വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പേരില്‍ കേമന്‍മാര്‍, പക്ഷെ ടീമിന് വേണ്ട... ഫ്രാഞ്ചൈസികള്‍ തഴഞ്ഞ 'അപകടകാരികള്‍'

71 കളിക്കാരെയാണ് എട്ടു ഫ്രാഞ്ചൈസികളും കൂടി വേണ്ടെന്നു വച്ചത്

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കെ എട്ടു ഫ്രാഞ്ചൈസികളും തങ്ങള്‍ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിച്ചു കഴിഞ്ഞു. എല്ലാ ഫ്രാഞ്ചൈസികളും കൂടി ആകെ 71 കളിക്കാരെയാണ് അടുത്ത സീസണില്‍ തങ്ങള്‍ക്കൊപ്പം വേണ്ടെന്നു തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഇവര്‍ക്കെല്ലാം ലേലത്തില്‍ തങ്ങള്‍ക്കു പുതിയ ടീമിലേക്കു വിളി വരുമെന്ന പ്രതീക്ഷയിലാണ്.

ടി20യല്ല, ടി10.... യുവിക്ക് അരങ്ങേറ്റത്തില്‍ തന്നെ ബോധ്യമായി, തുടക്കം പാളി സൂപ്പര്‍ താരംടി20യല്ല, ടി10.... യുവിക്ക് അരങ്ങേറ്റത്തില്‍ തന്നെ ബോധ്യമായി, തുടക്കം പാളി സൂപ്പര്‍ താരം

35 വിദേശ താരങ്ങളടക്കം ആകെ 127 കളിക്കാരെയാണ് എല്ലാ ഫ്രാഞ്ചൈസികളും കൂടി നിലനിര്‍ത്തിയത്. ലേലത്തിനു മുന്നോടിയായി ടീമില്‍ നിന്നൊഴിവാക്കപ്പെട്ട താരങ്ങളില്‍ ചിലര്‍ ഗെയിം ചെയ്ഞ്ചര്‍മാര്‍ കൂടിയാണ്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

ക്രിസ് ലിന്‍ (കെകെആര്‍)

ക്രിസ് ലിന്‍ (കെകെആര്‍)

ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ബാറ്റ്‌സ്്മാനും ഓപ്പണറുമായ ക്രിസ് ലിന്നിനെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വേണ്ടെന്നു വച്ചത് തികച്ചും അപ്രതീക്ഷിതമാണ്. കഴിഞ്ഞ അഞ്ചു സീസണുകളിലും കെകെആറിനൊപ്പമുണ്ടായിരുന്ന താരം ചില മികച്ച തുടക്കങ്ങള്‍ ടീമിനു നല്‍കുകയും ചെയ്തിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 140.65 ശരാശറിയില്‍ 405 റണ്‍സ് ലിന്‍ നേടിയിട്ടുണ്ട്.

ഡേവിഡ് മില്ലര്‍ (പഞ്ചാബ്)

ഡേവിഡ് മില്ലര്‍ (പഞ്ചാബ്)

ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും മാച്ച് വിന്നറുമായ ഡേവിഡ് മില്ലര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് വേണ്ടെന്നു വച്ച കളിക്കാരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ എട്ടു സീസണുകളിലും പഞ്ചാബിന്റെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.
കഴിഞ്ഞ സീസണിലെ മോശം പ്രകടനമാവാം മില്ലറുടെ സ്ഥാനം തെറിപ്പിച്ചതെന്നാണ് സൂചന. 79 മല്‍സരങ്ങളില്‍ നിന്നും 138.78 സ്‌ട്രൈക്ക് റേറ്റില്‍ 1850 റണ്‍സാണ് മില്ലറുടെ സമ്പാദ്യം.

സാം കറെന്‍ (പഞ്ചാബ്)

സാം കറെന്‍ (പഞ്ചാബ്)

ഇംഗ്ലണ്ടിന്റെ പുതിയ സെന്‍സേഷനായ ഓള്‍റൗണ്ടര്‍ സാം കറെനെയും പഞ്ചാബ് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സീസണിലാണ് താരം പഞ്ചാബിലെത്തിയത്. കന്നി സീസണില്‍ തന്നെ ഒമ്പത് മല്‍സരങ്ങളില്‍ കറെന് അവസരം ലഭിക്കുകയും ചെയ്തിരുന്നു.
പുറത്താവാതെ നേടിയ 55 റണ്‍സാണ് ബാറ്റിങില്‍ താരത്തിന്റെ മികച്ച പ്രകടനം. 11 റണ്‍സെടുത്ത് നാലു വിക്കറ്റെടുത്തതാണ് കറെന്റെ മികച്ച ബൗളിങ് പ്രകടനം

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (ആര്‍സിബി)

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (ആര്‍സിബി)

വിന്‍ഡീസിന്റെ യുവ ബാറ്റിങ് സെന്‍സേഷന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറെ വെറുമൊരു സീസണ്‍ മാത്രം കളിപ്പിച്ച ശേഷമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തഴഞ്ഞത്. വന്‍ തുകയ്ക്കു ടീമിലേക്കു കൊണ്ടു വന്ന ഹെറ്റ്‌മെയര്‍ വന്‍ ദുരന്തമായി മാറുകയായിരുന്നു. ഒരു മല്‍സരത്തില്‍ 75 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റു മല്‍സരങ്ങളിലൊന്നും ഹെറ്റ്‌മെയര്‍ക്കു തന്റെ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

മാര്‍ക്കസ് സ്‌റ്റോയ്ണിസ് (ആര്‍സിബി)

മാര്‍ക്കസ് സ്‌റ്റോയ്ണിസ് (ആര്‍സിബി)

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരയില്‍ സ്ഥാനം നഷ്ടമായ കളിക്കാരുടെ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്നും 211 റണ്‍സെടുത്ത താരം രണ്ടു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. മല്‍സരഗതി നിര്‍ണയിക്കാന്‍ ശേഷിയുള്ള സ്റ്റോയ്ണിസിന് പക്ഷെ ഈ മിടുക്ക് ആര്‍സിബി കുപ്പായത്തില്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല.

ടിം സോത്തി (മുംബൈ ഇന്ത്യന്‍സ്)

ടിം സോത്തി (മുംബൈ ഇന്ത്യന്‍സ്)

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ടിം സോത്തിയെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പുതിയ സീസണിലേക്കു നിലനിര്‍ത്തിയിട്ടില്ല. 2011 മുതല്‍ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ താരമണ് സോത്തി. എന്നാല്‍ ഒരു സീസണില്‍ മാത്രമേ 10ല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ പേസര്‍ക്കു കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ.
കഴിഞ്ഞ സീസണില്‍ മൂന്നു മല്‍സരങ്ങളിലാണ് സോത്തി മുംബൈയ്ക്കായി പന്തെറിഞ്ഞത്. ഒരൊയു വിക്കറ്റ് മാത്രമാണ് താരം വീഴ്ത്തിയത്.

Story first published: Saturday, November 16, 2019, 12:44 [IST]
Other articles published on Nov 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X