വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ തടിയും വച്ച് ഇന്ത്യക്കായി കളിക്കില്ല! ഭാരം കുറച്ചാല്‍ മാത്രം ടീമിലെത്താം- പൃഥ്വിയോട് സെലക്ടര്‍മാര്‍

ഓസീസ് പര്യടനത്തിലാണ് താരം അവസാനമായി കളിച്ചത്

യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു ടെസ്റ്റുകള്‍ക്കമുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മികച്ച ഫോമിലുള്ള പൃഥ്വി തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ സെലക്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി താരത്തെ തഴയുകയായിരുന്നു.

Indian selectors ask Prithvi Shaw to shed a few kilos before thinking of national comeback

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് പൃഥ്വി അവസാനമായി കളിച്ചത്. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്നു ആദ്യ ടെസ്റ്റിനു ശേഷം ഒഴിവാക്കപ്പെട്ട താരം പിന്നീട് ഇന്ത്യക്കായി കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനും വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടും താന്‍ ഇത്തവണ ഒഴിവാക്കപ്പെട്ടതിന്റെ നിരാശയിലാണ് പൃഥ്വി. എന്നാല്‍ തടി കുറയ്ക്കാതെ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടെന്നു പൃഥ്വിയെ അറിയിച്ചിരുക്കുകയാണ് സെലക്ടര്‍മാര്‍.

 അമിതഭാരം

അമിതഭാരം

പൃഥ്വിക്കു അമിതഭാരമുണ്ടെന്നും ഇതു കുറയ്ക്കാതെ ദേശീയ ടീമിലേക്കു താരത്തെ തിരിച്ചുവിളിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി. ലോക ചാംപ്യന്‍ഷിപ്പ്, ഇംഗ്ലണ്ടിനെതിരായ പരമ്പര എന്നിവയില്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ഓപ്പണര്‍മാരായി ടീമിലെത്തിയിരിക്കുന്നത്. ബംഗാള്‍ താരം അഭിമന്യു ഈശ്വരന്‍ ബാക്കപ്പ് ഓപ്പണറായും ഇന്ത്യക്കൊപ്പമുണ്ട്.
റിഷഭ് പന്തിനെ കണ്ടുപഠിക്കാനാണ് പൃഥ്വിയോടു സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ അമിതഭാരം കാരണം ടീമിനു പുറത്തായ റിഷഭ് ഭാരം കുറച്ച ശേഷം പ്രകടനം ഏറെ മെച്ചപ്പെട്ടതായും ഇത് ദേശീയ ടീമില്‍ മടങ്ങിയെത്താന്‍ താരത്തെ സഹായിച്ചതായും സെലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

 പൃഥ്വിക്കു വേഗം കുറവാണ്

പൃഥ്വിക്കു വേഗം കുറവാണ്

21 വയസ്സ് മാത്രമേയുള്ളൂവെങ്കിലും ഫീല്‍ഡില്‍ പൃഥ്വിക്കു വേഗത കുറവാണ്. അമിതഭാരം തന്നെയാണ് ഇതിനു കാരണം. കുറച്ച് കിലോ ഭാരം താരം കുറയ്‌ക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയില്‍ ഫീല്‍ഡിങിനിടെ പൃഥ്വിക്കു ഏകാഗ്രതക്കുറവും കാണപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ ശേഷം അവന്‍ കഠിനാധ്വാനം നടത്തുന്നുണ്ട്.
റിഷഭ് പന്ത് മികച്ച ഉദാഹരണമായി പൃഥ്വിക്കു മുന്നിലുണ്ട്. കുറച്ചു മാസങ്ങള്‍ കൊണ്ട് റിഷഭിനും കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ കഴിഞ്ഞുവെങ്കില്‍ പൃഥ്വിക്കും അതിനു കഴിയുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

 മികച്ച പ്രകടനം തുടരണം

മികച്ച പ്രകടനം തുടരണം

ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ പൃഥ്വി മികച്ച പ്രകടനം തുടരേണ്ടതുണ്ട്. അടുത്ത കുറച്ച് ടൂര്‍ണമെന്റുകളില്‍ കൂടി പൃഥ്വി മികവ് തുടരണം. ഒരു മികച്ച പരമ്പരയുടെ പേരിലാണ് അവന്‍ പലപ്പോഴും ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടാറുള്ളത്. അതിനു ശേഷം പൃഥ്വി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതറുകയം ചെയ്യും. ഏറെക്കാലം മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത വിധ മികച്ച താരമാണ് പൃഥ്വിയെന്നും ബിസിസിഐ വൃത്തങ്ങള്‍ വിലയിരുത്തി.

 പൃഥ്വിയുടെ തിരിച്ചുവരവ്

പൃഥ്വിയുടെ തിരിച്ചുവരവ്

ഇന്ത്യക്കു വേണ്ടി ടെസ്റ്റിലൂടെ അരങ്ങേറിയ പൃഥ്വിക്കു പിന്നീട് പരിക്കും വിലക്കുമെല്ലാം നേരിടേണ്ടി വന്നിരുന്നു. മോശം ഫോം കാരണം 2020ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലെയിങ് ഇലവനില്‍ നിന്നും താരം ഒഴിവാക്കപ്പെട്ടു. പിന്നാലെ ഇന്ത്യന്‍ ടീമിലു പൃഥ്വിക്കു സ്ഥാനം നഷ്ടമായി.
ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയിലൂടെ ഗംഭീര തിരിത്തുവരവാണ് താരം നടത്തിയത്. 800ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ പൃഥ്വി ഐപിഎല്ലില്‍ ഡിസിക്കായി എട്ടു മല്‍സരങ്ങളില്‍ നിന്നും 308 റണ്‍സും നേടിയിരുന്നു.

Story first published: Saturday, May 8, 2021, 14:52 [IST]
Other articles published on May 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X