വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കും പുജാരയ്ക്കും ഒരേ വിലയുള്ള ബാറ്റ്! രോഹിത് പിന്നില്‍- ഇതാ വിലയേറിയ ബാറ്റുകള്‍

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ബാറ്റിന് വലിയ പ്രാധാന്യമുണ്ട്

ക്രിക്കറ്റെന്ന ഗെയിം ടി20 ഫോര്‍മാറ്റിന്റെ വരവിനു ശേഷം കൂടുതല്‍ ജനപ്രീതി ആര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളും ക്രിക്കറ്റിനെ വലിയ ഗൗരവത്തോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. നെതര്‍ലാന്‍ഡ്‌സുള്‍പ്പെടെയുള്ള യൂറോപ്യന്‍ ടീമുകള്‍ ലോക ക്രിക്കറ്റില്‍ ഇതിനകം തങ്ങളുടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. അടുത്തിടെ നടന്ന ടി20 ലോകകപ്പില്‍ കരുത്തരായ സൗത്താഫ്രിക്കയെ അട്ടിമറിച്ച് ഡച്ച് ടീം ലോകത്തെ വിസ്മയിപ്പിച്ചിരുന്നു.

 Also Read: 2.5 ലക്ഷം വാടക വാങ്ങി 'ബിസിനസ് മാന്‍' രോഹിത്! 2.76 ലക്ഷത്തിന് വാടകയ്ക്ക് താമസിച്ച് കോലി Also Read: 2.5 ലക്ഷം വാടക വാങ്ങി 'ബിസിനസ് മാന്‍' രോഹിത്! 2.76 ലക്ഷത്തിന് വാടകയ്ക്ക് താമസിച്ച് കോലി

ബാറ്റ് പ്രധാന ആയുധം

ബാറ്റ് പ്രധാന ആയുധം

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ബാറ്റെന്നു എല്ലാവര്‍ക്കുമറിയാം. വ്യത്യസ്ത തരത്തിലുള്ള ബാറ്റുകളാണ് ക്രിക്കറ്റര്‍മാര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഭാരം കൂടിയതും കുറഞ്ഞതുമായ പല കമ്പനികളുടെയും ബാറ്റുകള്‍ ലഭ്യമാണ്. ഇതില്‍ തങ്ങള്‍ക്കു ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുകയെന്നത് ഏതൊരു ബാറ്ററെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉപയോഗിക്കുന്ന മരം, ഗ്രിപ്പ്, നീളം എന്നിവയെല്ലാം കണക്കിലെടുത്താണ് ഒരു താരം തനിക്ക് ഏറ്റവും അനുയോജ്യമായ ബാറ്റ് കണ്ടെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ഉപയോഗിക്കുന്ന ഏറ്റവും വില കൂടിയ ബാറ്റുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

എസ്ജി സണ്ണി ലെജന്റ്

എസ്ജി സണ്ണി ലെജന്റ്

ഇംഗ്ലണ്ടില്‍ നിര്‍മിക്കുന്ന പ്രശസ്തമായ ക്രിക്കറ്റ് ബാറ്റുകളിലൊന്നാണ് എസ്ജി സണ്ണി ലെജന്റ്. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര ഉപയോഗിക്കുന്നത് ഈ ബാറ്റുകളാണ്. ഭാരം കൂടുതലുള്ള ബാറ്റുകളാണ് എസ്ജി സണ്ണി ലെജന്റിന്റേത്. പക്ഷെ ഇവ കൡക്കാര്‍ക്കു അനുഭവപ്പെടാത്ത തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 55,000 രൂപയാണ് ഈ ബാറ്റുകളുടെ വില.

Also Read: ഹാര്‍ദിക്കല്ല, അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസ് മതി! കാരണങ്ങള്‍ പറഞ്ഞ് മുന്‍ താരം

എസ്ജി പ്ലെയേഴ്‌സ് എഡിഷന്‍

എസ്ജി പ്ലെയേഴ്‌സ് എഡിഷന്‍

എസ്ജി പ്ലെയേഴ്‌സ് എഡിഷനെന്നതു ഇംഗ്ലണ്ടില്‍ തന്നെ നിര്‍മിക്കുന്ന മറ്റൊരു പ്രശസ്തമായ ബാറ്റാണ്. വളരെ മികച്ച ഗുണനിലവാരവും പെര്‍ഫോമന്‍സും നല്‍കുന്നവയാണ് ഈ ബാറ്റുകള്‍. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പക്കലുള്ളത് ഈ ബാറ്റുകളാണ്. അതിവേഗ ബൗളിങിനെ വളരെ ആത്മനിശ്വാശത്തോടെ നേരിടാന്‍ ഈ ബാറ്റുകള്‍ സഹായിക്കും. ഇവയുടെ വില 48,500 രൂപയാണ്.

സിയറ്റ് ഹിറ്റ്മാന്‍ എഡിഷന്‍

സിയറ്റ് ഹിറ്റ്മാന്‍ എഡിഷന്‍

മനോഹരമായ സ്‌ട്രോക്കുകള്‍ കളിക്കാന്‍ സഹായിക്കുന്ന ഇംഗ്ലണ്ടില്‍ നിര്‍മിക്കുന്ന ബാറ്റുകളാണിത്. മികച്ച വഴക്കവും ഷോക്ക് അബ്‌സോര്‍പ്ഷനും ലഭിക്കുന്ന തരത്തിലാണ് ഈ ബാറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ അരികുകളുടം കനം 39-40 മില്ലി മീറ്ററാണ്. ഏകദേശ ഭാരമാവട്ടെ 1180-1200 ഗ്രാമും ആണ്. 45,000 മുതല്‍ 52,000 രൂപ വരെ വിലയുള്ള ഈ ബാറ്റാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഉപയോഗിക്കുന്നത്.

Also Read: മൂന്നു മുതല്‍ ആറ് വരെ, സഞ്ജു എവിടെയും കളിക്കും! ഇഷാനെക്കൊണ്ട് ഇതൊന്നും പറ്റില്ല

എംആര്‍എഫ് ജീനിയസ് മാസ്റ്റര്‍ എഡിഷന്‍

എംആര്‍എഫ് ജീനിയസ് മാസ്റ്റര്‍ എഡിഷന്‍

ഇന്ത്യന്‍ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി ഉപയോഗിക്കുന്ന ബാറ്റണിത്. കോലിയെക്കൂടാതെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പക്കലുള്ളതും ഇതേ ബാറ്റ് തന്നെയാണ്. ബാറ്റിന്റെ ആയുസ് കൂട്ടുന്നതിനായി ഭാരവും സ്വീറ്റ് സ്‌പോട്ടും വളരെ മികച്ച രീതിയിലാണ് ബാലന്‍സ് ചെയ്തിരിക്കുന്നത്. 1180 ഗ്രാം മുതല്‍ 1250 ഗ്രാം വരെയാണ് ഈ ബാറ്റിന്റെ ഭാരം. ഒരു പൊഫഷനല്‍ ക്രിക്കറ്റ് ബാറ്റിനെ സംബന്ധിച്ച് ഇതു സാധാരണവുമാണ്. ഈ ബാറ്റുകളുടെ വില 55,000 രൂപയാണ്.

സ്പാര്‍ട്ടന്‍ എംഎസ്ഡി 7 ലിമിറ്റഡ് എഡിഷന്‍

സ്പാര്‍ട്ടന്‍ എംഎസ്ഡി 7 ലിമിറ്റഡ് എഡിഷന്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പക്കലുള്ളത് സ്പാര്‍ട്ടന്‍ എംഎസ്ഡി 7 എന്ന ബാറ്റാണ്. ഗ്രേഡ് വണ്‍ ഇംഗ്ലീഷ് വില്ലോയില്‍ നിര്‍മിക്കുന്ന ബാറ്റുകളാണിത്. വലിയ എഡ്ജാണ് ഈ ബാറ്റിന്റെ പ്രധാന പ്രത്യേകത. ഈ കാരണത്താല്‍ പവര്‍ഫുള്‍ സ്‌ട്രോക്കുകള്‍ ബാറ്റര്‍ക്കു കളിക്കാനും സാധിക്കും. മള്‍ട്ടി ഗ്രിപ്പുള്ളതിനാല്‍ വളരെ മികച്ച നിയന്ത്രണം ഈ ബാറ്റ് നല്‍കുകയും ചെയ്യും. 49,000 രൂപയാണ് ഈ ബാറ്റിന്റെ വില.

Story first published: Wednesday, December 7, 2022, 13:47 [IST]
Other articles published on Dec 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X