Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ സിനിമ വരാന്‍ വിരാട് കോലി കാത്തിരിക്കുന്നു.. എന്താകും കാര്യം?

ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് നായകന്മാരുടെ ജീവിതമാണ് സിനിമായാകാന്‍ ഒരുങ്ങുന്നത്. മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം എസ് ധോണി. അസ്ഹറുദ്ദീന്‍ ഒരു ശരാശരി ക്യാപ്റ്റനും മികച്ച കളിക്കാരനുമായിരുന്നു. സച്ചിനാകട്ടെ ക്യാപ്റ്റന്‍സിയില്‍ പരാജയമായെങ്കിലും ബാറ്റിംഗില്‍ സമാനതകളില്ലാത്ത താരം. ധോണി ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും ഒരു പോലെ വിജയങ്ങളുണ്ടാക്കി. ഇവരില്‍ ആരുടെ ജീവചരിത്രം സിനിമയായി കാണാനാകും ആരാധകര്‍ കാത്തിരിക്കുന്നത്.

ആരാധകര്‍ ആരെ വേണമെങ്കിലും കാത്തിരുന്നോട്ടെ, ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി കാത്തിരിക്കുന്നത് സച്ചിന്‍ തെണ്ടുല്‍ക്കറുടെ കഥ സിനിമായകുന്ന സച്ചിന്‍, എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന് വേണ്ടിയാണ്. കുട്ടിക്കാലം മുതലേ സച്ചിന്‍ തെണ്ടുല്‍ക്കറെ ആരാധിച്ച് വളര്‍ന്ന കോലി സച്ചിന്റെ കഥ സിനിമയായി കാണാന്‍ ആഗ്രഹിക്കുക സ്വാഭാവികം. തുടക്കം മുതല്‍ സച്ചിനെ വിഗ്രഹമായി കണ്ടായിരുന്നു തന്റെ കളി എന്നാണ് കോലി പറയുന്നത്.

kohli

മുഹമ്മദ് അസ്ഹറുദ്ദീന്റെയും എം എസ് ധോണിയുടെ ചിത്രങ്ങളും താന്‍ കാത്തിരിക്കുന്നു എന്നാണ് കോലി പറയുന്നത്. വ്യത്യസ്തതയാണ് ധോണിയുടെ കഥ കാണാന്‍ കോലിയെ പ്രേരിപ്പിക്കുന്നതെങ്കില്‍ അസ്ഹറുദ്ദീന്റെ കഥ സംഭവബഹുലമാണ് എന്നാണ് കോലി പറയുന്നത്. എം എസ് ധോണി - അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ സുശാന്ത് രജ്പുത് ആണ് ധോണി ആയി എത്തുന്നത്. അസ്ഹര്‍ എന്ന് പേരട്ട സിനിമയില്‍ ഇമ്രാന്‍ ഹാഷ്മിയാണ് അസ്ഹറാകുന്നത്.

Story first published: Tuesday, April 26, 2016, 14:05 [IST]
Other articles published on Apr 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+