Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത പന്ത് പറ്റുമെങ്കിൽ അടിക്കെന്ന് ക്രുണാൽ, തുക്കിയടിച്ച് മുകുൾ! സ്ലെഡ്ജിങ്ങിന് ചുട്ട മറുപടി,ഇതാണ് ഹീറോയിസം

ഐപിഎൽ 2026 ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലക്നൗ സൂപ്പർ ജയന്റ്‌സ് ക്യാമ്പിൽ നിന്നുള്ള ഒരു 'ഹീറ്റഡ് ആർഗ്യുമെന്റ്' (Heated Argument) വാർത്തകളിലിടം പിടിക്കുന്നു. സീനിയർ താരം ക്രുണാൽ പാണ്ഡ്യയും യുവതാരം മുകുൾ ചൗധരിയും തമ്മിലാണ് മൈതാനത്ത് നേർക്കുനേർ വന്നത്. ക്രുണാലിന്റെ സ്ലെഡ്ജിംഗിന് മുകുൾ ബാറ്റ് കൊണ്ട് മറുപടി നൽകിയതോടെ സംഗതി വഷളായി.

വെല്ലുവിളിയും മറുപടിയും!

ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ മുകുൾ ചൗധരി ഒരു കൂറ്റൻ ഷോട്ട് പായിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതനായ ക്രുണാൽ ഉടൻ തന്നെ സ്ലെഡ്ജിംഗുമായി രംഗത്തെത്തി. "ധൈര്യമുണ്ടെങ്കിൽ അടുത്ത പന്തും ഇതുപോലെ ഒന്ന് അടിച്ചു നോക്ക്" എന്നായിരുന്നു ക്രുണാലിന്റെ വെല്ലുവിളി.

krunalpandya-1

എന്നാൽ ഈ ഭീഷണിയിൽ തളരാതെ തൊട്ടടുത്ത പന്തിൽ മുകുൾ ചൗധരി മനോഹരമായ ഒരു ബൗണ്ടറി കൂടി നേടി. പന്ത് അതിർത്തി കടന്നതിന് പിന്നാലെ ക്രുണാലിനെ നോക്കി "ഇതാ ഞാൻ വീണ്ടും അടിച്ചു" എന്ന് മുകുൾ തിരിച്ചടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ക്രുണാൽ, "അടുത്ത ഓവറിൽ നിന്നെ ഞാൻ പുറത്താക്കിയിരിക്കും" എന്ന് പരസ്യമായി വെല്ലുവിളിച്ചു.

ടീമിനുള്ളിലെ അസ്വാരസ്യങ്ങൾ?

നേരത്തെ ഹാർദിക് പാണ്ഡ്യയുമായുള്ള അസ്വാരസ്യങ്ങളുടെ പേരിൽ ക്രുണാൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ സ്ലെഡ്ജിങ്ങിലൂടെ യുവതാരവുമായി മൈതാനത്ത് ഉടക്കിയത് ആർസിബി മാനേജ്‌മെന്റിനെ ആശങ്കയിലാക്കുന്നുണ്ട്. മത്സരബുദ്ധി നല്ലതാണെങ്കിലും താരങ്ങൾ തമ്മിലുള്ള വ്യക്തിപരമായ പോര് ക്രിക്കറ്റിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ആർസിബിയുടെ ഷോ

ലക്നൗ സൂപ്പർ ജയിന്റ്സുമായുള്ള മത്സരം റോയൽ ചലഞ്ചേഴ്സ് ബെം​ഗളുരുവിന് ഒരു കേക്ക് വാക്ക് തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിനെ 146 റൺസിനാണ് ആർ.സി.ബി പൂട്ടിയത്. 32 പന്തുകളിൽ നിന്നും 40 റൺസെടുത്ത മിച്ചൽ മാർഷാണ് ലക്നൗ നിരയിലെ ടോപ് സ്കോറർ. കുറച്ചെങ്കിലും ഇന്റെന്റോട് കൂടി ബാറ്റ് ചെയ്തത് യുവതാരം മുകുൾ ചൗധരി മാത്രമാണ്. 28 പന്തുകളിൽ നിന്നും താരം 39 റൺസെടുത്തു. ആർസിബി ബൗളിങ് നിരയ്ക്ക് മുന്നിൽ ലക്നൗ നിര പൂർണമായും തകർന്നടിയുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ പരിക്ക് പറ്റിയ നായകൻ റിഷഭ് പന്ത് റണ്ണൊന്നുമെടുക്കാതെ റിട്ടയേർഡ് ഹർട്ടായി. എന്നാൽ, തിരിച്ചുവന്നിട്ടും ഒരു റണ്ണിൽ കൂടുതൽ എടുക്കാൻ സാധിച്ചില്ല. ആർസിബിക്ക് വേണ്ടി റാസിക് സലാം നാല് വിക്കറ്റുകൾ വീഴ്ത്തി. തിരിച്ചുവരവ് ​ഗംഭീരമാക്കി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റുകൾ കൊയ്തു. ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിയുടെ ചേസ് വളരെ കൃത്യമായിരുന്നു. വെറും 15 ഓവറിൽ ആതിഥേയർ ലക്ഷ്യം കണ്ടു. 49 റൺസെടുത്ത വിരാട് കോഹ്‍ലി മുന്നിൽ നിന്ന് നയിച്ചപ്പോൾ രജത് പാട്ടീഥാറും ജിതേഷ് ശർമ്മയും മികച്ച പിന്തുണയാണ് നൽകിയത്.

Story first published: Thursday, April 16, 2026, 8:55 [IST]
Other articles published on Apr 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+