പെണ്‍പട വരുമാനത്തിലും മോശമല്ല... ആദ്യ അഞ്ചില്‍ ആരൊക്കെ? തലപ്പത്ത് സൂപ്പര്‍ താരം

മുംബൈ: ജനപ്രീതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ കായിക ഇനം ക്രിക്കറ്റ് തന്നെയാണ്. രാജ്യത്ത് ക്രിക്കറ്റ് മല്‍സരം കാണാനെത്തുന്നതു പോലെ കാണികള്‍ മറ്റൊരു ഗെയിമിലും കാണാന്‍ സാധിക്കില്ലെന്നത് ഇക്കാര്യം അടിവരയിടുന്നു. ഇന്ത്യക്കു പുരുഷ, വനിതാ ടീമുകള്‍ ക്രിക്കറ്റിലുണ്ടെങ്കിലും പുരുഷ ടീമിന് തന്നെയാണ് കൂടുതല്‍ ആരാധകരുള്ളത്.

ആരാവും വെള്ളിത്തിരയിലെ യുവി? ഒന്നുകില്‍ താന്‍! അല്ലെങ്കില്‍ ആ നടന്‍- യുവരാജ്ആരാവും വെള്ളിത്തിരയിലെ യുവി? ഒന്നുകില്‍ താന്‍! അല്ലെങ്കില്‍ ആ നടന്‍- യുവരാജ്

അടുത്തിടെ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിലെത്തിയതോടെ വനിതാ ടീമിനും പിന്തുണ കൂടിക്കഴിഞ്ഞു. ഒരുപിടി മികച്ച താരങ്ങള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ വനിതാ ടീമിലുണ്ട്. വരുമാനത്തിന്റെ കാര്യത്തില്‍ പുരുഷ ക്രിക്കറ്റര്‍മാരോളം വരില്ലെങ്കിലും വനിതാ താരങ്ങളും മോശക്കാരല്ല. ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ വരുമാനമുള്ള കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ജുലാന്‍ ഗോസ്വാമി

ജുലാന്‍ ഗോസ്വാമി

ബംഗാളില്‍ നിന്നുള്ള വെറ്ററന്‍ പേസര്‍ ജുലാന്‍ ഗോസ്വാമിയാണ് വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വനിതാ താരങ്ങളില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. 37 കാരിയായ താരത്തെ 2019-20ലെ ബിസിസഐയുടെ ബി ഗ്രേഡ് കരാറിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതു പ്രകാരം 30 ലക്ഷം രൂപ ജുലാനു ലഭിക്കും.

ബാബുലെന്നു വിളിപ്പേരുള്ള ജുലാന്‍ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ താരങ്ങളുടെ നിരയിലാണ് അവരുടെ സ്ഥാനം. ഇന്ത്യക്കു വേണ്ടി 182 ഏകദിനങ്ങളും 68 ടി20കളും 10 ടെസ്റ്റുകളുംം ജുലാന്‍ കളിച്ചിട്ടുണ്ട്. 300ലധിം വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത വനിതാ താരവും ജുലാനാണ് (225 വിക്കറ്റുകള്‍).

പൂനം യാദവ്

പൂനം യാദവ്

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ സ്പിന്നര്‍ പൂനം യാദവാണ് വരുമാനത്തിന്റെ കണക്കില്‍ നാലാസ്ഥാനത്ത്. ബിസിസിഐയുടെ എ ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള പൂനത്തിന് ഇതു പ്രകാരം പ്രതിവര്‍ഷം 50 ലക്ഷം രൂപ ലഭിക്കും. വരാനിരിക്കുന്ന വനിതകളുടെ ബിഗ് ബാഷ് ലീഗിലേക്കു താരത്തിന് ഓഫര്‍ വരാന്‍ സാധ്യത കൂടുതലാണ്. കൂടാതെ പല ബ്രാന്റുകളും താരത്തെ തങ്ങളുടെ ഭാഗമാക്കാന്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു.

