നടരാജനു രാജകീയ സ്വീകരണം, തേരിലേറ്റി ആനയിച്ച് നാട്ടുകാര്‍

ഇന്ത്യന്‍ ടീമിനൊപ്പം കരിയറിലെ ആദ്യ പര്യടനത്തില്‍ തന്നെ മിന്നുന്ന പ്രകടനം നടത്തി എല്ലാവരുടെയു പ്രശംസയേറ്റു വാങ്ങിയ തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജനു ജന്‍മനാട്ടില്‍ രാജകീയ സ്വീകരണം. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ നട്ടുവിനെ കുതിര വണ്ടിയില്‍ കയറ്റിയാണ് ആര്‍പ്പുവിളികളോടെ വീട്ടിലേക്കു കൊണ്ടുപോയത്. വെടിക്കെട്ടും ചെണ്ടമേളവും ആരാധകരുടെ ആര്‍പ്പുവിളികളുമെല്ലാം സ്വീകരണത്തിന് കൊഴുപ്പുകൂട്ടി. തുറന്ന വണ്ടിയില്‍ റോഡിന്റെ ഇരുവശത്തുമുള്ള ആരാധകരെ നട്ടു അഭിവാദ്യം ചെയ്തു. കൊവിഡ് കാലത്തും തങ്ങളുടെ വീരനായകനെ കാണാനും ഫോട്ടോയെടുക്കാനും കാണികള്‍ തിക്കും തിരക്കും കൂട്ടുന്നതു കാണാമായിരുന്നു.

സേലം ജില്ലയിലെ ചിന്നപ്പാമ്പാട്ടിയെന്ന ചെറു ഗ്രാമത്തില്‍ നിന്നാണ് നടരാജന്‍ ഇപ്പോള്‍ ലോക ക്രിക്കറ്റിലെ തന്നെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന താരത്തിന്റെ കരിയര്‍ മാറ്റി മറിച്ചത് കഴിഞ്ഞ സീസണിലെ ഐപിഎല്ലായിരുന്നു. ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനു വേണ്ടി ഉജ്ജ്വല ബൗളിങായിരുന്നു നട്ടു കാഴ്ചവച്ചത്. ഈ പ്രകടനം ഓസീസ് പര്യടനത്തിലും പേസര്‍ക്കു സ്ഥാനം നേടിക്കൊടുത്തു.

ഓസീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ അവസരം ലഭിച്ച താരം കൂടിയാണ് നടരാജന്‍. വെറും നെറ്റ് ബൗളറായിട്ടായിരുന്നു അദ്ദേഹം ആദ്യം ഇന്ത്യന്‍ സംഘത്തില്‍ ഇടംപിടിച്ചത്. പിന്നീട് ടീമിലെ ചില താരങ്ങളുടെ പരിക്ക് നട്ടുവിന് പ്ലെയിങ് ഇലവനിലേക്കു വഴി തുറക്കുകയായിരുന്നു. ആദ്യം ഏകദിന പരമ്പരയിലും തുടര്‍ന്ന് ടി20 പരമ്പരയിലും കളിച്ച അദ്ദേഹം ഗാബയില്‍ നടന്ന നാലാം ടെസ്റ്റിലും പ്ലെയിങ് ഇലവനില്‍ ഇടം നേടി.

നടരാജിന് ജന്‍മനാട്ടില്‍ ലഭിച്ച ഗംഭീര വരവേല്‍പ്പിന്റെ വീഡിയോ മുന്‍ ഇതിഹാസ ഓപ്പണര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്ത്തിട്ടുണ്ട്. ഇതാണ് ഇന്ത്യ, ക്രിക്കറ്റ് ഇവിടെ വെറും ഗെയിം മാത്രമല്ല. അതിനേക്കാള്‍ ഒരുപാട് മുകളിലാണ്. സേലം ജില്ലയിലെം ചിന്നപ്പാമ്പാട്ടി ഗ്രാമത്തിലെത്തിയ നടരാജന് ലഭിച്ച രാജകീയ സ്വീകരണം. എന്തൊരു കഥയാണിതെന്നും വീഡിയോക്കൊപ്പം സെവാഗ് കുറിച്ചു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, January 22, 2021, 11:13 [IST]
Other articles published on Jan 22, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X