സിബി ഐപിഎല്ലില്‍ നിന്നും പുറത്തായത്.
കോലിയെയും എബി ഡിവില്ലിയേഴ്‌സിനെയും അമിതമായി ആശ്രയിക്കുന്നതാണ് ഈ സീസണിലും ആര്‍സിബിക്കു തിരിച്ചടിയായി മാറിയത്. എങ്കിലും 17 കോടിയാണ് കോലിക്കു ലഭിക്കുന്ന പ്രതിഫലം. ഇത്രയും വലിയ തുക പരിഗണിക്കുമ്പോള്‍ താരത്തില്‍ നിന്നും ആര്‍സിബി കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു വ്യക്തം.

എംഎസ് ധോണി (15 കോടി)

എംഎസ് ധോണി (15 കോടി)

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന് മൂന്നാം ഐപിഎല്‍ കിരീടം സമ്മാനിച്ച എംഎസ് ധോണിയുടെ പ്രതിഫലം 15 കോടി രൂപയാണ്. തനിക്കായി സിഎസ്‌കെ ചെലവിട്ട കോടികള്‍ക്കു കളിക്കളത്തില്‍ ധോണി തിരിച്ചുനല്‍കുകയും ചെയ്തു. ക്യാപ്റ്റന്റെയും ബാറ്റ്‌സ്മാന്റെയും റോളില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചത്.
75.83 ശരാശരിയില്‍ 455 റണ്‍സാണ് ധോണി ഈ സീസണില്‍ ചെന്നൈക്കു വേണ്ടി നേടിയത്.

രോഹിത് ശര്‍മ (15 കോടി)

രോഹിത് ശര്‍മ (15 കോടി)

പ്രതിഫലത്തിന്റെ കാര്യത്തില്‍ എംഎസ് ധോണിക്കൊപ്പമാണ് മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയുടെ സ്ഥാനം. പക്ഷെ തന്റെ മൂല്യത്തിനൊത്ത പ്രകടനം രോഹിത്തിന് പുറത്തെടുക്കാനായില്ല. കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ മുംബൈ ഇത്തവണ പ്ലേഓഫ് പോലും കാണാതെയാണ് പുറത്തായത്.
ഹിറ്റ്മാനെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന രോഹിത്തിന് 14 മല്‍സരങ്ങളില്‍ നിന്നും 23.83 ശരാശരിയില്‍ 286 റണ്‍സ് മാത്രമാണ് നേടാനായത്.
11 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ഇതാദ്യമായാണ് രോഹിത്തിന് ഒരു സീസണില്‍ 300ല്‍ കൂടുതല്‍ റണ്‍സ് നേടാനാവാതെ പോയത്.

എബി ഡിവില്ലിയേഴ്‌സ് (11 കോടി)

എബി ഡിവില്ലിയേഴ്‌സ് (11 കോടി)

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ പ്രതിഫലം 11 കോടി രൂപയാണ്. പതിവു പോലെ ഈ സീസണിലും എബിഡി ആര്‍സിബിയെ നിരാശപ്പെടുത്തിയില്ല. 53.33 ശരാശരിയില്‍ 480 റണ്‍സാണ് സീസണില്‍ താരം നേടിയത്. പക്ഷെ ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍ ഡിവില്ലിയേഴ്‌സിനായില്ല.
ഐപിഎല്ലില്‍ നിന്നും ആര്‍സിബി പുറത്തായതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

സുരേഷ് റെയ്‌ന (11 കോടി)

സുരേഷ് റെയ്‌ന (11 കോടി)

ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്ക് ചെന്നൈ സൂപ്പര്‍കിങ്‌സ് നല്‍കുന്ന പ്രതിഫലം 11 കോടിയാണ്.
ഈ സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് റെയ്‌ന കാഴ്ചവച്ചത്. 31 കാരനായ താരം 132.44 സ്‌ട്രൈക്ക്‌റേറ്റില്‍ 443 റണ്‍സാണ് ഈ സീസണില്‍ നേടിയത്. എങ്കിലും കരിയറിലെ സുവര്‍ണ കാലത്തെ പ്രകടനത്തിന്റെ അടുത്തെങ്ങുമെത്താന്‍ റെയ്‌നയ്ക്കായില്ല.

 ഹര്‍ദിക് പാണ്ഡ്യ (11 കോടി)

ഹര്‍ദിക് പാണ്ഡ്യ (11 കോടി)

ഐപിഎല്ലില്‍ എബി ഡിവില്ലിയേഴ്‌സിന്റെയും സുരേഷ് റെയ്‌നയുടെയും അതേ പ്രതിഫലം പറ്റുന്ന മറ്റൊരു താരം കൂടിയുണ്ട്. മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയാണ് ഈ ഭാഗ്യവാന്‍. 11 കോടി രൂപയാണ് താരം വാങ്ങുന്ന പ്രതിഫലം.
ബറോഡയില്‍ നിന്നുള്ള പാണ്ഡ്യ ഈ സീസണില്‍ മുംബൈക്കു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റെടുത്തിരുന്നു. ബാറ്റിങില്‍ പക്ഷെ താരത്തിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 260 റണ്‍സാണ് പാണ്ഡ്യക്കു നേടാനായത്.

Story first published: Monday, May 28, 2018, 18:11 [IST]
Other articles published on May 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+