വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 നായകനായുള്ള കോലിയുടെ പടിയിറക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും, മൂന്ന് കാരണങ്ങളിതാ

മുംബൈ: ടി20 ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ചുകൊണ്ടാണ് നായകന്‍ വിരാട് ടിം നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കോലി തന്റെ പടിയിറക്കം ഔദ്യോഗികമായി അറിയിച്ചത്. ഏവരേയും അത്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു ഇത്. മൂന്ന് ഫോര്‍മാറ്റിലും നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള കോലി ടി20 ലോകകപ്പ് വരാനിരിക്കെ പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.

പുറത്തുനിന്നുള്ള സമ്മര്‍ദ്ദമല്ല കോലിയുടെ തീരുമാനത്തിന് പിന്നില്‍, തികച്ചും വ്യക്തിപരം- സാബ കരീംപുറത്തുനിന്നുള്ള സമ്മര്‍ദ്ദമല്ല കോലിയുടെ തീരുമാനത്തിന് പിന്നില്‍, തികച്ചും വ്യക്തിപരം- സാബ കരീം

1

സമീപകാലത്തായി കോലിയുടെ ബാറ്റിങ് പഴയ പ്രതാപത്തിനൊത്തുള്ളതല്ല.അതിനാല്‍ത്തന്നെ ടി20 നായകസ്ഥാനം ഒഴിഞ്ഞ് കോലി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇന്ത്യന്‍ ടീമിനകത്ത് പ്രശ്‌നങ്ങളുണ്ടെന്നും രോഹിത് ശര്‍മ-വിരാട് കോലി അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

Also Read: 2022ലും നയിക്കാമായിരുന്നു, ലോകകപ്പ് വിജയത്തോടെ അവസാനിക്കട്ടെ- ഫാന്‍സിന് ഞെട്ടല്‍

2

രോഹിതിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കോലി ബിസിസി ഐയോട് നിര്‍ദേശിച്ചിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്തായാലും കോലിയുടെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. കോലിക്ക് പകരം രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 നായകനാവാനാണ് സാധ്യത. വിരാട് സ്ഥാനമൊഴിയുന്നത് ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്. അതിനുള്ള മൂന്ന് കാരണങ്ങളിതാ.

Also Read: IPL 2021: ബുംറയെപ്പോലൊരാളെ നേരിടാന്‍ അവനെക്കൊണ്ടേ സാധിക്കൂ', ആര്‍സിബി താരത്തെക്കുറിച്ച് ഗംഭീര്‍

നായകസ്ഥാനം ഒഴിയുന്നത് ബാറ്റിങ്ങിനെ ബാധിച്ചേക്കും

നായകസ്ഥാനം ഒഴിയുന്നത് ബാറ്റിങ്ങിനെ ബാധിച്ചേക്കും

വിരാട് കോലിയുടെ കരിയര്‍ നോക്കുമ്പോള്‍ താരമായി ഇരുന്ന സമയത്തേക്കാളും മികച്ച ബാറ്റിങ് റെക്കോഡ് പറയാന്‍ സാധിക്കുന്നത് ക്യാപ്റ്റനായിരുന്നപ്പോഴാണ്. 440 മത്സരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലുമായി കളിച്ച കോലി 205 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. നായകനായിരുന്നപ്പോഴുള്ള കോലിയുടെ ബാറ്റിങ് ശരാശരി 60.95 ആണ്. ഇതില്‍ 41 സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ താരമായിരുന്നപ്പോള്‍ കോലിയുടെ ശരാശരി 49.64 മാത്രമാണ്. 29 സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്.

Also Read: IPL 2021: ധോണി മഹാനായ നായകന്‍, താരങ്ങളെ മനസിലാക്കാന്‍ സവിശേഷ കഴിവ്- മുത്തയ്യ മുരളീധരന്‍

4

നായകനായിരിക്കുമ്പോള്‍ കോലിക്ക് മുന്നില്‍ നിന്ന് ബാറ്റുകൊണ്ട് നയിക്കാന്‍ സവിശേഷമായ മികവ് തന്നെയുണ്ടായിരുന്നു. എന്നാല്‍ നായകസ്ഥാനം നഷ്ടമാകുന്നതോടെ കോലിയുടെ ബാറ്റിങ്ങിനെ ഇത് ബാധിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കോലി സ്വമേധയാ നായകസ്ഥാനം ഒഴിയുന്നതാണെന്നാണ് പൊതുവേ പറയുന്നതെങ്കിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തം.

