വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

മുന്‍ ഓപ്പണര്‍ അരുണ്‍ ലാലിന്റേതാണ് അഭിപ്രായം

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന രോഹിത് ശര്‍മ ഈ റോളില്‍ നിന്നും മാറിയാല്‍ ആരു വരണം? ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ അരുണ്‍ ലാല്‍. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഓപ്പണര്‍ കൂടിയായ കെഎല്‍ രാഹുലാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും വൈറ്റ് ബോള്‍ ടീമിന്റെ നായകസ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

IND vs ENG: രോഹിത്തിന് ഹാര്‍ദിക്കിനോടു അസൂയ! ഇല്ലെങ്കില്‍ ഇങ്ങനെ ചെയ്യുമോ? വിമര്‍ശനംIND vs ENG: രോഹിത്തിന് ഹാര്‍ദിക്കിനോടു അസൂയ! ഇല്ലെങ്കില്‍ ഇങ്ങനെ ചെയ്യുമോ? വിമര്‍ശനം

1

എന്നാല്‍ അരുണ്‍ ലാലിന്റെ അഭിപ്രായത്തില്‍ ഇവര്‍ രണ്ടു പേരുമല്ല ഇന്ത്യയുടെ അടുത്ത നായകനാവേണ്ടത്. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് പുതിയ ക്യാപ്റ്റനായി വരേണ്ടതെന്നു അരുണ്‍ ലാല്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലൂടെ റിഷഭ് ക്യാപ്റ്റനായി അരങ്ങേറുകയും ചെയ്തിരുന്നു.

2

ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയായിരുന്നു റിഷഭ് പന്ത് തീര്‍ച്ചയായും ഭാവി നായകനാവാന്‍ ശേഷിയുള്ള ക്രിക്കറ്ററാണെന്നു അരുണ്‍ ലാല്‍ നിരീക്ഷിച്ചത്. ടീമിന്റെ ക്യാപ്റ്റന്‍ ടോപ്പ് ത്രീയില്‍ സ്ഥാനമര്‍ഹിക്കുന്നയാളാണെന്നു ഞാന്‍ എല്ലായ്‌പ്പോഴും കരുതുന്നു. തന്റെ സ്വതസിദ്ധമായ ഗെയിം കളിക്കാന്‍ ഭയമില്ലാത്ത താരങ്ങളിലൊരാളാണ് റിഷഭ്.

3

കളിക്കളത്തിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനും പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ കരയറ്റാനും അവനു സാധിക്കും. ഇത്തരമൊരു താരത്തിനു നല്ലൊരു ലീഡറാവാനും കഴിയും. റിഷഭിനെപ്പോലോയൊരു അഗ്രസീവായ താരത്തെ ക്യാപ്റ്റനായി ലഭിച്ചാല്‍ അതു ഇന്ത്യന്‍ ക്രിക്കറ്റിനും നല്ലതായിരിക്കുമെന്നും അരുണ്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

4

ഇന്ത്യന്‍ ക്യാപ്റ്റനാവുന്നതിനു മുമ്പു തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ ടീമിനെ നയിക്കാന്‍ റിഷഭ് പന്തിനു അവസരം ലഭിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ഡല്‍ഹി ടീമിനെ നേരത്തേ അദ്ദേഹം നയിച്ചിരുന്നു. കൂടാതെ ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണുകളിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനും കൂടിയായിരുന്നു റിഷഭ്. 2021ലെ ഐപിഎല്ലിന്റെ പ്രാഥമിക ഘട്ടത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായി ഡിസിയെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

5

സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനായാല്‍ ഇന്ത്യന്‍ ടീമിന്റെ ഹീറോയായി റിഷഭ് പന്ത് മാറുമെന്നു അരുണ്‍ ലാല്‍ അഭിപ്രായപ്പെട്ടു. റെഡ് ബോള്‍ ക്രിക്കറ്റില്‍ വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ വരുത്തിയാല്‍ വൈറ്റ് ബോളിലും ഇതാവര്‍ത്തിക്കാന്‍ സാധിക്കും.

T20 World Cup 2022: സഞ്ജുവടക്കം വെയ്റ്റിങ്, മൂന്നു പേര്‍ ലോകകപ്പോടെ ടി20 മതിയാക്കും!

6

അതേസമയം, നിങ്ങള്‍ക്കു വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ ടെസ്റ്റിലും ഇതു തുടരാന്‍ സാധിക്കണമെന്നില്ല. കാരണം രണ്ടിലും വ്യത്യസ്തമായ കഴിവുകളാണ് വേണ്ടത്. റെഡ് ബോള്‍ ക്രിക്കറ്റിലെ സമ്മര്‍ദ്ദം വ്യത്യസ്തമായിരിക്കും. കൂടാതെ അഞ്ചു ദിവസം പിടിച്ചുനില്‍ക്കാനുള്ള ഫിറ്റ്‌നസും ആവശ്യമാണെന്നും മുന്‍ ബംഗാള്‍ കോച്ച് കൂടിയായ അരുണ്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു

7

ടെസ്റ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും റിഷഭ് പന്തിന്റെ പ്രകടനം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സെഞ്ച്വറികള്‍ നേടുന്നതിലല്ല കാര്യം, മറിച്ച് പരാജയത്തിന്റെ വക്കില്‍ നിന്നും സെഞ്ച്വറിയുമായി ടീമിനെ വിജയിപ്പിക്കുന്നതാണ് യഥാര്‍ഥ ഇന്നിങ്‌സ്. സ്വന്തം ടീം അഞ്ചിനു 50 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ നേടുന്ന സെഞ്ച്വറി, ടീം നാലിന് 500 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ നേടുന്നതിനേക്കാള്‍ സ്‌പെഷ്യലാണെന്നും അരുണ്‍ ലാല്‍ പറയുന്നു.

Story first published: Tuesday, July 19, 2022, 21:40 [IST]
Other articles published on Jul 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X