10 കോടിയുടെ ചിയര്‍ലീഡര്‍- സെവാഗിന്റെ പരിഹാസത്തിന് മറുപടിയുമായി മാക്‌സ്വെല്‍

യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വന്‍ ഫ്‌ളോപ്പായി മാറിയ താരമായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. 10.75 കോടി രൂപയ്ക്കു കഴിഞ്ഞ ലേലത്തില്‍ പഞ്ചാബ് സ്വന്തമാക്കിയ മാക്‌സ്വെല്ലിനു 106 പന്തുകള്‍ നേരിട്ട് നേടാനായത് വെറും 108 റണ്‍സായിരുന്നു.

പഞ്ചാബ് പ്ലേഓഫിലെത്താതെ കഴിഞ്ഞ സീസണില്‍ പുറത്തായ ശേഷം ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് മാക്‌സ്വെല്ലിനെ പരിഹസിച്ചിരുന്നു. 10 കോടി രൂപയുടെ ചിയര്‍ലീഡറെന്നായിരുന്നു ഓസീസ് താരത്തെ വീരു തന്റെ യൂട്യൂബ് ചാനലിലൂടെ കളിയാക്കിയത്. സെവാഗിന്റെ ഈ പരിഹാസത്തോടു ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് മാക്‌സ്വെല്‍.

സെവാഗ് എന്തും പറഞ്ഞോട്ടെ

സെവാഗ് എന്തും പറഞ്ഞോട്ടെ

അതില്‍ കുഴപ്പമില്ല. തന്നെ ഇഷ്ടമല്ലെനന്നു വീരു തുറന്നടിച്ചു പറഞ്ഞിരിക്കുകയാണ്. അതില്‍ അസ്വസ്ഥനല്ല. ഇഷ്ടമുള്ളത് എന്തും പറയാന്‍ അദ്ദേഹത്തിന് അനുവാദമുണ്ട്.

ഇതുപോലെയുള്ള പ്രസ്താവനകളുടെ പേരിലാണ് അദ്ദേഹം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇതു തന്നെ അലട്ടുന്ന കാര്യമല്ല. മാത്രമല്ല താന്‍ അതില്‍ നിന്നും മുന്നോട്ട് പോയതായും ദി വെസ്റ്റ് ഓസ്‌ട്രേലിയനോടു മാക്‌സ്വെല്‍ പ്രതികരിച്ചു.

ഒരുമിച്ച് പ്രവര്‍ത്തിച്ചു

ഒരുമിച്ച് പ്രവര്‍ത്തിച്ചു

കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നേരത്തേ ഒരുമച്ച് പ്രവര്‍ത്തിച്ചവരാണ് സെവാഗും മാക്‌സ്വെല്ലും. 2014 മുതല്‍ 17 വരെയായിരുന്നു ഇത്. അന്നു മാക്‌സ്വെല്ലിനെ പഞ്ചാബിന്റെ ക്യാപ്റ്റനായി നിയമിച്ചിരുന്നെങ്കിലും ടീം പ്ലേഓഫിലെത്താതെ പുറത്തായി. അന്നു ടീമിലെ വിദേശ താരങ്ങള്‍ക്കെതിരെ സെവാഗ് ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

വളരെയധികം നിരാശയാണ്. ടീമിലെ ഒരു വിദേശ താരം പോലും ചുരുങ്ങിയത് 12-15 ഓവര്‍ വരെയെങ്കിലും കളിക്കാനുള്ള ഉത്തരവാദിത്വം കാണിച്ചില്ല. ടോപ്പ് ഫോറില്‍ നാലു പേരിലൊരാള്‍ 12-15 ഓവര്‍ വരെ കളിക്കേണ്ടിയിരുന്നുവെന്നും 2017ല്‍ സെവാഗ് തുറന്നടിച്ചിരുന്നു. സീസണിനു ശേഷം മാക്‌സ്വെല്ലിനെ പഞ്ചാബ് ഒഴിവാക്കിയിരുന്നു. പ്ലേഓഫിലെത്താന്‍ സാധിക്കാതിരുന്നതോടെ തൊട്ടടുത്ത സീസണില്‍ സെവാഗുമായുള്ള കരാറും പഞ്ചാബ് റദ്ദാക്കിയിരുന്നു.

കോച്ചിങ് സംഘത്തില്‍ ഇല്ല

കോച്ചിങ് സംഘത്തില്‍ ഇല്ല

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയുടെയും കോച്ചിങ് സംഘത്തില്‍ സെവാഗ് ഇല്ലായിരുന്നു. എങ്കിലും തന്റെ യൂട്യൂബ് ചാനലുള്‍പ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ അദ്ദേഹം മല്‍സരങ്ങളെക്കുറിച്ചു വിശകലനം നടത്തിയിരുന്നു. വിവാദപരമായ പല പ്രസ്താവനകളും സെവാഗ് ഇക്കൂട്ടത്തില്‍ നടത്തി.

മാക്‌സ്വെല്ലിനെതിരേ മാത്രമല്ല ഷെയ്ന്‍ വാട്‌സന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരക്കം താരങ്ങള്‍ക്കും ടീമുകള്‍ക്കുമെതിരേയെല്ലാം സെവാഗ് വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, November 20, 2020, 16:20 [IST]
Other articles published on Nov 20, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X