Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭ്യൂഹങ്ങള്‍ വെറുതെ, ജഡേജ ലോകകപ്പിന്, യുവി പുറത്ത് തന്നെ

ബെംഗളൂരു: പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം യുവരാജ് സിംഗ് ലോകകപ്പ് ടീമിലെത്തുമെന്ന പ്രതീക്ഷകള്‍ വെറുതെയായി. പരിക്കോടെ തന്നെ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ എം എസ് ധോണി ഇന്ത്യയെ നയിക്കും. വിരാട് കോലിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന യുവരാജിനെ ജഡേജയ്ക്ക് പകരം ടീമിലെടുക്കുമെന്ന് രാവിലെ മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പരിക്കാണെങ്കിലും ജഡേജ മതി എന്നാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചത്. ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീലാണ് ടീം പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ധോണിയുടെ താല്‍പര്യക്കുറവാണ് യുവരാജിന് വിനയായത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

dhoni-

മലയാളി താരം സഞ്ജു സാംസന് അവസാന 15 ല്‍ ഇടം പിടിക്കാനായില്ല. ഓസ്‌ട്രേലിയയില്‍ നടക്കുന്ന 2015 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ചുവടെ.

ധോണി ക്യാപ്റ്റന്‍
എം എസ് ധോണി. ജാര്‍ഖണ്ഡ് സ്വദേശി. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍. ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, മധ്യനിര ബാറ്റ്‌സ്മാന്‍.

വൈസ് ക്യാപ്റ്റന്‍
വിരാട് കോലി വിരാട് കോലി. ദില്ലി സ്വദേശി, ഐ പി എല്ലില്‍ ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍. ടീമിന്റെ പ്രധാന ബാറ്റ്‌സ്മാന്‍, വൈസ് ക്യാപ്റ്റന്‍.

സുരേഷ് റെയ്‌ന
ഉത്തര്‍ പ്രദേശ് സ്വദേശി. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഐ പി എല്‍ ടീം.

രോഹിത് ശര്‍മ
മുംബൈ താരം, ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍.

ശിഖര്‍ ധവാന്‍
ശിഖര്‍ ധവാന്‍. മറ്റൊരു ഓപ്പണര്‍. ദില്ലിക്കാരന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഐ പി എല്‍ ടീം.

അജിന്‍ക്യ രഹാനെ
മറ്റൊരു മുംബൈ താരം. ഐ പി എല്ലില്‍ രാജസ്ഥാന് വേണ്ടി കളിക്കുന്നു. ഓപ്പണറായും മധ്യനിരയിലും കളിക്കും.

അമ്പാട്ടി റായിഡു
ബറോഡ സ്വദേശി. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സാണ് ടീം. മധ്യനിര ബാറ്റ്‌സ്മാനാണ്.

രവീന്ദ്ര ജഡേജ
സൗരാഷ്ട്രയുടെ താരമാണ് രവീന്ദ്ര ജഡേജ. ഐ പി എല്ലില്‍ ചെന്നൈയുടെ താരമാണ്.

അക്ഷര്‍ പട്ടേല്‍
ഗുജറാത്തിന്റെ അക്ഷര്‍ പട്ടേലാണ് മറ്റൊരു ഓള്‍റൗണ്ടര്‍. പഞ്ചാബിന് വേണ്ടിയാണ് അക്ഷര്‍ ഐ പി എല്‍ കളിക്കുന്നത്.

അശ്വിന്‍
ധോണിയുടെ വിശ്വസ്തനും ഐ പി എല്ലിലെ സഹതാരവുമാണ് അശ്വിന്‍.

ഭുവനേശ്വര്‍ കുമാര്‍
ഉത്തര്‍ പ്രദേശ് സ്വദേശിയായ ഭുവി സണ്‍റൈസേഴ്‌സിന്റെ സ്റ്റാര്‍ ബൗളറാണ്.

മുഹമ്മദ് ഷമി
ബംഗാള്‍ സ്വദേശിയായ മുഹമ്മദ് ഷമിയാണ് ടീമില്‍ ഉറപ്പുള്ള മറ്റൊരു ഫാസ്റ്റ് ബൗളര്‍.

ഇഷാന്ത് ശര്‍മ
സീനിയര്‍ ബൗളര്‍. ദില്ലി സ്വദേശിയായ ഇഷാന്ത് സണ്‍റൈസേഴ്‌സിന് വേണ്ടി ഐ പി എല്‍ കളിക്കുന്നു.

ഉമേഷ് യാദവ്
ടീമില്‍ സ്ഥാനമുറപ്പുള്ള മറ്റൊരു ഫാസ്റ്റ് ബൗളറാണ് ഉമേഷ് യാദവ്. വിദര്‍ഭയുടെ താരമാണ് ഉമേഷ് യാദവ്.

സ്റ്റുവര്‍ട്ട് ബിന്നി
ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി കര്‍ണാടകയുടെ താരമാണ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നു.

Story first published: Tuesday, January 6, 2015, 15:22 [IST]
Other articles published on Jan 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+