വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: പറയും, പിന്നെ ചിന്തിക്കും; നിങ്ങളുടെ ലൊക്കേഷന്‍ അറിയണം!- മഞ്ജരേക്കര്‍ക്കു ട്രോള്‍

രണ്ടാം ടെസ്റ്റിനുള്ള ടീമിനെ ജഡേജ പ്രഖ്യാപിച്ചിരുന്നു

ഇംഗ്ലണ്ടിനെതിരേ ഈയാഴ്ച ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കഴിഞ്ഞ ദിവസം മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തിരുന്നു. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമായി ഇന്ത്യക്കു ലീഡ് നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ അദ്ദേഹം തന്റെ ഇലവനില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ ഇതു ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ജഡ്ഡുവിനെ തഴഞ്ഞതിനു പിന്നാലെ സോഷ്യല്‍ മീഡിയകളിലൂടെ ഫാന്‍സ് മഞ്ജരേക്കറെ ട്രോളുകയും വിമര്‍ശിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.

ഒന്നാം ടെസ്റ്റില്‍ പരിചയസമ്പന്നനായ ആര്‍ അശ്വിനെ പുറത്തിരുത്തിയായിരുന്നു മറ്റൊരു ഓള്‍റൗണ്ടറായ ജഡേജയെ ഇന്ത്യ ഇറക്കിയത്. ബാറ്റിങില്‍ കൂടുതല്‍ ആഴം നല്‍കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഈ പരീക്ഷണം വിജയിക്കുകയും ചെയ്തു. രണ്ടിന്നിങ്‌സുകളിലും വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ബാറ്റിങില്‍ താരം തിളങ്ങി. 86 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സ് ജഡേജ ഒന്നാമിന്നിങ്‌സില്‍ സ്‌കോര്‍ ചെയ്തിരുന്നു.

 മഞ്ജരേക്കറുടെ സെലക്ഷന്‍

മഞ്ജരേക്കറുടെ സെലക്ഷന്‍

ജഡേജയുടെ ബാറ്റിങ് പൊസിഷനായ ഏഴാം നമ്പറില്‍ റിഷഭ് പന്തിനെ കളിപ്പിക്കണം. ഈ പൊസിഷനില്‍ റിഷഭ് കൂടുതല്‍ അപകടകാരിയാണെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ജഡേജയ്ക്കു പകരം ഹനുമാ വിഹാരി ടീമിലേക്കു വരണം. കൂടാതെ ഒരു പേസറെ ഒഴിവാക്കി പകരം അശ്വിനെ തിരിച്ചുവിളിക്കണമെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
വാലറ്റക്കാരെ കൂട്ടുപിടിച്ച് റിഷഭിന് ഏഴാം നമ്പറില്‍ വെടിക്കെട്ട് ഇന്നിങ്‌സ് കളിക്കാന്‍ കഴിയും. അവസാനമായി കളിച്ച ടെസ്റ്റില്‍ 2.5 മണിക്കൂറോളം ക്രീസില്‍ പിടിച്ചുനിന്ന് ഇന്ത്യയെ രക്ഷിച്ചയാളാണ് വിഹാരി. അതുകൊണ്ടാണ് അദ്ദേഹത്തെ ഞാന്‍ പരിഗണിച്ചത്. ആദ്യ ടെസ്റ്റില്‍ അശ്വിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമായിരുന്നുവന്നും മഞ്ജരേക്കര്‍ വിശദമാക്കിയിരുന്നു.

 മൂന്നു സീമര്‍മാര്‍

മൂന്നു സീമര്‍മാര്‍

രണ്ടാം ടെസ്റ്റില്‍ മൂന്നു സീമര്‍മാരെയാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചവരാണ്. രണ്ടാംടെസ്റ്റില്‍ ഇഷാന്ത് ശര്‍മ ഫിറ്റാണോയെന്നു എനിക്കറിയില്ല. പക്ഷെ ഞാന്‍ ഉള്‍പ്പെടുത്തുക മുഹമ്മദ് സിറാജിനെയാണ്. കാരണം അദ്ദേഹത്തിനു വിക്കറ്റുകളെടുക്കാനുള്ള ശേഷിയുണ്ടെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇതാദ്യമായല്ല ജഡേജയെ മഞ്ജരേക്കര്‍ അവഗണിക്കുന്നത്. നേരത്തേയും താരത്തെ താഴ്ത്തിക്കെടുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹം നടത്തുകയും ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിട്ടുണ്ട്.

