അവന്‍ ഖേദിക്കും, നഷ്ടപ്പെടുത്തിയത് സുവര്‍ണാവസരമാണ്; സഞ്ജുവിനെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര ഓര്‍ത്തുവെക്കാന്‍ നല്ലതൊന്നും സഞ്ജു സാംസണിന് നല്‍കിയിട്ടില്ല. ബാറ്റിംഗില്‍ മാത്രമല്ല് കീപ്പിംഗില്‍ പോലും പഴി കേള്‍ക്കേണ്ടി വന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ ലഭിച്ച സുവര്‍ണാവസരങ്ങളെല്ലാം സഞ്ജു നശിപ്പിച്ചുവെന്നാണ് ആരാധകരുടെ വിമര്‍ശനം. താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലും ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ചോപ്രയുടെ വിമര്‍ശനം. തന്റെ വിമര്‍ശകരെ തിരുത്താനുള്ള അവസരങ്ങള്‍ വേണ്ടത്ര സഞ്ജുവിന് ലഭിച്ചുവെന്നും എന്നാല്‍ ആ അവസരങ്ങള്‍ സഞ്ജു നഷ്ടപ്പെടുത്തിയെന്നുമാണ് ചോപ്ര പറയുന്നത്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകളിലേക്ക്.

''നമ്മള്‍ സഞ്ജുവിനെ പറ്റിപ്പോഴും എപ്പോഴും പറയാറുണ്ട്. അവന് നല്ല കഴിവുണ്ടെന്നും ബാറ്റിംഗ് കാണാന്‍ അഴകുണ്ടെന്നുമെല്ലാം. വ്യാഴാഴ്ചത്തെ മത്സരത്തില്‍ അഞ്ചാം ഓവറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. സ്‌കോര്‍ കണ്ടെത്തണമായിരുന്നു. പക്ഷെ വനിന്ദു ഹസരംഗ വന്ന് അവനെ കുടുക്കികളഞ്ഞു. തുടര്‍ച്ചയായി നാല് മത്സരങ്ങളാണ് സഞ്ജു കളിച്ചത്. മറ്റ് താരങ്ങള്‍ പ്ലെയിംഗ് ഇലവനില്‍ വന്നും പോയും ഇരിക്കുകയായിരുന്നു. പക്ഷെ സഞ്ജുവിന് ഇടവേളയില്ലാതെ നാല് മത്സരം കിട്ടി. അവസാന ഏകദിനവും മൂന്ന് ട്വന്റി-20യും കിട്ടി'' ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു.
ഏകദിന അരങ്ങേറ്റത്തില്‍ 46 റണ്‍സ് നേടിയ സഞ്ജു ട്വന്റി-20യില്‍ നല്ല റണ്‍സ് കണ്ടെത്തിയതേയില്ല. ഇത് സഞ്ജുവിന് കുറ്റബോധമുണ്ടാക്കും. വലിയ അവസരമാണ് അവന്‍ നഷ്ടപ്പെടുത്തിയതെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. തന്റെ ഏകദിന അരങ്ങേറ്റത്തില്‍ ശ്രദ്ധയ പ്രേകടനം കാഴ്ചവെക്കാന്‍ സാധിച്ചുവെങ്കിലും പിന്നാലെ വന്ന ട്വന്റി-20 പരമ്പരയില്‍ സഞ്ജു അമ്പേ പരാജയപ്പെടുകയായിരുന്നു. 27, 7,0 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ സഞ്ജുവിന്റെ സ്‌കോര്‍. ടീമിന് നിര്‍ണായകമായൊരു ഡിആര്‍എസ് അവസരം നഷ്ടമാക്കിയതിന്റെ പേരിലും താരത്തിന് കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications