വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവനെ ഇനി ഓള്‍റൗണ്ടറെന്നു വിളിക്കരുത്! ബൗള്‍ ചെയ്യട്ടെ, എന്നിട്ടാവാം- ഹാര്‍ദിക്കിനെക്കുറിച്ച് കപില്‍

കോച്ചെന്ന നിലയില്‍ ദ്രാവിഡ് തിളങ്ങും

1

ഇന്ത്യന്‍ യുവതാരം ഹാര്‍ദിക് പാണ്യയെ ഇനി ഓള്‍റൗണ്ടറെന്നു വിളിക്കാന്‍ കഴിയില്ലെന്നു മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. സ്ഥിരമായി ബൗള്‍ ചെയ്യാത്ത ഒരാളെ എന്ത് അടിസ്ഥാനത്തിലാണ് ഓള്‍റൗണ്ടറുടെ ഗണത്തില്‍പ്പെടുത്തുകയെന്നും അദ്ദേഹം ചോദിക്കുന്നു. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായി മുമ്പത്തേതു പോലെ ബൗളിങ് പുനരാരംഭിച്ചാല്‍ മാത്രമേ ഹാര്‍ദിക്കിനെ ഓള്‍റൗണ്ടറായി പരിഗണിക്കാന്‍ സാധിക്കൂയെന്നും കപില്‍ ചൂണ്ടിക്കാട്ടി.

ബാറ്റിങ്, ബൗളിങ് തുടങ്ങി രണ്ടിലും ഹാര്‍ദിക് ടീമിനു വേണ്ടി സംഭാവന ചെയ്യേണ്ടതുണ്ട്. അവന്‍ ഇപ്പോള്‍ ബൗള്‍ ചെയ്യുന്നില്ല, പിന്നെയെങ്ങനെ ഓള്‍റൗണ്ടറെന്നു വിളിക്കും? ഹാര്‍ദിക്കിനെ ബൗള്‍ ചെയ്യാന്‍ വിടൂ, പരിക്കില്‍ നിന്നും മോചിതനായാണ് അവന്‍ തിരിച്ചെത്തിയിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ബാറ്ററാണ് ഹാര്‍ദിക്. പക്ഷെ ബൗളറെന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ അവന്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുകയും ബൗളിങില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്. അതിനു ശേഷം ഹാര്‍ദിക്കിനെ നമുക്ക് ഓള്‍റൗണ്ടറെന്നു വിളിക്കാമെന്നും കപില്‍ വിശദമാക്കി.

യുഎഇയില്‍ സമാപിച്ച ടി20 ലോകകപ്പില്‍ പൂര്‍ണ ഫിറ്റല്ലാത്തിരുന്നിട്ടും ഹാര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതിന്റെ പേരില്‍ സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയുമെല്ലാം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പിന്നാലെ ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ നിന്നും ഹാര്‍ദിക്കിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

2

ഇന്ത്യന്‍ ടീമിന്റെ പുതിയ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്ത രാഹുല്‍ ദ്രാവിഡിനെ അദ്ദേഹം പുകഴ്ത്തി. കളിക്കാരനെന്നതിനേക്കാള്‍ നന്നായി കോച്ചിന്റെ റോളില്‍ ദ്രാവിഡ് മികവ് പുറത്തെടുക്കുമെന്നും കപില്‍ നിരീക്ഷിച്ചു. ദ്രാവിഡ് വളരെ നല്ല മനുഷ്യനാണ്, മികച്ച ക്രിക്കറ്ററുമാണ്. ക്രിക്കറ്ററെന്ന റോളിലേക്കാള്‍ കോച്ചെന്ന റോളില്‍ തിളങ്ങാന്‍ അദ്ദേഹത്തിനാവും. കാരണം ക്രിക്കറ്റില്‍ ദ്രാവിഡിനേക്കാള്‍ മിടുക്കനായി മറ്റാരുമില്ല. ഞാന്‍ വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ പുതിയ റോള്‍ നോക്കിക്കാണുന്നത്. കോച്ചെന്ന നിലയില്‍ അരങ്ങേറിയ ആദ്യ പരമ്പരയുടെ പേരില്‍ ദ്രാവിഡിനെ വിലയിരുത്താന്‍ കഴിയില്ല, ഒരു പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ ശരിയാവില്ല. ഒരു നിശ്ചിത സമയത്തില്‍ രാഹുല്‍ എന്തു ചെയ്യുന്നുവെന്നു നമുക്ക് അറിയാന്‍ കഴിയും. നിങ്ങള്‍ പോസിറ്റീവ് മാത്രമേ ചിന്തിക്കുകയുള്ളൂലെന്നും കപില്‍ നിരീക്ഷിച്ചു.

ആധുനിക ക്രിക്കറ്റില്‍ തനിക്കു ഇഷ്ടപ്പെട്ട ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യയുടെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അശ്വിന്‍ എന്തൊരു താരമാണ്, കൈയടിച്ചുപോവും. ജഡേജയും ഗംഭീര ക്രിക്കറ്ററാണ്. ബാറ്ററെന്ന നിലയില്‍ അവന്‍ ഇപ്പോള്‍ വളരെയെറേ മെച്ചപ്പെട്ടിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ ജഡേജയെ ബാറ്ററെന്നതിനേക്കാള്‍ മികച്ച ബൗളറായിട്ടാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും കപില്‍ അഭിപ്രായപ്പെട്ടു.

Story first published: Friday, November 26, 2021, 17:10 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X