വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കണ്ടതില്‍ വച്ച് ഏറ്റവും മികച്ച യുവതാരം, തന്റെ ക്യാപ്റ്റനെ പ്രശംസിച്ച് സാം ബില്ലിങ്‌സ്

റിഷഭ് പന്തിനെയാണ് ബില്ലിങ്‌സ് പുകഴ്ത്തിയത്

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ തന്റെ പുതിയ ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ സാം ബില്ലിങ്‌സ്. താന്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച യുവതാരമെന്നൈണ് പന്തിനെ ബില്ലിങ്‌സ് വിശേഷിപ്പിക്കുന്നത്.

1

2016, 17 സീസണുകളില്‍ ഡിസി ടീമിന്റെ ഭാഗമായിരുന്ന ബില്ലിങ്‌സ് ഇത്തവണ തന്റെ പഴയ തട്ടകത്തിലേക്കു മടങ്ങിയെത്തിയതിന്റെ ത്രില്ലിലാണ്. ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഡിസി വാങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ബില്ലിങ്‌സ് ടി20യില്‍ 187 മല്‍സരങ്ങളില്‍ നിന്നും 3527 റണ്‍സ് നേടുന്നതിനൊപ്പം 107 ക്യാച്ചുകളെടുക്കുകയും 17 സ്റ്റംപിങുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ഐപിഎല്ലിനെത്തിയപ്പോള്‍ ഡിസി ടീമിന്റെ പരിശീലന സെഷനിടെയായിരുന്നു ഞാന്‍ ആദ്യമായി പന്തിനെ കാണുന്നത്. ക്രിസ് മോറിസ്, നതാന്‍ കൂള്‍ട്ടര്‍ നൈല്‍ അടക്കമുള്ള ബൗളര്‍മാര്‍ക്കെതിരേ പന്ത് ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഷോട്ടുകള്‍ പറത്തിക്കൊണ്ടിരിക്കുകയാണ്. ഇതു കണ്ട ഞാന്‍ അന്നു ഡിസിയുടെ ഉപദേശകനായിരുന്ന രാഹുല്‍ ദ്രാവിഡിനോട് അതാരാണെന്നു ചോദിക്കുകയായിരുന്നു. ഇപ്പോള്‍ പന്ത് ആരാണെന്നു ലോകം മുഴുവനുമറിയാം. നേരില്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച യുവതാരം പന്താണെന്നു അന്നു തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഇന്ത്യക്കു വേണ്ടിയും ഡല്‍ഹിക്കു വേണ്ടിയും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രകനടങ്ങള്‍ ഇത് അടിവരയിടുകയാണ്. പന്തിന്റെ വളര്‍ച്ചയില്‍ ഏറെ സന്തോഷമുണ്ട്. അവന്‍ കൂടുതല്‍ കരുത്താര്‍ജിച്ചു കൊണ്ടിരിക്കുകയാണെന്നും ബില്ലിങ്‌സ് പറഞ്ഞു.

2

വീണ്ടും ഐപിഎല്ലിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് മഹത്തായ കാര്യമാണ്. ഡിസി ക്യാംപ് എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നവരാണ്. മികച്ച ഒരുകൂട്ടം കളിക്കാര്‍ ഇവിടെയുണ്ട്. ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് താനെന്നും അദ്ദേഹം വ്യക്താക്കി. ഐപിഎല്‍ എനിക്ക് ഏറെ ഇഷ്ടമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളിലൊന്നാണിത്. ഐപിഎല്ലിലേതു പോലെയുള്ള ആവേശം നിങ്ങള്‍ക്കു ലോകത്ത് മറ്റൊരിടത്തും ലഭിക്കില്ല. അതുകൊണ്ടു തന്നെ ഈ ടൂര്‍ണമെന്റില്‍ വീണ്ടും കളിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍. ഈ വര്‍ഷം ഡിസിക്കു കിരീടം നേടാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ബില്ലിങ്‌സ് കൂട്ടിച്ചേര്‍ത്തു.

തോളിനു പരിക്കേറ്റതോടെ ശസ്ത്രക്രിയ വേണ്ടി വന്ന സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പിന്‍മാറ്റത്തോടെയാണ് പന്തിന് ഡിസി ക്യാപ്റ്റനായി നറുക്കുവീണത്. നേരത്തേ ഡിസിയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു 23 കാരന്‍. 2013 മുതല്‍ ഐപിഎല്ലില്‍ ഡിസി ടീമിന്റെ ഭാഗമാണ് പന്ത്.

Story first published: Friday, April 2, 2021, 17:05 [IST]
Other articles published on Apr 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X