 നെഗറ്റീവ് ക്യാരക്ടര്‍

നെഗറ്റീവ് ക്യാരക്ടര്‍

വളരെ നെഗറ്റീവായിട്ടുള്ള ക്യാരക്ടറാണ് മഞ്ജരേക്കറുടേത്. അതുകൊണ്ടാണ് ഏഴു ബാറ്റ്‌സ്മാന്‍മാരും നാലു ബൗളര്‍മാരുമെന്ന വളരെ നെഗറ്റിവായിട്ടുള്ള ഒരു ലൈനപ്പ് അദ്ദേഹം രണ്ടാം ടെസ്റ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതു ഇന്ത്യക്കു ഒരു തരത്തിലുള്ള ഗുണവും ചെയ്യാന്‍ പോവുന്നില്ല. പകരം നമ്മുടെ ബൗളര്‍മാര്‍ക്കു പരിക്കേല്‍ക്കാനായിരിക്കും ഇടയാക്കുക. ടീം മാനേജ്‌മെന്റ് മഞ്ജരേക്കര്‍ പറയുന്നത് കാര്യമാക്കി എടുക്കാതിരിക്കുന്നതിന് നന്ദിയെന്ന് ഒരൂ യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

വൗ സഞ്ജയ് ജി വൗ

വൗ സഞ്ജയ് ജി വൗ

ഇന്ത്യയുടെ പ്രധാനപ്പെട്ട പല ബാറ്റ്‌സ്മാന്‍മാരും പരാജയപ്പെട്ടയിടത്ത്, വളരെ കടുപ്പമേറിയ സാഹചര്യങ്ങളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ഒരാളെ ഒഴിവാക്കാനാണ് നിങ്ങള്‍ പറയുന്നത്. മാത്രമല്ല ഒരുപക്ഷെ ബാറ്റിങില്‍ കാര്യമായി സംഭാവന ചെയ്യാന്‍ സാധ്യതയില്ലാത്ത ഒരാളെ ഇറക്കണമെന്നും നിങ്ങള്‍ നിര്‍ദേശിക്കുന്നു. വൗ സഞ്ജയ് ജി വൗ എന്നായിരുന്നു ഒരു യൂസര്‍ മഞ്ജരേക്കറിനെ ട്രോളിയത്.

 പരിഹാസ്യം

പരിഹാസ്യം

വളരെയധികം പരിഹാസ്യമാണ് ഇത്. ഈ ടീം വളരെ നന്നായിട്ടാണ് ആദ്യ ടെസ്റ്റില്‍ പെര്‍ഫോം ചെയ്തത്. അതുകൊണ്ടു തന്നെ എന്തെങ്കിലും മാറ്റം ആവശ്യമാണെന്നു എനിക്കു തോന്നുന്നില്ല. എങ്കിലും ഇഷാന്ത് ശര്‍മ പൂര്‍ണ ഫിറ്റാണെങ്കില്‍ രണ്ടാം ചെസ്റ്റില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരിലൊരാള്‍ക്കു പകരം ഇന്ത്യക്കു കളിപ്പിക്കാവുന്നതാണെന്നും ഒരു യൂസര്‍ കുറിച്ചു.

 പറയും, പിന്നീട് ചിന്തിക്കും

പറയും, പിന്നീട് ചിന്തിക്കും

ആദ്യം പറയുകയും പിന്നീട് ചിന്തിക്കുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണ് സഞ്ജയ് മഞ്ജരേക്കറെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
എന്തുകൊണ്ടാണ് ആരും തന്നെ മഞ്ജരേക്കര്‍ പറയുന്നത് കേള്‍ക്കാതിരിക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്നത് ഇതിലൂടെ വ്യക്തമായെന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.
സര്‍, നിങ്ങളുടെ ലൊക്കേഷന്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെന്നായിരുന്നു ഒരു യൂസര്‍ തമാശരൂപേണ കുറിച്ചത്. ഒരിക്കല്‍ ജഡേജ ഹേറ്ററര്‍, എല്ലായ്‌പ്പോഴും ജഡേജ ഹേറ്ററെന്നും മറ്റൊരു യൂസര്‍ വിമര്‍ശിച്ചു.

Story first published: Tuesday, August 10, 2021, 12:43 [IST]
Other articles published on Aug 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X