Also Read: IPL 2021: കാവ്യ മുതല്‍ അര്‍ഷിത വരെ, വൈറലായി മാറിയ 'മിസ്റ്ററി' സുന്ദരികളെയറിയാം

കോലിയുടെ ആക്രമണോത്സുകത നഷ്ടമാവും

കോലിയുടെ ആക്രമണോത്സുകത നഷ്ടമാവും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ഏത് എതിരാളികളുടെ കൊമ്പുകോര്‍ക്കാന്‍ മടിക്കുന്നതിന് പ്രധാന കാരണം നായകന്‍ വിരാട് കോലിയുടെ ആക്രമണോത്സുകതയാണ്. ഏത് ടീമിനോടും ഏത് മൈതാനത്തും തന്റെ ആക്രമണോത്സുകതയോടെ പോരടിക്കാന്‍ കോലിക്ക് സാധിക്കാറുണ്ട്. ഇത് ഇന്ത്യന്‍ ടീമിനെയും ആക്രമണോത്സുകത കൂടുതലുള്ള നിരയായി മാറ്റിയിട്ടുണ്ട്.

Also Read: ദ്രാവിഡ്, ധോണി, കോലി, ഏറ്റവും മികച്ച നായകനാര്? റാങ്കിങ് നല്‍കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന

6

എന്നാല്‍ കോലി നായകസ്ഥാനം ഒഴിയുന്നതോടെ ഈ ആക്രമണോത്സുകതക്കും സ്വാഭാവികമായി കുറവ് വരും. ഇത് ഇന്ത്യന്‍ ടീമിനെയും പ്രതികൂലമായി ബാധിച്ചേക്കും. രോഹിത് ശര്‍മ പൊതുവേ ശാന്തനായ സ്വഭാവക്കാരനാണ്. അതിനാല്‍ത്തന്നെ ആക്രമണോത്സുകത കളത്തില്‍ കാട്ടില്ല. ഇത് ഇന്ത്യന്‍ ടീമിന്റെ ആക്രമണോത്സുകത നിരയെന്ന മുഖച്ഛായ നഷ്ടപ്പെടുത്തിയേക്കും.

Also Read: IPL 2021: പഞ്ചാബ് വെറുതെയല്ല 'നന്നാവാത്തത്', പതനത്തിന് കാരണം ചൂണ്ടിക്കാട്ടി നെഹ്‌റ

അടുത്ത ലോകകപ്പിന് ഒരു വര്‍ഷം മാത്രമാണ് ദൂരം

അടുത്ത ലോകകപ്പിന് ഒരു വര്‍ഷം മാത്രമാണ് ദൂരം

2022ലെ ആദ്യമാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് നേരത്തെ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവെക്കേണ്ടിവന്നിരുന്നു. ഇതാണ് അടുത്ത വര്‍ഷം ആദ്യം തന്നെ മറ്റൊരു ലോകകപ്പ് നടക്കുന്നതിന് കാരണം. പുതിയ നായകന്‍ സ്ഥാനം ഏറ്റെടുത്താല്‍ ടീമിനെ രൂപപ്പെടുത്തി വളര്‍ത്തിക്കൊണ്ടുവരാനുള്ള സമയം മുന്നിലില്ല. പുതിയ നായകന്റെ പദ്ധതികള്‍ക്കനുസരിച്ച് ടീമിനെ ചിട്ടപ്പെടുത്താന്‍ ആവിശ്യത്തിന് സമയം ലഭിക്കാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ രോഹിത് വൈസ് ക്യാപ്റ്റനായിരുന്നതിനാല്‍ത്തന്നെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് വിലയിരുത്താം.

Story first published: Friday, September 17, 2021, 14:05 [IST]
Other articles published on Sep 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X