ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ക്കൂടി പെര്‍ഫോം ചെയ്യാനാവാതെ പരാജയപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു രൂക്ഷവിമര്‍ശനം. ട്വിറ്ററിലൂടെയാണ് ക്രിക്കറ്റ് പ്രേമികള്‍ താരത്തിനെതിരേ ആഞ്ഞടിക്കുന്നത്. ഓസ്ട്രേലിയ എയ്ക്കെതിരായ ത്രിദിനി പിങ്ക് ബോള്‍ പരിശീലന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമില്‍ പന്തുമുണ്ടായിരുന്നു. ഓസീസ് പര്യടനത്തില്‍ താരത്തിന്റെ ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി പന്ത് ഫ്ളോപ്പായി മാറി. 11 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു റണ്‍സ് മാത്രമെടുത്ത് പുറത്തായി.
ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പന്തിനു ലഭിച്ച ഏറ്റവും മികച്ച അവസരം കൂടിയായിരുന്നു ഇത്. ഇന്ത്യ ഒന്നാമിന്നിങ്സില്‍ നാലു വിക്കറ്റിന് 102 റണ്‍സെന്ന നിലയില്‍ പതറവെയാണ് താരം ക്രീസിലെത്തിയത്. പക്ഷെ 11 ബോളുകളുടെ ആയുസ് മാത്രമേ പന്തിനുണ്ടായുള്ളൂ.
ഇതോടെ 17ന് ഓസ്ട്രേലിയക്കെതിരേ തുടങ്ങുന്ന ഇന്ത്യയുടെ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായേക്കും. ട്വിറ്ററിലൂടെ നിരവധി പേരാണ് പന്തിന്റെ ബാറ്റിങിനെ വിമര്‍ശിച്ചിരിക്കുന്നത്.
റിഷഭ് പന്തിനെ ടീമില്‍ നിന്നൊഴിവാക്കണം, അടുത്ത രണ്ടു വര്‍ഷം ക്ലബ്ബിനായും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കളിക്കാന്‍ അനുവദിക്കുകയും വേണം. ഇപ്പോള്‍ ഒരു റണ്‍ പോലും നേടാന്‍ കഴിയുന്നില്ല. ഇന്നു വാലറ്റക്കാരനെപ്പോലെയാണ് കളിച്ചതെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.
റിഷഭ് പന്തിന്റെ ബാറ്റിങ് കാണുന്നതിനു വേണ്ടി സോണി ലിവ് തുറന്നു, ആദ്യത്തെ ബോളില്‍ തന്നെ താരം പുറത്താവുകയും ചെയ്തതായി ഒരു യൂസര്‍ കുറിച്ചു.
ഇന്ത്യ ഒരു ഘട്ടത്തില്‍ ഒന്നിന് 72 റണ്‍സെന്ന നിലയിലായിരുന്നു. ഇപ്പോള്‍ ആറിന് 111. റിഷഭ് പന്ത് മികച്ചൊരു അവസരം പാഴാക്കി, അഞ്ചു റണ്‍സിന് പുറത്തായെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
റിഷഭ് പന്ത് സ്വന്തം സഹായിക്കുന്നില്ല, എഎല്ലാ തവവണത്തെയും പോലെ അസ്വസ്ഥനായിരുന്നുവെന്നായിരുന്നു ഒരു ട്വീറ്റ്. റിഷഭ് പന്തിന് എന്തു പറ്റി? 23ാം വയസ്സില്‍ തന്നെ കരിയര്‍ അവസാനിച്ചോയെന്നായിരുന്നു ഒരു യൂസറൂടെ ആശങ്ക.
ഓ റിഷഭ് പന്ത്... നോ... മടങ്ങിയെത്താനുള്ള മറ്റൊരു മികച്ച അവസരവും കൂടി നഷ്ടപ്പെടുത്തിയിരിക്കുവെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.