ഓസീസിന്റെ 434 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മത്സരത്തിന് മുമ്പ് മദ്യപിച്ചിരുന്നതായി ഗിബ്‌സ്
ഡര്‍ബന്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഓസ്‌ട്രേലിയ ദക്ഷിണാഫിക്ക മത്സരത്തിന് മുന്‍പ് താന്‍ മദ്യപിച്ചിരുന്നതായി ബാറ്റ്‌സ്മാന്‍ ഹര്‍ഷലെ ഗിബ്‌സിന്റെ വെളിപ്പെടുത്തല്‍. 2006 മാര്‍ച്ച 12ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ 434 റണ്‍സ് പിന്തുടര്‍ന്ന് സൗത്ത് ആഫ്രിക്ക വിജയിച്ചിരുന്നു.
ഈ മത്സരത്തിന്റെ തലേദിവസം ഒരുമണിവരെയെങ്കിലും താന്‍ അമിതമായി മദ്യപിച്ചിരുന്നെന്നും അതിന്റെ ഹാങ് ഓവറിലാണ് കളിക്കാനിറങ്ങിയതെന്നും ഗിബ്‌സ് തന്റെ ആത്മകഥയിലാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സുഹൃത്തിനൊപ്പമായിരുന്നു മദ്യപാനം. പുലര്‍ച്ചെവരെ അത് നീണ്ടുനിന്നെന്നും ഗിബ്‌സ് പറയുന്നു.

അന്നത്തെ മത്സരത്തില്‍ 175 റണ്‍സടിച്ച ഗിബ്‌സിന്റെ മികവിലായിരുന്നു പ്രോട്ടീസ് ഓസീസിനെ തോല്‍പ്പിച്ചത്. ഹാങ് ഓവറിന്റെ യാതൊരു പ്രശ്‌നവും പുറത്തുകാണിക്കാതെ 21 ഫോറും 7 സിക്‌സറും അടിച്ച് ഗിബ്‌സ് ഹീറോയായി. 434 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനെ മറികടന്ന പ്രോട്ടീസിന്റെ റെക്കോര്‍ഡ് ഇപ്പോഴും ആരും തകര്‍ത്തിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications