Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോടുള്ള ബഹുമാനം നഷ്ടപ്പെട്ടു!!കാരണം ഇതാണ്, തുറന്നടിച്ച് മുന്‍ ഓസീസ് താരം..

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സമ്മര്‍ദ്ദം നേരിടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു കളിക്കളത്തിനു പുറത്തും രക്ഷയില്ല. കോലിക്കെതിരേ വിമര്‍ശനവുമായി മുന്‍ ഓസീസ് താരമാണ് രംഗത്തെത്തിയത്.

പറഞ്ഞത് ഇയാന്‍ ഹീലി

ഓസീസിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇയാന്‍ ഹീലിയാണ് കോലിക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. സ്ലെഡ്ജിങിലൂടെ കോലി തന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോലിയുടേത് മോശം പെരുമാറ്റം

ഓസീസ് താരങ്ങള്‍ക്കെതിരേ വളരെ മോശം രീതിയാണ് കോലി പെരുമാറുന്നത്. താരങ്ങളോട് ഒരു ബഹുമാനവും അദ്ദേഹം കാണിക്കുന്നില്ല. കളിക്കളത്തിലെ അമിതാവേശം കോലി നിയന്ത്രിക്കേണ്ടതുണ്ട്. കോലിയുടെ ഈ പെരുമാറ്റരീതി ടീമംഗങ്ങള്‍ക്കു പോലും സമ്മര്‍ദ്ദമുണ്ടാക്കുന്നതായി ഹീലി പറഞ്ഞു.

സ്മിത്തുമായി നിരന്തരം വാഗ്വാദം

ഇപ്പോള്‍ ബംഗളൂരുവില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമായി കോലി നിരവധി തവണ കളിക്കളത്തില്‍ വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു.

കാരണം സമ്മര്‍ദ്ദം

അമിത സമ്മര്‍ദ്ദമാണ് കോലിയെ ഇത്തരത്തില്‍ ഓസീസ് താരങ്ങള്‍ക്കെതിരേ മോശമായി പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. എനിക്ക് അദ്ദേഹത്തോട് ബഹുമാനം നഷ്ടപ്പെട്ടു കഴിഞ്ഞു. എതിര്‍ താരങ്ങളെ കുറച്ചെങ്കിലും ബഹുമാനിക്കാന്‍ കോലി ശ്രമിക്കണം. സ്മിത്തിനെതിരായ അദ്ദേഹത്തിന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും ഹീലി വിശദമാക്കി.

മാര്‍ക്ക് വോയും വിമര്‍ശിച്ചു

നേരത്തേ ഓസീസിന്റെ മുന്‍ ഓപ്പണറും നിലവില്‍ ദേശീയ സെലക്റ്ററുമായ മാര്‍ക്ക് വോയും കോലിയെ വിമര്‍ശിച്ചിരുന്നു. കോലിയുടെ നെഗറ്റീവ് ചിന്താഗതിയാണ് പരമ്പരയില്‍ ഇന്ത്യക്കു തിരിച്ചടിയാവുന്നതെന്നും ടീമംഗങ്ങളെയും ഇതു ബാധിക്കുന്നുണ്ടെന്നും വോ പറഞ്ഞിരുന്നു.

Story first published: Monday, March 6, 2017, 14:48 [IST]
Other articles published on Mar 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+