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള 28 കാരിയായ പൂനം കഴിഞ്ഞ ടി20 ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 10 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ താരം വീഴ്ത്തിയത്.

സ്മൃതി മന്ദാന

സ്മൃതി മന്ദാന

കളി മികവിന്റെ കാര്യത്തിലും ഗ്ലാമറിന്റെ കാര്യത്തിലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറിയ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ലിസ്റ്റില്‍ മൂന്നാമത്. നിലവില്‍ ബിസിസിഐയുടെ എ ഗ്രേഡ് കരാറാണ് താരത്തിനുള്ളത്. ഇതനുസരിച്ച് 50 ലക്ഷം രൂപ സ്മൃതിക്കു പ്രതിവര്‍ഷം ലഭിക്കും. രണ്ടു പ്രമുഖ ബ്രാന്‍ഡുകളുടെ ഭാഗം കൂടിയാണ് താരം. ഹീറോ മോട്ടോ കോര്‍പ്പാണ് മന്ദാനയുടെ ബാറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. എനര്‍ജി ഡ്രിങ്കായ റെഡ് ബുള്ളുമായി താരത്തിനു കരാറുമുണ്ട്.

2017ലെ ഏകദിന ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് സ്മൃതി ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് 23 കാരി. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്മൃതി 51 ഏകദിനങ്ങളും 75 ടി20കളും രണ്ടു ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ഐപിഎല്‍ വുമണ്‍സ് ചാലഞ്ച്, വനിതകളുടെ ബിഗ് ബാഷ് ലീഗ് എന്നിവയുടെ ഭാഗം കൂടിയാണ് സ്മൃതി.

ഹര്‍മന്‍പ്രീത് കൗര്‍

ഹര്‍മന്‍പ്രീത് കൗര്‍

ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാമതാണ്. ഇന്ത്യയെ ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിന്റെ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഹര്‍മന്‍പ്രീത്. ബിസിസിഐയുടെ എ ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള താരത്തിന് 50 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. സിയറ്റാണ് ഹര്‍മന്‍പ്രീതിന്റെ ബാറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഐടിസി കമ്പനിയുടെ ബി ഫ്രൂട്ട് ജ്യൂസിന്റെ മോഡലുമാണ് താരം.

പഞ്ചാബില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ഇന്ത്യക്കായി 114 ടി20കളില്‍ നിന്നും 2000ത്തിന് മുകൡ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടി20യില്‍ ഒരു സെഞ്ച്വറിയും ഹര്‍മന്‍പ്രീത് നേടിക്കഴിഞ്ഞു.

മിതാലി രാജ്

മിതാലി രാജ്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം മിതാലി രാജാണ് വരുമാനത്തിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍. ബിസിസിഐയുടെ ബി ഗ്രേഡ് കരാറുള്ള താരത്തിനു പ്രതിവര്‍ഷം 30 ലക്ഷം രൂപ ലഭിക്കും. അലന്‍ സോളി, അമേരിക്കന്‍ ടൂറിസ്റ്റര്‍, നെക്‌സ്റ്റ്ജന്‍ ഫിറ്റ്‌നസ് സ്റ്റുഡുയോ, റോയല്‍ ചാലഞ്ച് തുടങ്ങിയ ബ്രാന്‍ഡുകളുമായി മിതാലിക്കു കരാറുമുണ്ട്.

രാജസ്ഥാനില്‍ നിന്നുള്ള 37 കാരിയായ മിതാലി ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയാണ്. ഏകദിനത്തില്‍ 189 ഇന്നിങ്‌സുകൡ 50.64 ശരാശി താരത്തിനുണ്ട്. കൂടാതെ ഏകദിനത്തില്‍ 53 ഇന്നിങ്‌സുകളില്‍ മിതാലി നോട്ടൗട്ടുമായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, March 17, 2020, 14:02 [IST]
Other articles published on Mar 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X